Widgets Magazine
27
Jun / 2017
Tuesday

താറാവിന്റെ ജീവന്‍ പോയത് മിച്ചം; ഈ പെരുമ്പാമ്പ് എന്താ ഇങ്ങനെ...?

21 APRIL 2017 10:45 AM IST
മലയാളി വാര്‍ത്ത

ഈ കുഞ്ഞന്‍ പെരുമ്പാമ്പ് വിശന്നു തീറ്റ തേടിയിറങ്ങിയതാണ്. ചെന്നുപെട്ടത് താറാവിന്‍പറ്റത്തിന്റെ ഇടയിലും. കിട്ടിയതിനെ വയറ്റിലാക്കാനായി പിടിത്തമിട്ടു. പക്ഷേ, ഇര വായില്‍ കൊള്ളാതായി.

എന്നാല്‍ കിട്ടിയതിനെ വിടാന്‍ വിശപ്പു സമ്മതിച്ചുമില്ല. ഇതിനിടയില്‍ വായും തലയും പെരുമ്പാമ്പിന്റെ വായിലായ താറാവിനു ജീവനും നഷ്ടപ്പെട്ടു. രണ്ടു മണിക്കൂര്‍ കിടന്നിട്ടും താറാവിന്റെ പകുതിപോലും പെരുമ്പാമ്പിന് വായ്ക്കകത്ത് ആക്കാന്‍ കഴിഞ്ഞില്ല.

കൊടുന്തറ വിളവിനാല്‍ വി.എം.യേശുദാസിന്റെ പുരയിടത്തിലാണ് സംഭവം. ചുറ്റും കമ്പിവേലികെട്ടി സംരക്ഷിച്ച ഇടത്താണ് പെരുമ്പാമ്പ് കയറിയത്. സമീപമുള്ള വയലുകളെല്ലാം വര്‍ഷങ്ങളായി തരിശുകിടക്കുകയാണ്. ഇവിടെ എവിടെയോ നിന്നാണ് പാമ്പ് കയറി വന്നതെന്നു സംശയിക്കുന്നു.

വീട്ടുകാര്‍ വനംവകുപ്പിന്റെ കോന്നി സ്‌റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും വാഹനമില്ലെന്ന കാരണത്താല്‍ ഈ വന്യജീവിയെ അവരും ഉപേക്ഷിച്ചു. രണ്ടു മണിക്കൂറിനുശേഷം നാട്ടുകാരനായ ടൈറ്റസ് പാമ്പിന്റെ കഴുത്തിലും വാലിലുമായി പിടികൂടിയപ്പോള്‍ താറാവ് പുറത്തായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Latest News
Most Read
Malayali Vartha Recommends
MalayaliVartha_300x250_GL