Widgets Magazine
22
Nov / 2017
Wednesday

പെരുമ്പാമ്പിനെ പിടികൂടി വിഴുങ്ങാന്‍ ശ്രമിച്ച രാജവെമ്പാലയുടെ ദൃശ്യങ്ങള്‍ (വീഡിയോ)

14 NOVEMBER 2017 09:32 AM IST
മലയാളി വാര്‍ത്ത

രാജവെമ്പാല എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരും പറയുന്നത് പാമ്പുകളുടെ രാജാവെന്നാണ്. മറ്റു പാമ്പുകളില്‍ നിന്ന് വലിപ്പത്തിലും മറ്റുമുള്ള വ്യത്യാസവും, അതിന്റെ വംശത്തില്‍ നിന്നുതന്നെയുള്ളവയെ ഭക്ഷണമാക്കുന്ന ശീലക്കാരനുമായത് കൊണ്ടൊക്കെയാണ് ഈ പേര് കിട്ടിയത്. വലിപ്പത്തില്‍ രാജവെമ്പാലയെ മറികടക്കുന്ന രണ്ടേരണ്ടു പാമ്പുകളേ ലോകത്തുള്ളൂ. പെരുമ്പാമ്പും, അനക്കോണ്ടയും.

ഇവയില്‍ അനക്കോണ്ട തെക്കേ അമേരിക്കയില്‍ മാത്രം കാണപ്പെടുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ നാട്ടിലെ രാജവെമ്പാലയുമായി വലിയ മല്‍പ്പിടിത്തത്തിനു വഴിയില്ല. എന്നാല്‍ വിശപ്പു സഹിക്കാതായാല്‍ വലുതെന്നോ ചെറുതെന്നോ നോക്കാതെ ഒരു പെരുമ്പാമ്പിനെ കൈപിടിയിലാക്കി കരുത്ത് തെളിയിച്ചിരിക്കുകയാണ് തായ്‌ലന്‍ഡില്‍ നിന്നൊരു രാജവെമ്പാല.

17 അടി നീളമുള്ള രാജവെമ്പാലയെയാണ് തായ്‌ലന്‍ഡിലെ ഒരു റിസോര്‍ട്ടിനു സമീപം കണ്ടെത്തിയത്. പെരുമ്പാമ്പിനെ പിടികൂടി വിഴുങ്ങാന്‍ തയ്യാറെടുക്കുന്ന നിലയിലായിരുന്നു രാജവെമ്പാല. ഏതാണ്ട് 7 അടിയോളം നീളമുണ്ടായിരുന്നു ഈ പെരുമ്പാമ്പിന്. തന്നെ തിന്നാതിരിക്കാന്‍ രാജവെമ്പാലയുടെ തലയില്‍ ചുറ്റിക്കിടക്കുന്ന രീതിയിലായിരുന്നു പെരുമ്പാമ്പ്. എന്നാല്‍ രാജവെമ്പാലയുടെ വിഷമേറ്റ് പെരുമ്പാമ്പ് തളര്‍ന്നിരുന്നു. നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ രണ്ടു ജീവികളും അവശനിലയിലായിരുന്നു.

മൂന്നു മണിക്കൂറിനു ശേഷം രക്ഷാപ്രവര്‍ത്തകരെത്തിയപ്പോഴേക്കും പെരുമ്പാമ്പിനെ ഉപേക്ഷിച്ച് ഒരു പനയുടെ ചുവട്ടില്‍ പിണഞ്ഞു കിടക്കുന്ന രീതിയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ആളുകള്‍ കൂടിയതോടെയാകാം രാജവെമ്പാല ഇരയെ ഉപേക്ഷിച്ചതെന്നാണു കരുതുന്നത്. പെരുമ്പാമ്പിനെ ചത്ത നിലയില്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി.

അഞ്ചംഗ രക്ഷാസംഘം ഏറെ പണിപ്പെട്ടാണ് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടിയത്. പിന്നീട് പാമ്പിനെ കൂട്ടിലാക്കി വൈകുന്നേരത്തോടെ കാട്ടിലേക്ക് സ്വതന്ത്രമാക്കി വിടുകയും ചെയ്തു. 18 അടി വരെ നീളം വയ്ക്കുന്നവയാണ് രാജവെമ്പാലകള്‍. 22 അടി നീളമുള്ള രാജവെമ്പാലയെ വരെ കര്‍ണ്ണാടകയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മഴക്കാടുകളിലുമാണ് രാജവെമ്പാലയെ കൂടുതലായും കണ്ടു വരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവിന്റെ അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ കുട്ടികളെ ബന്ധു വെടിവച്ചുകൊന്ന് വനത്തിൽ ഉപേക്ഷിച്ചു ; മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഇങ്ങനെ  (5 minutes ago)

അച്ചടക്കത്തിന്റെ വാളുമായി കാനം; സംസ്ഥാന സമിതിയില്‍ കൂട്ടവിമര്‍ശനം, നടപടി ഇനി കേന്ദ്രത്തില്‍  (9 minutes ago)

ദിലീപിൻറെ വിദേശയാത്രയ്ക്ക് പിന്നിൽ ഗൂഡ ഉദ്ദേശമെന്ന് ബൈജു കൊട്ടാരക്കര ; മഞ്ജു വാരിയറിലേ മാതൃത്വം കേസിൽ നിർണ്ണായകമാകുമെന്ന് സംവിധായകൻ  (35 minutes ago)

2012ല്‍ പുറത്തിറങ്ങിയ 'തീവ്രം' 2019 ൽ വീണ്ടുമെത്തുമ്പോൾ നായകനായി പൃഥ്വിരാജ് ; ചിത്രം ഒരു മാസ് ക്രൈം ത്രില്ലറായിരിക്കുമെന്ന് സംവിധായകൻ  (56 minutes ago)

ദിലീപിന് ഇനി വിചാരണ, മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നായക നടന്‍ ബലാല്‍സംഗ കേസില്‍ കോടതി കയറുന്നു  (58 minutes ago)

നടിയെ ആക്രമിച്ച കേസ്; നടിമാര്‍, നായകന്‍മാര്‍, വില്ലന്‍മാര്‍, സഹനടന്‍മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ അങ്ങനെ വലിയൊരു മാസാണ് കോടതി കയറുന്നത്  (1 hour ago)

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ ;അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗത്തിനു സംവരണം നല്‍കാമെന്ന് രാഹുലിന്റെ ഉറപ്പ്  (1 hour ago)

പുകവലിക്കുന്ന അച്ഛനോട് അരുതെന്ന് കണ്ണുകളിലൂടെ അഭ്യര്‍ത്ഥിക്കുന്ന ആ ദുഃഖ പുത്രി ഇവിടെയാണ്...  (2 hours ago)

ഇന്ത്യൻ മണ്ണിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടുവന്ന ലോകസുന്ദരിമാരുടെ മത്സരഫലം നിശ്ചയിച്ച ആ ഉത്തരങ്ങൾ...  (2 hours ago)

വിദേശത്തുവെച്ച് ജീവന്‍പൊലിഞ്ഞ മലയാളികളായ തൊഴിലാളികളുടെ കുടുംബത്തിന് സഹായഹസ്തവുമായി ദോഹയിലെ കമ്പനി  (2 hours ago)

പത്മാവതിക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുന്നു; ദീപികയെ വെട്ടുമെന്നടക്കമുള്ള ഭീഷണികളുയരുമ്പോൾ തുറന്നു പറച്ചിലുമായി ദീപിക  (2 hours ago)

ദേവസ്വം ബോർഡ് കള്ളനെ പൂട്ട് ഏൽപ്പിച്ചു.. വെറും പൂട്ടൊന്നമല്ല.. ശബരിമലയിലെ ഭണ്ഡാരത്തിന്റെ പൂട്ട്! പാവം ദൈവത്തിന് ശബ്ദമില്ലാത്ത കാലത്തോളം, ഇതും നടക്കും ഇതിനപ്പുറവും നടക്കും; സ്ഥാനമൊഴിഞ്ഞ ബോർഡിന്റേതാണ് ത  (2 hours ago)

സിനിമാക്കാര്‍ കൂട്ടത്തോടെ കോടതി കയറും; സിനിമയില്‍ നിന്ന് 50 സാക്ഷികള്‍, താരങ്ങളും സംവിധായകരും മറ്റ് അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടും  (3 hours ago)

ഒടുവിൽ സെന്റിമെൻറ്സ് വർക്ക് ചെയ്താലോ? മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയത് ദിലീപിനെ രക്ഷിക്കാനോ?  (3 hours ago)

എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends
ഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News