റസ്റ്റോറന്റില്‍ കയറിയ മോഷ്ടാവിനെ ജീവനക്കാര്‍ 'കൈകാര്യം' ചെയ്യുന്നു!
അരിസോണയിലെ ടക്സണിലുള്ള ഒരു റസ്റ്റോറന്റില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ അവിടത്തെ ജീവനക്കാര്‍ പഞ്ഞിക്കിട്ടു.
ഇവിടെ പ്രവര്‍ത്തിക്കുന്ന മി നിഡിറ്റോ എന്ന റസ്റ്റോറന്റിലാണ് മോഷ്ടാവ് എത്തിയത്.
രണ്ടു പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയെ ജീവനക്കാരിലൊരാള്‍ പുറകില്‍ നിന്നും കസേരയ്ക്ക് അടിച്ച് വീഴ്ത്തുകയും പിന്നാലെ മറ്റ് ജീവനക്കാര്‍ കൂട്ടം ചേര്‍ന്ന് അയാളെ ആക്രമിച്ച് കീഴ്പ്പെടുത്തുകയുമായിരുന്നു.
പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനും മോഷണത്തിനും പോലീസ് കേസ് എടുത്തിട്ടുണ്ട്.
മര്‍ദ്ദനത്തിനിടെ പ്രതിക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha