Widgets Magazine
13
Dec / 2017
Wednesday

ആറ് തേങ്ങ ചിരകാന്‍ ജെസിക്കു വേണ്ടത് ഒരു ചിരവയും അഞ്ച് മിനിറ്റും..!

19 MAY 2017 12:32 PM IST
മലയാളി വാര്‍ത്ത

രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ചക്ക-മാങ്ങ-തേങ്ങ ഫെസ്റ്റിനോടനുബന്ധിച്ചാണു വീട്ടമ്മമാര്‍ക്കായി തേങ്ങ ചിരകല്‍ മത്സരം സംഘടിപ്പിച്ചത്. ഇരുപതോളം വീട്ടമ്മമാരാണു പങ്കെടുക്കാനെത്തിയത്.

എന്നോടാണോ കളിയെന്നു തേങ്ങയും ചിരവയും പരസ്പരം പോരടിച്ചതോടെ തേങ്ങ ചിരകല്‍ മത്സരത്തിന് ആവേശമായി. ചിരവപ്പുറത്ത് അമര്‍ന്നിരുന്നു വീട്ടമ്മമാരും കളി തങ്ങളോടു വേണ്ടെന്നു പ്രഖ്യാപിച്ചതോടെ മത്സരം മുറുകി.

വ്യത്യസ്തമായ മത്സരം കാണാന്‍ കാഴ്ചക്കാരും കയ്യടിയുമായി തടിച്ചുകൂടി. അഞ്ചു മിനിറ്റിനുള്ളില്‍ ആറു തേങ്ങ പൂര്‍ണമായി ചിരകിയ മുനമ്പം സ്വദേശിനി ജെസി പുഷ്പ ഒന്നാംസ്ഥാനം നേടി.

അഞ്ചു തേങ്ങ ചിരകി ആലപ്പുഴ സ്വദേശിനി വിജി രണ്ടാം സ്ഥാനത്തെത്തി. വീട്ടമ്മമാരുടെ മത്സരത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടു തനിക്കും മത്സരിക്കണമെന്ന ആഗ്രഹവുമായി എത്തിയ കൊല്ലം പള്ളിമുക്ക് സ്വദേശി ഷിഹാബിനും സംഘാടകര്‍ അവസരം നല്‍കി.

വീട്ടമ്മമാര്‍ക്കൊപ്പം വാശിയോടെ മത്സരിച്ച ഷിഹാബ് ജെസി പുഷ്പയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. നാളെ വൈകിട്ടു നാലിനു മാമ്പഴത്തീറ്റ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ഒമ്പതു വയസ് മുതല്‍ 16 വയസ് വരെയും അതിനു മുകളില്‍ പ്രായമുള്ളവരെയും രണ്ടു വിഭാഗമായി തിരിച്ചാണു മത്സരം. പത്ത് മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം കഴിക്കുന്നവര്‍ക്കു സമ്മാനം ലഭിക്കും.

ഞായറാഴ്ച വൈകിട്ടു നാലിനു പാചക മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ചക്ക കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ ആണു പാചകം ചെയ്യേണ്ടത്. വീട്ടില്‍ നിന്നു പാചകം ചെയ്ത ചക്ക വിഭവങ്ങള്‍ രാജേന്ദ്രമൈതാനിയിലെ വേദിയില്‍ പ്രദര്‍ശിപ്പിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി 9746338590, 8138846916 എന്നീ നമ്പറുകളില്‍ പേര് റജിസ്റ്റര്‍ ചെയ്യണം.

ചക്ക സദ്യ, ചക്ക മസാലദോശ, ചക്കപ്പുട്ട്, ചക്ക വരട്ടി, ചക്കപ്പുഴുക്ക്, ചക്കയപ്പം, ചക്കപ്പായസം, ചക്ക സര്‍ബത്ത്, ചക്ക ഐസ്‌ക്രീം, ചക്കച്ചിപ്‌സ് തുടങ്ങി മുന്നൂറോളം ചക്ക വിഭവങ്ങളും തേങ്ങച്ചിപ്‌സ്, തേങ്ങപ്പായസം, തേങ്ങപ്പത്തിരി, തേങ്ങ ബജി തുടങ്ങിയ തേങ്ങ വിഭവങ്ങളും പ്രദര്‍ശനത്തിനും വില്‍പനയ്ക്കും തയാറാക്കിയിട്ടുണ്ട്. ചക്ക, മാങ്ങ, തേങ്ങ ഐസ്‌ക്രീം ആണ് ഇത്തവണ മേളയുടെ പ്രധാന ആകര്‍ഷണമെന്നു സംഘാടകനായ ഷമീര്‍ വളവത്ത് പറഞ്ഞു. മെയ് 22 വരെ മേള നീളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷമം തോന്നുന്നുവെങ്കില്‍ നിങ്ങള്‍ സ്വന്തമായി സിനിമ എടുക്കു....  (19 minutes ago)

കുറിഞ്ഞിപ്പൂക്കാലത്തെ വരവേല്‍ക്കാന്‍ വനം വകുപ്പ്  (47 minutes ago)

സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രമാണോ? നടി സുമലതയുടെ മറുപടി...  (1 hour ago)

പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യ; ഇന്ത്യക്ക് തിരിച്ചടി ; വില വർധനവിന് സാധ്യത  (1 hour ago)

ഇത് മധുര പ്രതികാരം; വമ്പൻ ജയവുമായി ടീം ഇന്ത്യ  (2 hours ago)

രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത്... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നടത്തും  (2 hours ago)

ഗുജറാത്തിൽ വിധിയെഴുത്ത് നാളെ ;രാഹുലിനെതിരെ ആരോപണവുമായി ബിജെപി  (2 hours ago)

റോബിന്‍ഹുഡ് സ്‌റ്റൈലില്‍ മോഷണം... ഒടുവില്‍ പിടിയിലായത് ഇങ്ങനെ  (3 hours ago)

വിവാദം മനപ്പൂർവം സൃഷ്ടിച്ചത്; പർവതിക്കെതിരെ സംവിധായകന്‍ അനില്‍ തോമസ്  (3 hours ago)

കൊച്ചി അത്ഭുതപ്പെടുത്തുന്നു ;മറ്റൊരു റെക്കോർഡുകൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്  (3 hours ago)

ചാലക്കുടി രാജീവ് വധം: സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം  (4 hours ago)

പെന്‍ഷന്‍ പ്രായം കൂട്ടാൻ അനുവദിക്കില്ല; തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല  (4 hours ago)

ശക്തമായ വാക്‌പോരിനിടയിലും കൈ കൊടുത്ത് മോദിയും മൻമോഹനും  (5 hours ago)

പാർട്ടി പ്രതിസന്ധിയിൽ ;നിലപാടിലുറച്ച് വീരേന്ദ്രകുമാർ  (5 hours ago)

ചരിത്രം കുറിച്ച് രോഹിത് ശർമ്മ; ഇന്ത്യക്ക് കൂറ്റൻ സ്കോർ  (6 hours ago)

Malayali Vartha Recommends