കാപ്പിയെണ്ണ ഉപയോഗിച്ച് ബസ് ഓടിത്തുടങ്ങി
ഹോട്ടലുകളില്‍ നിന്നും പുറന്തള്ളുന്ന കാപ്പിയെണ്ണ ഉപയോഗപ്പെടുത്തി ലണ്ടനില്‍ ബസ് ഓടിത്തുടങ്ങി.
കാപ്പിച്ചണ്ടിയില് നിന്ന് ഉത്പാദിപ്പിക്കുന്ന കാപ്പിയെണ്ണ ഡീസലുമായി കലര്‍ത്തിയാണ് ഈ ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്നത്.
ഇത് ഉപയോഗിച്ച് തിങ്കളാഴ്ച മുതല്‍ ലണ്ടനില്‍ ഏതാനും ബസുകള്‍ ഓടിത്തുടങ്ങിയെന്ന് ബി.ബി.സി. റിപ്പോര്‍്ട്ട് ചെയ്തു.
ലണ്ടന്‍ ആസ്ഥാനമായുള്ള ബയോ ബീന്‍ കമ്പനിയാണ് ജൈവ ഇന്ധനത്തിന്റെ നിര്‍മാതാക്കള്‍. ഇതിനായി കമ്പനി സ്വന്തമായി ഫാക്ടറിയും സ്ഥാപിച്ചു.
ഒരു വര്‍ഷം ഒരു ബസ് ഓടിക്കാനുള്ള കാപ്പിയെണ്ണ ഉത്പാദിപ്പിച്ചതായി കമ്പനി അറിയിച്ചു.
രണ്ടുലക്ഷം ടണ്‍ കാപ്പിച്ചണ്ടിയാണ് ലണ്ടന്‍ നിവാസികള്‍ ഒരു വര്‍ഷത്തില്‍ പുറന്തള്ളുന്നത്.
https://www.facebook.com/Malayalivartha