Widgets Magazine
17
Oct / 2017
Tuesday

പശുവിനെ മോഷ്ടിച്ചത്, കയര്‍ കഷണവും, ചാണകവും വെച്ച് അതിവിദഗ്ദ്ധമായി പോലീസ് കണ്ടുപിടിച്ചു

12 OCTOBER 2017 10:44 AM IST
മലയാളി വാര്‍ത്ത

പശുവിനെ മോഷ്ടിച്ച് അതിവിദഗ്ധമായി അറുത്തുവിറ്റയാളെ പോലീസ് കുടുക്കി. പശുവിന്റെ കയറിന്റെ ഒരു കഷ്ണവും, ചാണകവും തൊണ്ടിമുതലാക്കിയാണ് പശുവിനെ മോഷ്ടിച്ചയാളെ കുടുക്കിയത്. കണ്ണൂരിലാണ് സംഭവം നടന്നത്.

ഇടക്കേപ്പുറം പടിഞ്ഞാറെ മുണ്ടവളപ്പില്‍ വത്സന്റെ നാലുവയസുള്ള കറുത്ത പശുവാണ് കഴിഞ്ഞ വ്യാഴാഴ്ച മോഷണം പോയത്. പറമ്പില്‍ കെട്ടിയ പശുവിനെ കാണാതാകുകയായിരുന്നു. പിന്നാലെ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് പോലീസെത്തി. പശുവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് പോലീസ് അടുത്തുള്ള പാടത്ത് വരെ എത്തി. ആ വയലിനു ശേഷം കാലടികള്‍ അപ്രത്യക്ഷമായതോടെ പശുവിനെ അറുത്തുകാണുമെന്ന് പോലീസിന് സംശയം ഉയര്‍ന്നു.

പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ വളപട്ടണത്തുള്ള തുകല്‍ ഫാക്ടറിയില്‍ നിന്ന് കറുത്ത തുകല്‍ ലഭിച്ചു. എന്നാല്‍ അവിടെ അടുത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അറവുശാലകളിലും അന്വേഷിച്ചുവെങ്കിലും ഈ തുകലിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീടാണ് പശുവിനെ ആവശ്യപ്പെട്ട് ഒരു സംഘം കറങ്ങിയതായി പോലീസിന് നിര്‍ണായാകമായ വിവരം ലഭിച്ചത്.

പിന്നാലെ സമീപപ്രദേശത്ത് നിന്ന് മണല്‍വാരാന്‍ ഉപയോഗിക്കുന്ന ചീനകള്‍ കൂട്ടിയിട്ടതിന്റെ മറവില്‍ അറവ് നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു. അവിടെ നിന്ന് കിട്ടിയ കയറിന്റെ കഷ്ണം തന്റെ പശുവിന്റേതാണെന്ന് ഉടമ തിരിച്ചറിഞ്ഞു. സമീപത്തു നിന്ന് ചാണകവും കണ്ടെത്തി സ്ഥിരീകരിക്കുകയായിരുന്നു. അവിടെ അറവു നടത്തുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് പശുവിനെ വിറ്റയാളെക്കുറിച്ച് മൊഴി കിട്ടിയത്. തുടര്‍ന്ന് മടക്കര സ്വദേശിയായ കൊവമ്മല്‍ ഹൗസില്‍ ആഷിക്(21) നെ പോലീസ് വലയിലാക്കി. ആര്‍ക്കും സംശയം തോന്നാതിരിക്കാനായി പശുവിനെ മോഷ്ടിച്ചയാള്‍ വയലിലൂടെ പരസ്യമായാണ് പശുവിനെ കൊണ്ടുപോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സോളാർ പരാമർശത്തിൽ വിശദീകരണവുമായി വി ഡി സതീശൻ  (2 minutes ago)

ഗുജറാത്ത് മോഡൽ വികസനം എന്ന പരിപ്പ് ഇനി വേവില്ലായെന്നു ഗുജറാത്ത് മുൻ മുഖ്യമന്ത്രി.  (3 minutes ago)

റിലീസിനു മുന്‍പ് 156 കോടി കളക്‌ട് ചെയ്ത് ' മെര്‍സല്‍'; സിനിമാമേഖലയെ ഞെട്ടിച്ച്‌ വിജയ് ചിത്രം  (13 minutes ago)

നഴ്സുമാരുടെ ശമ്പള വർധന പേപ്പറിൽ മാത്രം .മാലാഖമാർ വീണ്ടും സമരത്തിലേക്ക് .  (24 minutes ago)

ജനരക്ഷായാത്ര സമാപിച്ചു... അക്രമ രാഷ്ട്രീയത്തിനെതിരായ ജനമുന്നേറ്റമാണ് ജനരക്ഷാ യാത്ര; മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നതെന്ന് അമിത് ഷാ  (25 minutes ago)

വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അമിത് ഷാ  (30 minutes ago)

കേ​ന്ദ്ര​ത്തി​നു തി​രി​ച്ച​ടി; പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ ഡാ​ർ​ജ​ലിം​ഗി​ൽ​നി​ന്നു കേന്ദ്രസേനയെ പി​ൻ​വ​ലി​ക്കാ​നു​ള്ള ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ലയ​ത്തി​ന്‍റെ നീ​ക്ക​ത്തി​നു തടയിട്ട് കോടതി  (36 minutes ago)

വാഹന അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു  (40 minutes ago)

വി​കൃ​തി കാ​ണി​ച്ച കു​ഞ്ഞി​നെ അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കാ​ൻ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ ക​യ​റി ഇരുന്നു ; ശ്വാസംകിട്ടാതെ കുഞ്ഞിന് സംഭവിച്ചത് ദാരുണാന്ത്യം  (1 hour ago)

ഇറാനും സ്പെയിനും ക്വാർട്ടറിൽ  (1 hour ago)

എന്റെ പിഴ ; 'മീ ടൂ' ക്യാമ്പയ്‌നിൽ തന്നെ വിമർശിച്ചവർക്ക് ചുട്ടമറുപടിയുമായി സജിത മഠത്തില്‍  (1 hour ago)

ഈ സിനിമയ്ക്ക് അങ്ങനെയൊരു ഗതി വരരുത്  (1 hour ago)

ഗൗരി ലങ്കേഷ് വധം: പ്രതിയുടെ വ്യക്തതയുള്ള ചിത്രം പോലീസ് പുറത്തുവിട്ടു  (1 hour ago)

ജനരക്ഷായാത്രക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വരവേൽപ്.  (1 hour ago)

ആനപ്പാപ്പാനായി മോഹൻലാൽ എത്തുന്നു  (1 hour ago)

Malayali Vartha Recommends