Widgets Magazine
28
Jun / 2017
Wednesday

പറയൂ..ഈ മോഡല്‍ സ്ത്രീയോ പുരുഷനോ? ചിത്രങ്ങള്‍ വൈറല്‍!

19 MAY 2017 12:47 PM IST
മലയാളി വാര്‍ത്ത

സ്ത്രീയോ പുരുഷനോ? റെയ്ന്‍ ഡവ് എന്ന മോഡലിന്റെ ചിത്രം കണ്ടാല്‍ എല്ലാവരും ഒന്ന് സംശയിക്കും. കാരണം മറ്റൊന്നുമല്ല, ആണായും പെണ്ണായും റെയ്‌നിന് എളുപ്പത്തില്‍ രൂപം മാറാന്‍ സാധിക്കും.

റെയിന്‍ യഥാര്‍ഥത്തില്‍ ഒരു സ്ത്രീയാണ്. പക്ഷെ, മറ്റെല്ലാ സ്ത്രീ മോഡലുകളെയും പോലെ സ്ത്രീയായി മാത്രം അണി!ഞ്ഞൊരുങ്ങി നടക്കാന്‍ റെയ്‌നെ കിട്ടില്ല. വീട്ടുപണി മുതല്‍ കുഞ്ഞിനെ നോക്കുന്ന ജോലി വരെ താന്‍ ചെയ്തിട്ടുണ്ടെന്ന് റെയിന്‍ പറയുന്നു.

ചിലര്‍ എന്നെ പുരുഷനായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഞാന്‍ അവരെ തിരുത്താനൊന്നും പോകാറില്ല. എന്റെ ഈ ജോലി സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി കാണാനാണ് എനിക്കിഷ്ടം.

 

ചിലര്‍ എന്നെ മോശം സ്ത്രീയായി കണക്കാക്കാറുണ്ട്. അവരെയും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല.



സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങളുടെ പരസ്യ മോഡലായി റെയിന്‍ പ്രവര്‍ത്തിക്കാറുണ്ട്. ഇതിനെ ലിംഗ സമത്വമായി കാണുന്നതായും റെയ്ന്‍ പറയുന്നു.

എന്റെ ഈ ഫ്‌ലെക്‌സിബിലിറ്റിയെ ഞാന്‍ പ്ലസ് പോയിന്റായി കാണുന്നുവെന്നാണ് റെയിന്റെ പരസ്യം. യുഎസിലെ കൊളറാഡോ സ്വദേശിയാണ് റെയ്ന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Latest News
Most Read
Malayali Vartha Recommends
MalayaliVartha_300x250_GL