Widgets Magazine
24
Feb / 2018
Saturday

നിങ്ങള്‍ക്ക് രഹസ്യങ്ങള്‍ ഇല്ലാതാകുന്നു: ഇത് പറഞ്ഞ് ലോകത്തെ ഞെട്ടിച്ചത് ഒരു പതിനൊന്നുകാരന്‍

19 MAY 2017 11:44 AM IST
മലയാളി വാര്‍ത്ത

ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഒരു പതിനൊന്നുകാരന്‍. ഇന്റര്‍നെറ്റുമായി ബന്ധമുള്ള ഏതെങ്കിലും കളിപ്പാട്ടമോ വീട്ടുപകരണമോ നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍ ഹാക്കര്‍മാര്‍ക്ക് ആവശ്യമായ നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനും അവയുടെ നിയന്ത്രണം ഏറ്റെടുക്കാനും സാധിക്കുമെന്ന് തെളിയിച്ചാണ് റൂബെന്‍ പോള്‍ ലോകത്തെ ഞെട്ടിച്ചത്.

റോബോട്ടോ ടെഡി ബിയറോ ടോയ് കാറോ കളിപ്പാട്ടം എന്തുതന്നെയും ആകട്ടെ, അത് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതാണെങ്കില്‍ അപകടം തന്നെയാണെന്നാണ് റൂബെന്‍ തെളിയിച്ചത്. സൈബര്‍ സുരക്ഷയെക്കുറിച്ച് ഹേഗില്‍ കൂടിയ വേള്‍ഡ് ഫോറത്തിലാണ് റൂബെന്‍ തന്റെ പ്രകടനം നടത്തിയത്.

വേള്‍ഡ് ഫോറത്തില്‍ പങ്കെടുക്കാനെത്തിയവരുടെ കൈവശമുണ്ടായിരുന്ന ബ്ലൂടൂത്തുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് നുഴഞ്ഞുകയറി നിയന്ത്രണം ഏറ്റെടുക്കുകയാണ് ഈ പതിനൊന്നുകാരന്‍ ചെയ്തത്. റൂബെന്റെ നിര്‍ദേശത്തിനനുസരിച്ച് സദസിലുള്ളവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലൈറ്റ് ഓണാവുകയും ശബ്ദം റെക്കോഡ് ചെയ്യുകയുമൊക്കെ ചെയ്തു.

ഐടി വിദഗ്ധനായ പിതാവ് മാനോ പോളാണ് റൂബെന് ഇത്ര ചെറുപ്പത്തിലേ കംപ്യൂട്ടര്‍ വിദഗ്ധനാകുന്നതിന് സഹായിച്ച വഴികാട്ടി. ആറാം വയസില്‍ തന്നെ സോഫ്‌റ്റ്വെയറുകളുടെ പ്രവര്‍ത്തനം മനസിലാക്കി റുബെന്‍ ഞെട്ടിച്ചതോടെയാണ് കുട്ടിയുടെ സവിശേഷമായ കഴിവ് മാനോ പോള്‍ ശ്രദ്ധിക്കുന്നത്.

അമേരിക്കയിലെ ടെക്‌സാസിലാണ് റൂബെന്റെ കുടുംബം താമസിക്കുന്നത്. സൈബര്‍ സുരക്ഷാ വിദഗ്ധനായ റൂബെന്‍ ഗെയിം ഡവലപ്‌മെന്റ് കമ്പനിയായ പ്രൂഡന്റ് ഗെയിംസിന്റെ സിഇഒ കൂടിയാണ്. കാറുകള്‍, ലൈറ്റുകള്‍, എസി, റഫ്രിജറേറ്റര്‍ തുടങ്ങി ദൈനം ദിന ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സ്മാര്‍ട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്റര്‍നെറ്റുമായി ബന്ധമുള്ള ഏതൊരുപകരണവും നിങ്ങള്‍ക്ക് തിരിച്ചടി യാകാമെന്നാണ് റൂബെന്‍ നൂറുകണക്കിന് വിദഗ്ധരുള്ള വേദിയില്‍ തെളിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

''കള്ളന്‍ മധു'വെന്ന് വിളിച്ച് കാട്ടിൽ നിന്നും നാട്ടുകാരെ കാണിക്കാൻ ഓട്ടോയിൽ കൊണ്ടുവന്നു... സത്യത്തിൽ നടന്നത് എന്താണ്? കണ്ണീരോടെ മധുവിന്റെ അവസാന വാക്കുകൾ...  (8 minutes ago)

തിരുവനന്തപുരം പോത്തന്‍കോട് വെള്ളനിക്കാല്‍ പാറമുകളില്‍ ജനവാസമില്ലാത്ത സഥലത്ത് കാറില്‍ തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...  (10 minutes ago)

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് തിരിച്ചടിയായി അമേരിക്ക എച്ച് വണ്‍ ബി വിസ  (18 minutes ago)

ചങ്ക് കത്തുമ്പോഴും പിഎസ്‌സി അഭിമുഖത്തിന് ക്യൂ നിന്ന് മധുവിന്റെ സഹോദരി  (26 minutes ago)

ചോറുവെച്ച്‌ തിന്നാത്തവനെന്തിനാ അരിയെടുക്കുന്നേ... വിശന്നുകരഞ്ഞവന് വെള്ളംപോലും കൊടുത്തില്ല; മകന്റെ ചേതനയറ്റ ശരീരം കണ്ട് താങ്ങാനാകാതെ അമ്മ  (28 minutes ago)

ആ നിബന്ധനകൾ മുന്നോട്ടുവച്ച പ്രണവിന്റെ മനസ്സിൽ എന്തായിരുന്നു..?  (1 hour ago)

കണ്ണിലും മണ്ണിലും അന്ധകാരം നിറഞ്ഞ മനുഷ്യത്വരഹിതമായ ഈ പ്രവര്‍ത്തിയില്‍ മനുഷ്യനെന്ന നിലയില്‍ നാം ലജ്ജിക്കണം... അട്ടപ്പാടിയില്‍ അക്രമികൾ മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ നിവിന്‍ പോളി  (1 hour ago)

അഞ്ചു വര്‍ഷത്തിലേറെ പീഡിപ്പിച്ച മലയാളി ഡല്‍ഹിയില്‍ അറസ്റ്റിലായി; പിടിയിലായത് ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ കോട്ടയം സ്വദേശി  (1 hour ago)

ബാലനീതി നിയമവ്യവസ്ഥകള്‍ അനുസരിച്ച് അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം, 516 അനാഥാലയങ്ങള്‍ക്ക് പൂട്ട് വീഴുന്നു  (1 hour ago)

തിരുവനന്തപുരം വെള്ളറട ഭാഗങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ രൂക്ഷമാകുന്നു... ഭീതിയോടെ ജനങ്ങൾ  (1 hour ago)

സിറിയയില്‍ ആശുപത്രിക്കു സമീപം ഭീകരാക്രമണം, ആശുപത്രി പരിസരവും സമീപ പ്രദേശങ്ങളും കനത്ത സുരക്ഷാ വലയത്തില്‍  (1 hour ago)

ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സാമ്പത്തിക തട്ടിപ്പു കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി  (1 hour ago)

അട്ടപ്പാടിയില്‍ മർദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും  (1 hour ago)

നേപ്പാളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാര്‍ച്ച് 13 ന്  (1 hour ago)

ടിപ്പര്‍ ലോറിയിടിച്ച് രണ്ടു ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends