പിടികൂടാന്‍ എത്തിയ ചെന്നായയില്‍ നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ നിന്ന് കയറാതെ മൂസ്; കിടിലന്‍ വീഡിയോ
വെള്ളത്തിലിറങ്ങിയ ഭീമന് മൂസിനെ (ഒരിനം മാന്‍) പിടികൂടാന്‍ ശ്രമിക്കുന്ന ചെന്നായയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഈ വീഡിയോ കാനഡയിലെ വടക്കന്‍ ഒന്റേറിയോയില്‍ നിന്ന് പകര്‍ത്തിയതാണ്. സൂസെന്റ് മേരി നദിയില്‍ ഇറങ്ങിനില്ക്കുന്ന മൂസിനെ കണ്ട ചെന്നായ വെള്ളത്തിലിറങ്ങി അതിനെ പിടികൂടാന്‍ ശ്രമിക്കുകയാണ്.
ചെന്നായയേക്കാള്‍ രണ്ടിരട്ടി വലിപ്പമുണ്ട് മൂസിന്. എന്നാല്‍, വിശന്നുവലഞ്ഞ ചെന്നായയ്ക്ക് അതൊന്നും പ്രശ്നമല്ലായിരുന്നു. നീന്തിവന്ന് മൂസിന്റെ കാലില്‍ കടിച്ചുതൂങ്ങി. ചെന്നായയെ ചവിട്ടിത്തെറിപ്പിച്ചു കളയാന്‍ മൂസ് ആവുന്നത് പരിശ്രമിച്ചിട്ടും വിജയിച്ചില്ല.
ഒടുവില്‍ ഒരുവിധം രക്ഷപെട്ട മൂസ് നദിയുടെ നടുഭാഗത്തേക്കു നീങ്ങി. കുറേ ദൂരം ചെന്നായ പിന്നാലെ പോയെങ്കിലും ആഴം കൂടുന്നുവെന്ന് മനസിലായതോടെ പതിയെ പിന്‍വാങ്ങി. രക്ഷപെട്ട മൂസ് നദി കടന്ന് പോകുകയും ചെയ്തു.
നദിയുടെ മുകളില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ചാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നദിയുടെയും കാടിന്റേയും സമീപത്തെ റെയില്‍ ട്രാക്കിന്റേയും മനോഹരദൃശ്യങ്ങളും വീഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha