Widgets Magazine
20
Aug / 2017
Sunday

ഭീമന്‍ മഞ്ഞുമല തീരം ചേര്‍ന്നൊഴുകുന്നു

21 APRIL 2017 12:16 PM IST
മലയാളി വാര്‍ത്ത

കാനഡയില്‍ കടലോരത്ത് കൂടി ഒഴുകുന്ന ഭീമന്‍ മഞ്ഞുമലയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 150 അടി ഉയരമുള്ള ഈ ഭീമന്‍ മഞ്ഞുമല കാണാന്‍ ഇവിടേക്ക് ആളുകളുടെ ഒഴുക്കാണ്. ഈ മഞ്ഞു മലയുടെ സാന്നിധ്യം കൊണ്ട് ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാംബ്രഡോര്‍ പ്രവിശ്യയിലെ ഫെറിലാന്‍ഡ് ഇപ്പോള്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്.

ഇത് കരയ്ക്ക് വളരെ അടുത്ത് കൂടിയാണ് നീങ്ങുന്നതെന്നതിനാല്‍ ആളുകള്‍ക്ക് വ്യക്തമായി ഫോട്ടോയെടുക്കാന്‍ സാധിക്കുന്നുണ്ട്. ഇതിന് മുമ്പ് ഇതിലൂടെ കടന്ന് പോയിരുന്ന ഐസ് ബര്‍ഗുകള്‍ ഒഴുകി നീങ്ങുന്നവയായിരുന്നുവെന്നും എന്നാല്‍ കടലിനു മുകളിലേക്ക് ഇത്രയ്ക്ക് ഉയര്‍ന്നുനില്‍ക്കുന്നതും ഇത്രയ്ക്കും ഭീമാകാരമായിട്ടുള്ളതുമായ മഞ്ഞ് മല ഇതുവരെ ദൃശ്യമായിട്ടില്ലെന്നും ഫെറിലാന്‍ഡ് മേയറായ എയ്ഡാന്‍ കവനാഗ് പറയുന്നു.

ഈ വര്‍ഷം ഇതുവരെയായി 616 മഞ്ഞ് മലകളാണ് കപ്പല്‍പ്പാതയിലൂടെ ഒഴുകി നീങ്ങിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവയുടെ എണ്ണം 687 ആയിരുന്നു. ശക്തമായ ആന്റി ക്ലോക്ക്‌വൈസ് കാറ്റുകളും ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങളുമാണ് ഇത്തരത്തില്‍ മഞ്ഞ് മലകള്‍ വേറിട്ട് ഒഴുകിപ്പോകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഈ പ്രവിശ്യയുടെ തീരങ്ങളിലൂടെ ഓരോ സ്പ്രി്ംഗ് സീസണിലും ആര്‍ട്ടിക്കില്‍ നിന്നുമുള്ള പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഭീമന്‍ മഞ്ഞ് മലകള്‍ ഒഴുകി നീങ്ങാറുണ്ട്. ഇക്കൂട്ടത്തില്‍ പെട്ട ഏറ്റവും വലുപ്പമുള്ള മഞ്ഞുമലകളില്‍ ഒന്നാണിപ്പോള്‍ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതാണിതെന്നാണ് മേയര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോമസ് ചാണ്ടിക്കും അൻവറിനും എതിരെ അന്വേഷണം വേണമെന്ന് വി എസ്  (26 minutes ago)

"കാർബൺ" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി  (30 minutes ago)

മാപ്പ് ചോദിച്ച് തല അജിത്ത്  (51 minutes ago)

ജനപ്രിയ സീരിയല്‍ തട്ടിയെടുക്കാന്‍ സ്വകാര്യ ചാനലിന്റെ ശ്രമം; ഉപ്പും മുളകിനും വില്ലനായി മലയാള സിനിമയിലെ ഹാസ്യ നടന്‍?  (1 hour ago)

കെ.കെ.ശൈലജ ടീച്ചർക്ക് പറ്റിയ ഒരു പറ്റേ  (1 hour ago)

ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങി, ഒടുവിൽ പൊങ്ങിയത് ഗുരുവായൂരിൽ കാമുകനുമായി; രഹസ്യ വിവാഹത്തിനെത്തിയ യുവതിയെ കണ്ട ബന്ധുക്കൾ ചെയ്തതോ ഇങ്ങനെ...  (1 hour ago)

അറ്റ്‌ലസ് രാമചന്ദ്രനെ അഴിക്കുള്ളില്‍ തളച്ചിടുന്നതിന് പിന്നില്‍ മലയാളി പ്രവാസിയുടെ ഇടപെടല്‍? ; അറ്റ്ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?  (2 hours ago)

താന്‍ അന്ന് അരയില്‍ ടവ്വല്‍ വെച്ചതെന്തിനെന്ന്! പരസ്യമായി വിശദീകരണം നല്‍കി ശ്രീശാന്ത്  (3 hours ago)

നിവിന്‍ പോളിക്കെതിരായ ആരോപണത്തിൽ മറുപടിയുമായി ശ്യാമപ്രസാദ്  (3 hours ago)

കാമുകനുമായി ചേര്‍ന്ന് സ്വന്തം ഭര്‍ത്താവിനെയും നൊന്ത് പ്രസവിച്ച പെണ്‍കുഞ്ഞിനേയും കൊന്ന താടക  (3 hours ago)

പിണങ്ങിപ്പോയ ഭാര്യ കുഞ്ഞിന്റെ വസ്ത്രങ്ങളെടുക്കാന്‍ തിരികെ എത്തിയപ്പോള്‍ ഭർത്താവും ബന്ധുക്കളും ചേര്‍ന്ന് ചെയ്ത ആ ക്രൂരത അവളുടെ ജീവനെടുത്തു  (3 hours ago)

അങ്ങനെ സ്‌റ്റെവിന്‍ എസ്‌ഐ ആയി; നന്ദി, ചെന്നൈ പൊലീസ് നൂറു നന്ദി  (3 hours ago)

ജനകീയ വിചാരണയുമായി ബിജെപി നേതാവിന്റെ മാളിക  (3 hours ago)

സണ്ണി ലിയോണിനെ ഇനിയും കണ്‍കുളിര്‍ക്കെ കാണാം  (4 hours ago)

ഗൾഫിലെ ഫ്ലാറ്റുകളിലെ ഇടപാടുകളിൽ കോടികള്‍ കൊയ്ത് കോഴിക്കോട്ടുകാരി...  (4 hours ago)

Malayali Vartha Recommends