ഗുജറാത്ത് പ്രതിപക്ഷ നേതാവ് അണലിയെ കൈ കൊണ്ട് പിടിക്കുന്നു!
ഗുജറാത്ത് പ്രതിപക്ഷ നേതാവ് പരേഷ് ധനാനിയുടെ പാമ്പു പിടുത്ത വീഡിയോ സോഷ്യല്‍ മീഡിയായുടെ കൈയ്യടി നേടുന്നു.
ഗാന്ധിനഗറിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയുടെ സമീപത്തു നിന്നായിരുന്നു അദ്ദേഹം പാമ്പിനെ പിടികൂടിയത്.
വീഡിയോയില്‍, പാമ്പിന്റെ വാലില്‍ അദ്ദേഹം പിടിച്ചു നില്‍ക്കുന്നതാണ് കാണുന്നത്. ധനാനിയുടെ അനുയായിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പിന്നീട് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ ഇത് പങ്കുവെയ്ക്കുകയായിരുന്നു.
അണലി വിഭാഗത്തില്‍പെട്ട ഈ പാമ്പ് വഴിതെറ്റി തന്റെ വീട്ടില്‍ എത്തിയതാണെന്നും എന്നാല്‍ തനിക്കു പാമ്പിനെ പിടികൂടാന്‍ അറിയാമെന്നും വീഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചു.
https://www.facebook.com/Malayalivartha