Widgets Magazine
24
Apr / 2018
Tuesday
Forex Rates:

1 aed = 18.10 inr 1 aud = 50.53 inr 1 eur = 81.24 inr 1 gbp = 92.83 inr 1 kwd = 221.37 inr 1 qar = 18.26 inr 1 sar = 17.72 inr 1 usd = 66.45 inr

അഞ്ചു നിലയുള്ള കെട്ടിടത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കാന്‍ അതിന്റെ നീളത്തിനൊപ്പം വരച്ചു ചേര്‍ത്തത് പുരുഷാവയവം, പൊതു ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചിത്രം പെയിന്റടിച്ച് മറയ്ക്കുന്നു

16 APRIL 2018 02:15 PM IST
മലയാളി വാര്‍ത്ത

സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍ അഞ്ചുനിലയുള്ള ഒരു അപ്പാര്‍ട്ടുമെന്റ് കെട്ടിടം ഇപ്പോള്‍ വിവാദ കേന്ദ്രമാണ്.

ഏട്രിയം ലുങ്‌ബേര്‍ഗ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ അപ്പാര്‍ട്ടുമെന്റിന്റെ അഞ്ചുനിലകള്‍ക്കും കൂടി പൊതുവായുള്ള ഒരു ഭിത്തിയുടെ മുഴുവന്‍ ഉയരത്തില്‍ ഒരാഴ്ച മുമ്പാണ്, അവിടത്തെ പ്രശ്‌സ്ത കലാകാരിയായ കരോലിന ഫാക്‌ഹോര്‍ട്ട് ഒരു പുരുഷ ജനനേന്ദ്രിയത്തിന്റെ ചിത്രം വരച്ചു ചേര്‍ത്തത്. നീല നിറം കൊടുത്തിരിക്കുന്ന ആ ചിത്രം പൂര്‍ണ്ണമായി വരച്ചു കഴിഞ്ഞതോടെ ചുറ്റുപാടുമുള്ള ജനങ്ങള്‍ പരാതിയുമായി എത്തിതുടങ്ങി.

കലയും സംസ്‌കാരവും നഗര പരിസരത്തെ കൗതുകമുള്ളതാക്കാന്‍ സഹായിക്കുന്നവയാണ്. കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഞങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ചുറ്റുപാടുമുള്ള ജനങ്ങളുടെ മനോവികാരത്തെയും തങ്ങള്‍ക്ക് മാനിക്കേണ്ടതുണ്ടെന്ന് ഏട്രിയം ലുങ്‌ബേര്‍ഗിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ കാമില്ല ക്ലിംറ്റ് പറഞ്ഞു. പ്രസ്തുത ചിത്രം പെയിന്റടിച്ചു മറയ്ക്കാന്‍ തീരുമാനിച്ചെങ്കിലും അല്പസമയം കൂടി അതവിടെ നിലനിര്‍ത്തി അതി കലാമൂല്യത്തെ ആസ്വദിക്കുവാന്‍ സമീപവാസികള്‍ക്ക് അവസരം നല്‍കുമെന്നും അവര്‍ അറിയിച്ചു.

ഫാള്‍ക്ക് ഹോര്‍ട്ട് കെട്ടിടത്തെ മോടി പിടിപ്പിക്കാനായി പൂരുഷ ജനനേന്ദ്രിയത്തിന്റെ ചിത്രമാണ് അവിടെ വരച്ചു ചേര്‍ക്കാന്‍ പോകുന്നതെന്ന് തങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. ഇതിനു മുമ്പും ഈ കലാകാരിയുടെ ചിത്രങ്ങള്‍ വിവാദമായിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ ന്യൂയോര്‍ക്കിലെ ബ്രൂം സ്ട്രീറ്റിലെ ഒരു കെട്ടിടത്തില്‍ ചുവന്ന നിറം കൊടുത്ത് ഒരു പുരുഷാവയവം ഇവര്‍ വരച്ചത്, മൂന്നു ദിവസത്തി്‌നു ശേഷം പെയിന്റടിച്ചു മറയ്ക്കുകയുണ്ടായി.

സ്വന്തം ലൈംഗികതയേയും അവയവങ്ങളേയും കുറിച്ച് ലജ്ജിക്കേണ്ടതായി ഒന്നുമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതിനാലാണ് ഇവ വരയ്ക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം ഇവര്‍ പ്രതികരിച്ചിരുന്നു. സ്ത്രീ ജനനേന്ദ്രിയ ഭാഗങ്ങളും താന്‍ വരയ്ക്കാറുണ്ടെന്നും മറ്റൊരു അഞ്ചുനില കെട്ടിടത്തില്‍ അടുത്തിടെ താനതു വരച്ചു കഴിഞ്ഞതിനാലാണ് ഇവിടെ പുരുഷ ജനനേന്ദ്രിയം വരയ്ക്കാമെന്ന് വച്ചതെന്നാണ് അവരുടെ മറുപടി.

അതിന് അവര്‍ നിരത്തുന്ന ന്യായവും വിചിത്രമാണ്, പുരുഷാവയവത്തിന് സ്ത്രീ ജനനേന്ദ്രീയത്തിനുള്ളില്‍ കടക്കാമെങ്കില്‍ ഒരു കെട്ടിടത്തിന്റെ ചുവരിലും നില്‍ക്കാമത്രേ. അതിന്റെ പിന്നിലെ യുക്തി എന്താണെന്ന് അത് പറഞ്ഞ അവര്‍ക്കെങ്കിലും അറിയാമോ എന്തോ? 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു; നടന്നത് കൊലപാതകം തന്നെ, വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭര്‍തൃമതിയായിട്ടും കാമുകന്മാരുമാ  (1 hour ago)

ദുബായ് അബുദാബി യാത്ര ഇനി അധിവേഗം.... 126 കിലോമീറ്റര്‍ താണ്ടാന്‍ ഇനി വെറും 12 മിനിറ്റ് മതി  (1 hour ago)

താന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു...  (2 hours ago)

അനുരഞ്ജന ചര്‍ച്ചയ്ക്ക് കോടതിയിലെത്തി... അവസാനം സംഭവിച്ചത്?  (2 hours ago)

ദുബായില്‍ മകളെ അമ്മ മുറിയില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടു  (2 hours ago)

" വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും ഓഫീസിലോ നിയമസഭയിലോ എത്തിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ് ! " ; മുഖ്യമന്ത്രി പിണറായി വിജയൻറെ വാദങ്ങളെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രെട  (2 hours ago)

" പോലീസിനെതിരായ പരാതിയിൽ നിന്ന് പിന്മാറണം ! " ; കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്  (3 hours ago)

കടൽക്ഷോഭം രൂക്ഷമാകുന്നു; ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്കുള്ള പ്രവേശനം നിരോധിച്ചു  (4 hours ago)

മുസ്ലീംങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിട്ടുണ്ട് തന്റെ കൈകളിലും അതുണ്ട്; വെട്ടിലായി കോണ്‍ഗ്രസ്; വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്  (5 hours ago)

ലോകചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു; ചരിത്രനേട്ടത്തിന് പിന്നില്‍ അമേരിക്കയിലെ മേരിലാന്റിലുള്ള ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍  (5 hours ago)

ലിഗയുടെ പരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ലിഗയെ ചികിത്സിച്ച ഡാക്ടറുടെ വെളിപ്പെടുത്തല്‍  (5 hours ago)

എച്ച്‌ വണ്‍ ബി വിസയിലുള്ളവരുടെ ഭാര്യമാരുടെ ജോലി റദ്ദാക്കും; വെട്ടിലായത് ആയിരക്കണക്കിന് ഇന്ത്യക്കാർ  (5 hours ago)

ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങള്‍ക്ക് തന്നെ തിരികെ തരാന്‍ പാടില്ലേ ; സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ സന്ദേശത്തിലെ ആ ചങ്ക് കൂട്ടുകാരിക്ക് അഭിനന്ദനവുമായി തച്ചങ്കരി  (6 hours ago)

ചോളം ഉത്തമാഹാരമോ ?  (6 hours ago)

ഏറ്റവുമധികം ശബളം കിട്ടുന്ന ജോലി എന്നതാണ് എല്ലാവരുടെയും സ്വപ്നം; ഇന്ത്യയിലുമുണ്ട് പ്രൊഫഷണലുകള്‍ക്ക് ഏറ്റവുമധികം ശമ്പളം നല്‍കുന്ന നഗരം; ഏതാണെന്ന് അറിയണ്ടേ ...?  (6 hours ago)

Malayali Vartha Recommends