Widgets Magazine
12
Dec / 2017
Tuesday

ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കാന്‍ ശ്രമിച്ച കാമുകിക്കു കാമുകന്‍ കൊടുത്ത പണി; വൈറല്‍ വിഡിയോ

12 OCTOBER 2017 01:02 PM IST
മലയാളി വാര്‍ത്ത

കാമുകനെ ഒന്നു പറ്റിക്കാനും ആ പ്രാങ്ക് വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാക്കാനുമായിരുന്നു അവള്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷേ അവള്‍ മനസ്സില്‍ കരുതിയത് കാമുകന്‍ മാനത്ത് കണ്ടതുകൊണ്ട് കാമുകി അതിനേക്കാള്‍ വലിയൊരു പണി വാങ്ങുകയും ചെയ്തു. ഈ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. കാമുകനെ പറ്റിക്കാനായി ഗര്‍ഭിണി ആണെന്നു കള്ളം പറയുകയായിരുന്നു അവള്‍.

കാമുകനെ പറ്റിക്കാനായി കാമറയെല്ലാം നേരത്തെ തയാറാക്കി. തുടര്‍ന്ന് കാമുകനെ അടുത്തേക്കു വിളിച്ച് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്നു പറയുന്നു. എന്താണെന്ന് കാമുകന്‍ ചോദിക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന് അവള്‍ മറുപടി നല്‍കുന്നു. എന്നാല്‍ ഇതു തന്നെ പറ്റിക്കാന്‍ പറയുന്നതല്ലേ എന്ന് അപ്പോള്‍ തന്നെ കാമുകന്‍ ചോദിക്കുന്നതു കേള്‍ക്കാം. അപ്പോള്‍ സത്യമാണു പറയുന്നതെന്നും താന്‍ ഗര്‍ഭിണിയാണെന്നും കാമുകി പറയുന്നു, പിന്നെയാണ് ട്വിസ്റ്റ്.

കാമുകി തന്നെ ചതിക്കുകയായിരുന്നുവെന്നും തനിക്കു കുട്ടികളുണ്ടാവില്ലെന്നും അയാള്‍ മറുപടി നല്‍കുന്നു. പണ്ടുണ്ടായ ഒരു അപകടത്തിന്റെ ഫലമായി തനിക്ക് കുട്ടികള്‍ ഉണ്ടാവില്ലെന്നും കാമുകിയുടെ ഉദരത്തിലുള്ളത് തന്റെ കുഞ്ഞല്ലെന്നും അയാള്‍ പറയുന്നു. ഇതോടെ തകര്‍ന്ന കാമുകി മൂന്നു വര്‍ഷമായി ഒന്നിച്ചു ജീവിച്ചിട്ടും ഇക്കാര്യം തന്നോടു മറച്ചു വച്ചത് എന്തിനാണെന്നു ചോദിച്ച് പൊട്ടിക്കരയുകയാണ്.

ഇരുവരും കരഞ്ഞു കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്നു കാമുകന്‍ ചാടീവീണ് താന്‍ കാമറ ആദ്യമേ കണ്ടുവെന്നും പറ്റിക്കുകയായിരുന്നുവെന്നു മനസ്സിലായെന്നും പറയുന്നു. കുട്ടികള്‍ ഉണ്ടാവില്ലെന്നു പറഞ്ഞത് താന്‍ തിരിച്ചു പറ്റിച്ചതാണെന്നും അയാള്‍ അറിയിക്കുന്നു.

പണി കൊടുക്കാന്‍ ഉദ്ദേശിച്ചു തിരിച്ചു അതിലും വലിയ പണി മേടിച്ച കാമുകിയുടെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (23 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (35 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (46 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (1 hour ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (2 hours ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (2 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (4 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends