Widgets Magazine
16
Jul / 2018
Monday
Forex Rates:

1 aed = 18.68 inr 1 aud = 50.88 inr 1 eur = 80.35 inr 1 gbp = 90.74 inr 1 kwd = 226.82 inr 1 qar = 18.85 inr 1 sar = 18.29 inr 1 usd = 68.60 inr

വരൂ കുട്ടികളെ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ ലോകകപ്പ്... ലോകം നെഞ്ചിടിപ്പോടെ കണ്ട രക്ഷാ പ്രവര്‍ത്തനം; നീന്തലും മുങ്ങലും പഠിപ്പിച്ച് കുട്ടികളെ സജ്ജരാക്കിയത് മണിക്കൂറുകള്‍ കൊണ്ട്; കുട്ടികള്‍ ഒരാപത്തും കൂടാതെ തിരിച്ചെത്തിയപ്പോള്‍ രക്ഷിതാക്കള്‍ക്ക് ആശ്വാസം; സാഹസികത തേടിയുള്ള യാത്രയ്ക്കിടെ പെട്ടുപോയ കുട്ടികള്‍ക്കിത് പുതുജന്മം

11 JULY 2018 08:39 AM IST
മലയാളി വാര്‍ത്ത

ഇത്രയേറെ ഒറ്റക്കെട്ടായി പ്രാര്‍ത്ഥിച്ച ദിനങ്ങളില്ല. മനുഷ്യശക്തിയും ദൃഢനിശ്ചയവും കൈകോര്‍ത്ത അതിസാഹസിക ദൗത്യത്തിലൂടെ ഗുഹയില്‍ അവശേഷിച്ച നാലു കുട്ടികളെയും അവരുടെ ഫുട്‌ബോള്‍ പരിശീലകനെയും ഇന്നലെ പുറത്തെത്തിച്ചതോടെ ലോകത്തിന് ആശ്വാസം. പ്രാര്‍ഥനയുമായി കാത്തിരുന്ന ലോകത്തിന്റെ മനം നിറഞ്ഞു. ഗുഹയില്‍ ജീവവായുവെത്തിച്ചു മടങ്ങുന്നതിനിടെ ശ്വാസം നിലച്ചുപോയ സമാന്‍ കുനന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശ്വസിച്ച് പോകുന്നു.

ജൂണ്‍ 23നാണ് തായ്‌ലന്‍ഡിലെ കൗമാര ഫുട്‌ബോള്‍ ടീമായ വൈല്‍ഡ് ബോര്‍ അംഗങ്ങള്‍ വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലെ ഗുഹയില്‍ കുടുങ്ങിയത്. ഫുട്‌ബോള്‍ പരിശീലനം നടത്തുന്നതിനിടെ മഴയില്‍നിന്ന് രക്ഷപ്പെടാന്‍ ഗുഹയില്‍ കയറിയ അവര്‍ കനത്ത മഴയില്‍ ഗുഹാമുഖം അടഞ്ഞതോടെ ഉള്ളില്‍ കുടുങ്ങി. ഒമ്പതു ദിവസത്തിനു ശേഷമാണു ബ്രിട്ടീഷ് കേവ് ഡൈവര്‍ സംഘം ഇവരെ കണ്ടെത്തിയത്. കാലാവസ്ഥ അനുകൂലമായശേഷം സാവധാനം രക്ഷപ്പെടുത്താനായിരുന്നു ആലോചന. കനത്ത മഴയില്‍ ഗുഹയില്‍ കുടുതല്‍ വെള്ളം നിറയാനുള്ള സാധ്യത കണക്കിലെടുത്ത് അടിയന്തര രക്ഷാദൗത്യത്തിനു തീരുമാനിക്കുകയായിരുന്നു. 

ലഭ്യമായ മണിക്കൂറുകളില്‍ നീന്തലും മുങ്ങലും പഠിപ്പിച്ച് കുട്ടികളെ സജ്ജരാക്കി. ലോകം ഇന്നോളം കണ്ട സാഹസിക രക്ഷാദൗത്യത്തിലൂടെ 12 കുട്ടികളും പരിശീലകനും പോറല്‍ പോലുമേല്‍ക്കാതെ വെളിച്ചത്തിലേക്കു തിരിച്ചെത്തി. അവര്‍ക്കായി ജീവന്‍ സമര്‍പ്പിച്ച സമാന്‍ കുനന്‍ പറഞ്ഞിരിക്കാം; മഴ അടക്കിപ്പിടിച്ച് പ്രകൃതിയും കൂട്ടുനിന്നു. ഇന്നലെ രക്ഷിച്ചവരെയും പ്രഥമശുശ്രൂഷകള്‍ക്കും പരിശോധനയ്ക്കുംശേഷം ആശുപത്രിയിലേക്കു മാറ്റി. ആദ്യം രക്ഷപ്പെടുത്തിയ എട്ടുപേരും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ശാരീരികമായോ മാനസികമായോ ആര്‍ക്കും ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുമില്ലെന്ന് തായ്‌ലന്‍ഡ് പൊതുഭരണമന്ത്രി അറിയിച്ചു

കുട്ടികള്‍ ഗുഹയില്‍ കുടുങ്ങിയ 18ആം ദിവസമാണു രക്ഷാദൗത്യം പൂര്‍ത്തിയായത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നാലു വീതം കുട്ടികളെ പുറത്തെത്തിച്ചിരുന്നു.ഗുഹയിലെ വെള്ളംനിറഞ്ഞ ഇടുക്കുകളിലൂടെ ഓക്‌സിജന്‍ മാസ്‌ക് അടക്കമുള്ളവ ധരിപ്പിച്ചാണു കുട്ടികളെ പുറത്തെത്തിച്ചത്. പരിശീലകനെയാണ് ഒടുവില്‍ പുറത്തെത്തിച്ചത്. അതിനു പിന്നാലെ, ഗുഹയില്‍ കുട്ടികള്‍ക്കൊപ്പമിരുന്ന ഡോക്ടറും മൂന്നു തായ് സീലുകളും സുരക്ഷിതരായി പുറത്തെത്തി. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഗുഹാബന്ധനത്തിന് അവസാനം

രണ്ടുപേര്‍ക്കു കഴിഞ്ഞദിവസം ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവരടക്കം ആര്‍ക്കും ഇന്നലെ പനിയുടെ ലക്ഷണങ്ങളില്ല. കുട്ടികള്‍ ഒരാഴ്ചയെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരും. എല്ലാവരുടേയും ശരീരത്തില്‍ ശ്വേതരക്താണുക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. അണുബാധയാണതു സൂചിപ്പിക്കുന്നത്. രണ്ടാഴ്ചയിലേറെയുള്ള ഗുഹാവാസമാകാം കാരണം. എല്ലാവര്‍ക്കും ആന്റിബയോട്ടിക് നല്‍കിയിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളെ നിരീക്ഷണമുറിയുടെ ജനലിലൂടെയാണ് കാണാന്‍ അനുവദിച്ചത്. 

ലാബ് പരിശോധനകളില്‍ കുഴപ്പമൊന്നും കണ്ടെത്തിയില്ലെങ്കില്‍ മാതാപിതാക്കളെ മുഖാവരണം ധരിച്ച് കുട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ അനുവദിക്കും. ഞായറാഴ്ച റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിലേക്കു കുട്ടികളെ ഫിഫ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഒരാഴ്ചയെങ്കിലും ആശുപത്രി നിരീക്ഷണത്തില്‍ കഴിയേണ്ടതിനാല്‍ ആ കാഴ്ച നടക്കാനിടയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി;് അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (1 minute ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (9 minutes ago)

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം  (25 minutes ago)

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു  (48 minutes ago)

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?  (56 minutes ago)

സണ്ണി ലിയോണിന്റെ ബയോപിക്ക് പരമ്പരക്കെതിരെ സിഖ് സംഘടന  (1 hour ago)

സെക്‌സിനിടയിലെ മുറിവുകള്‍ അപകടകാരികളോ?  (1 hour ago)

എസ്എസ്ഡിപിയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ  (1 hour ago)

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?  (1 hour ago)

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍  (1 hour ago)

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....  (2 hours ago)

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല  (2 hours ago)

സംസ്ഥാനത്ത് മഴ തകർക്കുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (2 hours ago)

കേരളം മഴയിൽ മുങ്ങുന്നു !; കാലവർഷം കാർന്നെടുത്തത് പത്തു ജീവനുകൾ; ശക്തമായ കാറ്റിലും മഴയിലുമായി കോടികളുടെ നഷ്ടം  (3 hours ago)

Malayali Vartha Recommends