Widgets Magazine
11
Dec / 2017
Monday

വീട്ടിലെ പൂന്തോട്ടം അലങ്കരിക്കാന്‍ 12 ലക്ഷം രൂപ മുടക്കി ഒരു മണ്‍കുടം വാങ്ങി ഒരു മലയാളി!

07 DECEMBER 2017 02:51 PM IST
മലയാളി വാര്‍ത്ത

12 ലക്ഷം രൂപ മുടക്കി ലോകത്തിലെ ഏറ്റവും വലിയ മണ്‍കുടം സ്വന്തമാക്കിയത് ഒരു മലയാളി. കരകൗശല വസ്തുക്കളോടുള്ള അഭിനിവേശം മൂത്ത ഗുരുവായൂര്‍ സ്വദേശി എ.പി റോഷനാണ് പുതുതായി വെച്ച വീടിന്റെ പൂന്തോട്ടം അലങ്കരിക്കാന്‍ പൊന്നുംവില കൊടുത്ത് ഈ വലിയ മണ്‍കുടം സ്വന്തമാക്കിയത്. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ എ.പി റോഷന്‍ മരുന്നുവ്യാപാരിയാണ്.

ജനക്പുരി സ്വദേശി ഭുവനേഷ് പ്രസാദ് പ്രജാപതിയാണ് കുടത്തിന്റെ ശില്‍പി. 280 കിലോ തൂക്കമുള്ള ഈ കുടം ലോകത്തിലെ തന്നെ ഏറ്റവും വലിയ മണ്‍കുടമെന്നാണ് അവകാശവാദം. ഗിത്താര്‍ണിയിലെ സംസ്‌കൃതികേന്ദ്രയില്‍ നടന്ന കരകൗശല മേളയിലാണ് റോഷന്‍ ഇത് കണ്ടെത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച ട്രക്കില്‍ പുതുതായി വാങ്ങിയ ഈ മണ്‍കുടം നാട്ടിലെത്തിക്കും. വ്യത്യസ്തമായ കരകൗശല വസ്തുക്കളുടെ വലിയ ശേഖരം തന്നെ റോഷനുണ്ട്. ഇതെല്ലാം വീടിന് അലങ്കാരമാക്കിയിരിക്കുകയാണ്.

അഞ്ചു വര്‍ഷം എടുത്താണ് ഈ കുടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് ശില്‍പി ഭുവനേഷ് പറഞ്ഞു. നിര്‍മ്മാണത്തിനിടെയില്‍ പല തവണ കുടം തകര്‍ന്നു. ആറാമത്തെ ശ്രമമാണ് വിജയത്തില്‍ എത്തിയത്. പാരമ്പര്യമായി കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്ന കുടുംബമാണ് ഇദ്ദേഹത്തിന്റേത്. 63 ഇഞ്ച് വ്യാസമുള്ള ഈ കുടം സാധാരണ കുടം ഉണ്ടാക്കുന്ന ചക്രത്തില്‍ തന്നെയാണ് നിര്‍മിച്ചത് എന്ന പ്രത്യേകതയുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ അസഭ്യ വർഷം; പ്രതികരണവുമായി രൂപേഷ് പീതാംബരൻ  (3 minutes ago)

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി  (39 minutes ago)

ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും... 70 കോടി  (45 minutes ago)

ന്യൂയോർക്കിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്; ഒരാൾ കസ്റ്റഡിയിൽ  (56 minutes ago)

ഒടുവിൽ പ്രണയ സാഫല്യം; കൊഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി  (1 hour ago)

ക്രിക്കറ്റ് ആരാധകർ ആവേശത്തിൽ; 2023 ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു  (1 hour ago)

ഗൾഫ് പ്രതിസന്ധി തുടരുന്നു; ആയുധങ്ങൾ വാരിക്കൂട്ടി ഖത്തർ; ആശങ്കയോടെ ഗൾഫ് ലോകം  (2 hours ago)

ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം ; ബാങ്കിലെ സുരക്ഷാ ജീവനക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വപ്നക്കുതിപ്പ് അവസാനിച്ചു; സെമി കാണാതെ കേരളം പുറത്ത്  (2 hours ago)

ഇന്ത്യയെ ജനാധിപത്യം പഠിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണ്ട; പ്രതികരണവുമായി ബിജെപി    (3 hours ago)

ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് ദമ്പതികളുടെ ചുംബന മത്സരം;ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ വിചിത്ര മത്സരത്തിന്റെ സംഘാടകരിൽ പ്രധാനി സ്ഥലം എംഎല്‍എ  (3 hours ago)

14 വയസ്സുകാരനില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിൽ സ്‌കൂൾ ജീവനക്കാരന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ !ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന  (3 hours ago)

"രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു" ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്  (3 hours ago)

സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക്​ ലൈസന്‍സ്​ നല്‍കാന്‍ ഭരണകൂടത്തിന്റെ അനുമതി ; പ്രവാസികൾക്ക് ഇനി സിനിമാക്കാലം  (4 hours ago)

രാഹുൽ ഗാന്ധിക്ക് പട്ടാഭിഷേകം ;രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു ; ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കും ;രാഹുൽഗാന്ധിയെ കാത്തിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലെ നിർണ്  (4 hours ago)

Malayali Vartha Recommends