ഒരു മുതലയുടെ വായ മുഴുവന്‍ തുറന്ന സ്ഥിതിയില്‍ കണ്ടിട്ടുണ്ടോ? ഹൃദയം നിലച്ചു പോകുന്ന നിമിഷങ്ങളുടെ വീഡിയോ!
ഹൃദയം നിലച്ചു പോകുന്ന നിമിഷങ്ങളാണ് ഒരു മീന്‍ പിടുത്തക്കാരന്റെ ക്യാമറയില്‍ പതിഞ്ഞത്. ചെളിവെള്ളത്തില്‍ നിന്ന് പാഞ്ഞടുക്കുന്ന മുതല മീന്‍ പിടുത്തക്കാരനെ വായിലാക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.
എന്നാല്‍ ഭയപ്പെട്ടു പോയെങ്കിലും വായ തുറക്കുന്ന മുതലയുടെ വീഡിയോ സാഹസികമായി ചിത്രീകരിച്ചു മീന്‍ പിടുത്തക്കാരന്‍ . അത്ര വലിപ്പത്തിലാണ് മുതല വായ തുറന്നത്. ഒരാളെ മുഴുവനോടെ ഇള്‍ക്കൊള്ളാന്‍ തക്ക വലിപ്പമുണ്ട് മുതലയുടെ തുറന്ന വായയ്ക്ക്.
49 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാനം, ഇത് കാണാന്‍ സാധിച്ചത് അദ്ഭുതമെന്നാണ് മീന്‍പിടുത്തക്കാരന്‍ പറയുന്നു. ഉപ്പ് വെള്ളത്തില്‍ ജീവിക്കുന്ന തരം മുതലയാണിത്. ഇവ വലിപ്പം കൊണ്ട് തന്നെ ഭീകരന്മാരാണ്. ആറ് മീറ്ററിലധികം നീളമാണ് ഇവയ്ക്ക് ഉള്ളത്. ചിലതിന് 6.3 വരെ മീറ്റര്‍ നീളം ഉണ്ടാകാറുണ്ട്.
https://www.facebook.com/Malayalivartha