Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.54 inr 1 aud = 50.56 inr 1 eur = 79.09 inr 1 gbp = 90.24 inr 1 kwd = 225.25 inr 1 qar = 18.71 inr 1 sar = 18.16 inr 1 usd = 68.09 inr

"ഇപ്പോള്‍ കിണറ്റിലിറങ്ങണോ? ഇറങ്ങാം" 90 വയസ്സുകാരിയായ മുത്തശ്ശി വൈറലാകുന്നു

13 NOVEMBER 2017 02:38 PM IST
മലയാളി വാര്‍ത്ത

ആഴമേറിയ കിണറ്റിലേക്കു നോക്കി നിഷ്‌കളങ്കമായ ഒരു ചിരിചിരിച്ച് 90 വയസ്സുകാരിയായ ശ്രീദേവിയമ്മ കിണറ്റിലിറങ്ങും. കിണറ്റില്‍ വീണുപോയ സാധനങ്ങളെന്തുമാകട്ടെ അതു വീണ്ടെടുത്തിട്ടേ ആ അമ്മ കരയ്ക്കു കയറൂ. പയന്നൂര്‍ കുഞ്ഞിമംഗലത്തെ ശ്രീദേവിയമ്മ എന്ന മുത്തശ്ശിക്ക് കിണറ്റിലിറക്കം ഒരു നിത്യ അഭ്യാസമാണ്.

കഴിഞ്ഞ ദിവസം കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ മുത്തശ്ശിയിറങ്ങിയപ്പോള്‍ കൊച്ചുമക്കള്‍ വെറുതെ ഒരു രസത്തിനുവേണ്ടി ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ബന്ധുക്കള്‍ക്കിടയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ആ വിഡിയോ വാട്‌സാപ്പിലൂടെയും ഫെസ്ബുക്കിലൂടെയും വൈറലായത് വളരെപ്പെട്ടെന്നാണ്. താന്‍ പ്രശസ്തയായതറിയാതെ തന്നെ തേടിയെത്തുന്നവരോട് നല്ല കണ്ണൂര്‍ സ്ലാങ്ങില്‍ മുത്തശ്ശി കാര്യങ്ങള്‍ വിശദീകരിക്കും. കിണറ്റിലിറങ്ങുന്നത് അത്ര വല്യ സംഭവമൊന്നുമല്ലെന്ന ഭാവത്തിലാണ് സംസാരം.

എപ്പോഴുമെന്തെങ്കിലും പണിയെടുത്തോണ്ടിരിക്കണമെന്നും തേങ്ങയോ പാത്രങ്ങളോ എന്തിന് കിണറ്റിനുള്ളിലെ കാട് പറിക്കുവാന്‍ വരെ താന്‍ ഇടയ്ക്കിടെ കിണറ്റിലിറങ്ങാറുണ്ടെന്നാണ് മുത്തശ്ശി പറയുന്നത്. ആഴമുള്ള കിണറാണ്. കയറില്‍ത്തൂങ്ങി കിണറ്റിലിറങ്ങും. സുരക്ഷിതമായി പിടിച്ചു നിന്നിട്ട് കിണറ്റിലെ വെള്ളം അല്‍പ്പം അനക്കിക്കൊടുക്കും, അപ്പോള്‍ കിണറ്റില്‍പ്പോയ വസ്തു വെള്ളത്തിന്റെ അനക്കം കൊണ്ട് അടുത്തെത്തും. ആ തക്കത്തിന്

അതെടുത്ത് ബക്കറ്റിലിട്ട്, കയര്‍ വലിക്കാന്‍ മുകളില്‍ നില്‍ക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുത്തശ്ശി ഒരു എക്‌സ്‌പേര്‍ട്ടിനെ പോലെ വിശദീകരിക്കുന്നു.പുഴയിലിറങ്ങി നീന്താനും കിണറ്റിലിറങ്ങിക്കാണിക്കാനും മുത്തശ്ശിക്ക് ഉത്സാഹമാണ്. സമൂഹമാധ്യമങ്ങളെക്കുറിച്ചൊന്നും അറിയാത്ത മുത്തശ്ശിയുടെ ഏറ്റവും നിഷ്‌കളങ്കമായ സംശയമിതാണ് എന്നാലും കണ്ണൂരിലെ കിണറ്റിലിറങ്ങിയ എന്നെ എങ്ങനെയാണ് ഇത്രയും ആളുകള്‍ കണ്ടത്?അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഉപാധികളോടെ അനുമതി; കുവൈത്ത് സര്‍ക്കാറിന്റെ അംഗീകൃത അല്‍ ദൂറ കമ്പിനി വഴി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്ക് 2500  (11 minutes ago)

കുവൈത്തില്‍ മലയാളികളുടെ പണതട്ടിപ്പ് തുടര്‍ക്കഥയാവുന്നു; കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; തട്ടിപ്പിന് ഇരയായിരിക്കുന്നവരിലും മലയാളികളാണ് ഏറെയും  (41 minutes ago)

കാഞ്ഞങ്ങാട് റയില്‍വേ സ്‌റ്റേഷനില്‍ മുണ്ടുപൊക്കി ലൈംഗിക അവയവം കാണിച്ച നടത്തിയ ആള്‍ക്ക് വിദ്യാര്‍ത്ഥിനി കൊടുത്ത പണി എന്താണെന്ന് നോക്കൂ  (1 hour ago)

തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്‌കരിച്ചു  (1 hour ago)

ഫാദേഴ്‌സ് ഡേയില്‍ വെറൈറ്റിക്കായി സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അസഭ്യവര്‍ഷം: വേദനയോടെ സണ്ണി ലിയോണ്‍  (1 hour ago)

അന്നവള്‍ ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; അവരൊക്കെ പാവങ്ങളാ സജീഷേട്ടാ; അവരുടെ ജീവിതം കേട്ടാല്‍ നമുക്ക് സങ്കടം വരും; നിപ വൈറസ് രക്തസാക്ഷി ലിനിയെ കുറിച്ച് ഭര്‍ത്താവിന് പറയാനുള്ളത്   (1 hour ago)

ജെസ്‌നയെ കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ നടന്നിരുന്നു; ചില സുപ്രധാന വിവരങ്ങള്‍ വീടിന് സമീപത്തെ പെട്ടിയില്‍ നിന്നും ലഭ്യമായി; കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ ഉണ്ടായി  (1 hour ago)

മലയാളത്തിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഹണിറോസ്  (2 hours ago)

ലുക്കാക്കുവിന്റെ ഇരട്ടഗോളില്‍ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം; പാനമയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്  (2 hours ago)

ബ്രസീലിയന്‍ താരം നെയ്മറിന്റെ കാമുകി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്  (2 hours ago)

നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യം തള്ളി കോടതി  (2 hours ago)

കെവിൻ വധം: നീനുവിന്റെ ചികിത്സാരേഖകൾ എടുക്കാൻ അനുമതി  (4 hours ago)

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു  (4 hours ago)

യു എ ഇ യിൽ ഒരു വര്‍ഷത്തേയ്ക്ക് റെസിഡന്‍സി വിസ പ്രഖ്യാപിച്ചു; മടക്കം യുദ്ധ-ദുരന്ത ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമായതിനു ശേഷം  (4 hours ago)

എ​ഡി​ജി​പി​യു​ടെ മ​ക​ളു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി  (4 hours ago)

Malayali Vartha Recommends