20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം കാറുടമയ്ക്ക് ഓര്‍മ്മവന്നത്!
പാര്‍ക്ക് ചെയ്ത സ്ഥലം മറന്ന കാറുടമ തന്റെ കാര്‍ തിരികെ എടുത്തത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം. സംഭവം ജമ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ്. സ്ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളില്‍ നിന്നാണ് ഉടമസ്ഥന് തന്റെ വാഹനം തിരികെ ലഭിച്ചത്.
ഓഗസ്ബെര്‍ഗര്‍ ഓള്ഗെമെയില് എന്നയാളാണ് കാറിന്റെ ഉടമ. കാര്‍ മോഷണം പോയതായി ഓഗ്സ്ബെര്‍ഗര്‍ 1997-ല്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ ഓഗ്സ്ബെര്ഗറിന് 76 വയസുണ്ട്. 20 വര്‍ഷത്തിന് ശേഷം കാറ് കണ്ടെത്തിയതായി ഇയാളുടെ മകളെ പോലീസ് അറിയിക്കുകയായിരുന്നു.
സ്ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളുടെ ഉടമസ്ഥരെ തേടിയപ്പോഴാണ് ഉടമസ്ഥന് ഓള്‍ഗെമെയിനാണെന്ന് തിരിച്ചറിഞ്ഞത്. കാറ് തിരിച്ചു കിട്ടിയെങ്കിലും ഇനി റോഡില്‍ ഇറക്കാനാകാത്ത വിധം കാറ് തുരുമ്പെടുത്ത് നശിച്ചിരുന്നു. അതിനാല്‍ സ്ക്രാപ്പ് ചെയ്യാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.
കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം ഓള്ഗെമെയില് മറന്നതാകാനാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കാര്‍ മറന്നുവെന്ന വിവരം പോലും മറന്ന ഓള്ഗെമെയില് മോഷണം പോയെന്ന് പരാതി നല്‍കുകയും ചെയ്തിരുന്നു.
രണ്ട് വര്‍ഷം മുമ്പ് കാണാതായ കാര്‍ ഉടമസ്ഥന് കഴിഞ്ഞ ആഴ്ച തിരിച്ചു കിട്ടിയ സംഭവം ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം മദ്യപിക്കാന്‍ പോയ ഇയാള്‍ താന്‍ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു പോകുകയായിരുന്നു. പാര്‍ക്ക് ചെയ്തതായി ഇയാള്‍ അവകാശപ്പെട്ട സ്ഥലത്ത് നിന്ന് നാല് കിലോമീറ്റര്‍ ദൂരത്ത് നിന്നുമാണ് കാര്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha