നെപ്പോളിയന് ചക്രവര്‍ത്തിയുടെ കിരീടത്തിലെ ഒരു ഇതളിന്റെ ലേലത്തുക അറിഞ്ഞാല്‍ ഞെട്ടരുതെന്ന് പറഞ്ഞാലും ഞെട്ടും!
നെപ്പോളിയന് ബോണപ്പാര്‍ട്ടിന്റെ കിരീടത്തിലെ ഒരു ഇതള്‍ ലേലം ചെയ്തപ്പോള്‍ കിട്ടിയ തുക എത്രയെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും.
എത്രയാണെന്നല്ലേ, ആറുലക്ഷത്തി ഇരുപത്തിഅയ്യായിരം യൂറോ. 73,0000 ഡോളറിന് ജീന്‍ പിയറെ എന്നയാളാണ് ഇതള്‍ ലേലത്തില്‍ വാങ്ങിയത്.
നെപ്പോളിയന്റെ പട്ടാഭിഷേകത്തിന് ഉണ്ടാക്കിയതാണ് ഈ കിരീടം. എന്നാല്‍ കിരീടത്തിന് ഭാരം കൂടുതലാണെന്ന് നെപ്പോളിയന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് അതിലെ ആറ് ഇലകള്‍ സ്വര്ണപ്പണിക്കാരന് ഇളക്കി മാറ്റുകയും അത് ആറ് പെണ് മക്കള്‍ക്കായി നല്‍കുകയും ചെയ്തിരുന്നു. അതില്‍ ഒരിലയാണ് ഇപ്പോള്‍ ലേലം ചെയ്തിരിക്കുന്നത്.
ഒരു കൈക്കുള്ളില്‍ ഒതുക്കാവുന്ന ഈ ഇലയ്ക്ക് പത്ത് ഗ്രാമാണ് തൂക്കം. നെപ്പോളിയന്റെ വീരകഥകളുടെ പ്രതീകമാണ് ഈ ഇല.
https://www.facebook.com/Malayalivartha