Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....


ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...


സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...


ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...

എല്ലാം ഓരോരോ വിശ്വാസങ്ങള്‍...,അല്ലേലും വിശ്വാസം അതാണല്ലോ എല്ലാം!

20 JUNE 2018 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

കുറ്റിത്താടി 'ലുക്കില്‍' ഹാരി കെയ്ന്‍ കളിക്കാനിറങ്ങിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് ആരാധകര്‍ പ്രാര്‍ഥന തുടങ്ങി, ഒരുമാസത്തേക്ക് ആ താടി ഷേവ് ചെയ്യാന്‍ ഇടവരരുതേ എന്ന്...!

നാലുവര്‍ഷം മുന്‍പ്, ടോട്ടനത്തിനു വേണ്ടി കളിക്കുമ്പോള്‍ കെയ്ന്‍ ഒരു ശപഥമെടുത്തു, ഇനി കളിയില്‍ താന്‍ ഗോളടിച്ചാല്‍ ഷേവ് ചെയ്യില്ല എന്ന്! ആ ശപഥം ഏറെനാള്‍ നീണ്ടു. ഇതാ കെയ്ന്‍ വീണ്ടും ചെമ്പന്‍താടിയുമായി ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കളത്തില്‍. ടുനീഷ്യയ്‌ക്കെതിരെ വിജയഗോള്‍ നേടി തന്റെ വിശ്വാസം തന്നെ രക്ഷിക്കുമെന്ന് സ്വയം തെളിക്കുകയും ചെയ്തു. 

ഇങ്ങനെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഇത്തരത്തിലുള്ള ചില വിശ്വാസങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ഇതാ...

വലതുകാല്‍ വച്ച് മൈതാനത്തിറങ്ങാന്‍ പ്രത്യേക ശ്രദ്ധ വയ്ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകകപ്പിലെ ആദ്യ കളിയില്‍ തന്നെ ഹാട്രിക്കുമായി തുടക്കം ശുഭമാക്കി. പോര്‍ച്ചുഗല്‍ ക്യാപ്റ്റനായ താരം ഫ്രീകിക്ക് എടുക്കാന്‍ തുടങ്ങുമ്പോഴും അങ്ങനെ തന്നെ.

പെനല്‍റ്റിയോ ഫ്രീകിക്കോ എടുക്കും മുന്‍പ് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി പന്തെടുത്തു രണ്ടുകൈ കൊണ്ടുമാണ് നിലത്തു വയ്ക്കാറുള്ളത്. പന്തു വയ്ക്കാന്‍ നടന്ന അത്ര തന്നെ കാലടികള്‍ പിന്നിലേക്ക് നടന്ന ശേഷമേ സ്‌ട്രൈക്ക് ചെയ്യൂ.

ഓരോ മത്സരത്തിനു മുന്‍പും നെയ്മര്‍ അച്ഛനെ ഫോണില്‍ വിളിക്കും. അച്ഛനൊപ്പം പ്രാര്‍ഥിക്കും. അച്ഛന്റെ പ്രാര്‍ഥന തനിക്കു ഭാഗ്യം കൊണ്ടുവരുമെന്നു നെയ്മര്‍ വിശ്വസിക്കുന്നു. സങ്കീര്‍ണമായ മത്സരങ്ങള്‍ക്കു മുന്‍പു നെയ്മര്‍ ആരാധകര്‍ക്കായി സ്വന്തം ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പതിവുമുണ്ട്.

ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ഫില്‍ ജോണ്‍സിനു മൈതാനത്തെ വെള്ളവരകളില്‍ കാല്‍വയ്ക്കാന്‍ മടിയാണ്. കോര്‍ണര്‍ കിക്ക് എടുക്കേണ്ടിവരുന്നതു പോലുള്ള നിര്‍ണായക നിമിഷങ്ങളിലൊഴികെ ജോണ്‍സ് വെള്ളവര ഒഴിവാക്കിയേ സഞ്ചരിക്കൂ.

ഇംഗ്ലിഷ് മധ്യനിരക്കാരന്‍ വാര്‍ഡി മത്സരങ്ങള്‍ക്കു മുന്‍പു വൈകുന്നേരങ്ങളില്‍ ഒരു ഗ്ലാസ് 'പോര്‍ട്ട്' ബ്രാന്‍ഡ് വീഞ്ഞ് അകത്താക്കും. മത്സരം കഴിഞ്ഞെത്തിയ ശേഷം മീന്‍വിഭവങ്ങള്‍ കൂട്ടി അത്താഴവും എന്നതാണ് ശീലം.

ജര്‍മന്‍ കുന്തമുനയായ ഓസില്‍ ബൂട്ട് ധരിക്കുമ്പോള്‍ വലതുകാലിലെ ബൂട്ട് ആദ്യം ധരിക്കും. പലവട്ടം കടുംകെട്ടിട്ടു മുറുക്കിയാകും ബൂട്ട് ധരിക്കുക. മൈതാനത്ത് ഇറങ്ങുമ്പോള്‍ വലതുകാല്‍ തന്നെയാണ് ആദ്യം കുത്തുന്നതും.

ജര്‍മന്‍ താരം ഗോമസ് ഡ്രസിങ് റൂമിലെ ശുചിമുറിയില്‍ ഏറ്റവും ഇടതുവശത്തെ യൂറിനല്‍ മാത്രമേ മൂത്രശങ്ക തീര്‍ക്കാന്‍ ഉപയോഗിക്കൂ. മത്സരത്തിന് ഇറങ്ങും മുന്‍പ് അവസാനമായി ഗോമസ് ചെയ്യുന്നതും ഇതുതന്നെ.

കാലുകൊണ്ടും പല്ലുകൊണ്ടും മൈതാനത്തെ വിറപ്പിക്കുന്ന യുറുഗ്വായ് താരം സ്വാരസിന്റെ ഭാഗ്യം കൈത്തണ്ടയിലെ ടാറ്റൂവിലാണ്. പക്കാ 'ഫാമിലി മാന്‍' ആയ സ്വാരസ് തന്റെ മക്കളുടെ പേരാണു കൈത്തണ്ടയില്‍ പച്ചകുത്തിയിരിക്കുന്നത്.

ബല്‍ജിയന്‍ ഗോള്‍കീപ്പര്‍ കോര്‍ട്ടോയിസ് ഗ്രൗണ്ടിലേക്ക് പോകുന്നത് ഗ്ലൗസിന്റെ തുമ്പില്‍ വെള്ളം നനച്ചുകൊണ്ടാണ്. ബൂട്ട് കൊണ്ട് പോസ്റ്റില്‍ ചെറുതായി തട്ടും. നെറ്റിനു നടുവില്‍ ഇടിക്കും.

ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ കൈല്‍ വോക്കര്‍ മത്സരങ്ങള്‍ക്കിറങ്ങും മുന്‍പ് തന്റെ ബ്രേസ്‌ലെറ്റില്‍ ചുംബിക്കും. കാരണം ചോദിച്ചാല്‍ വോക്കര്‍ പറയും, 'ഞാന്‍ പതിവായി അങ്ങനെ ചെയ്യാറുണ്ട്, അത്ര തന്നെ.'

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്തൊരു നാണക്കേട്...  (5 minutes ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (14 minutes ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (20 minutes ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (31 minutes ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (1 hour ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (2 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (2 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (2 hours ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (2 hours ago)

പുതിയ വാദവുമായി ഗവേഷകർ  (3 hours ago)

ഇറാന്‍ സഹായിക്കുമോ  (3 hours ago)

ചരിത്രത്തിൽ ആദ്യം  (3 hours ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (3 hours ago)

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (3 hours ago)

Malayali Vartha Recommends