Widgets Magazine
23
Jul / 2018
Monday
Forex Rates:

1 aed = 18.72 inr 1 aud = 51.07 inr 1 eur = 80.67 inr 1 gbp = 90.23 inr 1 kwd = 227.29 inr 1 qar = 18.88 inr 1 sar = 18.33 inr 1 usd = 68.76 inr

എയ്ഡ് പോസ്റ്റിലെ പോലീസുകാര്‍ ഡ്യൂട്ടി സമയത്ത് ഫേസ്ബുക്കില്‍ 'ലൈവ്'!പോക്കറ്റടിക്കാര്‍ക്ക് ചാകര എന്ന് പരാതി!

12 JULY 2018 03:08 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ പോക്കറ്റടിക്കാര്‍ വിലസുമ്പോഴും പോലീസുകാര്‍ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും 'ലൈവ്'!. എയ്ഡ് പോസ്റ്റിലെ പോലീസുകാരാണ് ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണില്‍ സദാ സജീവമായിരിക്കുന്നത്. ഇതോടെ പോക്കറ്റടിക്കാര്‍ക്ക് ആരെയും പേടിക്കാതെ 'ഡ്യൂട്ടി' ചെയ്യാവുന്ന അവസ്ഥയാണെന്നാണ് പരാതി.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പൊതുജന സേവനത്തിനും സുരക്ഷയ്ക്കുമായാണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. രണ്ടുപോലീസുകാരാണിവിടെ ഡ്യൂട്ടിയിലുണ്ടാവാറുള്ളത്. മുകള്‍ നിലയിലാണ് എയ്ഡ്‌പോസ്റ്റ് താവളം. കിടക്കയും മറ്റു സംവിധാനങ്ങളും ഉള്ളതിനാല്‍ ഡ്യൂട്ടിയിലുള്ളവര്‍ പലപ്പോഴും താഴേക്ക് ഇറങ്ങാറില്ല. സ്റ്റാന്‍ഡിനുള്ളില്‍ തന്നെയുണ്ടാവാറുണ്ടെങ്കിലും പരിശോധനയ്ക്കും മറ്റും ഇവര്‍ തയാറാകുന്നില്ല. രാത്രിയില്‍ കണ്ട്രോള്‍ റൂം വാഹനം സ്റ്റാന്‍ഡില്‍ കയറുന്നതൊഴിച്ചാല്‍ യാതൊരുവിധ പരിശോധനയും നടക്കുന്നില്ലത്രേ.

ഇതോടെ മോഷ്ടാക്കള്‍ക്കും പോക്കറ്റടിക്കാര്‍ക്കും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വിഹാരകേന്ദ്രമായി മാറി. പണവും മറ്റു വസ്തുക്കളും നഷ്ടപ്പെട്ടെന്ന പരാതി ലഭിച്ചാല്‍ മാത്രമാണ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ളവര്‍ പുറത്തിറങ്ങി പരിശോധന നടത്താറുള്ളതെന്നാണ് സ്ഥിരം യാത്രക്കാര്‍ പറയുന്നത്. അതേസമയം കോഴിക്കോട് നഗരത്തിലും മറ്റുമുള്ള സ്ഥിരം പോക്കറ്റടിക്കാരല്ല സ്റ്റാന്‍ഡില്‍ മോഷണം നടത്താറുള്ളതെന്നും സ്റ്റാന്‍ഡിലെത്തുന്ന ദീര്‍ഘദൂരബസുകളിലാണ് മോഷ്ടാക്കള്‍ വരുന്നതെന്നുമാണ് സൂചന ലഭിച്ചത്.

ഇപ്രകാരം കോഴിക്കോടെത്തുന്നവര്‍ സ്റ്റാന്‍ഡില്‍ ഉറങ്ങുന്ന യാത്രക്കാരുടേയോ, ബസില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന യാത്രക്കാരുടേയോ പഴ്‌സും പണവും മോഷ്ടിച്ച് അടുത്ത ബസില്‍ തന്നെ സ്ഥലം വിടും. ഇതോടെ പഴ്‌സോ മറ്റു വസ്തുക്കളോ നഷ്ടപ്പെട്ടവര്‍ പരാതി നല്‍കിയാലും പോലീസ് പരിശോധനയില്‍ ഇവരെ കണ്ടെത്താന്‍ കഴിയുകയില്ല. ഇത്തരത്തില്‍ ദീര്‍ഘ ദൂര ബസുകളില്‍ എത്തുന്നവരെ തിരിച്ചറിയാനും പ്രയാസമാണ്.

നിലവില്‍ പോലീസ് നിരീക്ഷണം ഉണ്ടെങ്കില്‍ മാത്രമേ ഇത്തരക്കാരെ പിടികൂടാനാവൂ. ബസ് സ്റ്റാന്‍ഡില്‍ പോലീസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ മോഷ്ടാക്കള്‍ പുറത്തിറങ്ങില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ദീര്‍ഘദൂരബസുകള്‍ പുറപ്പെടുന്നതിനു മുമ്പും സ്റ്റാന്‍ഡില്‍ എത്തുമ്പോഴും പോലീസിന്റെ നിരീക്ഷണമുണ്ടെങ്കില്‍ പോക്കറ്റടിക്കാരെ പിടികൂടാന്‍ കഴിയുമെന്നും യാത്രക്കാര്‍ പറഞ്ഞു. പോക്കറ്റടിക്കാര്‍ വിലസുമ്പോഴും മൊബൈല്‍ ഫേണില്‍ നിന്നും കണ്ണെടുക്കാതെ കുനിഞ്ഞിരിക്കുന്ന പോലീസുകാര്‍ക്കെതിരേ വിവിധ കോണുകളില്‍ നിന്നും പരാതി ഉയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുടി പിന്നിയിട്ടില്ല... നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം  (1 minute ago)

ഇറാനില്‍ വീണ്ടും ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി  (13 minutes ago)

ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികള്‍ അക്രമാസക്തരായി.... കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, സംഭവം വാളയാര്‍ ചെക്‌പോസ്റ്റിനു സമീപം  (20 minutes ago)

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്... ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് പ്രത്യേക സി ബി ഐ കോടതി  (29 minutes ago)

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി ന  (37 minutes ago)

റഷ്യയെ വിശ്വസിച്ചുകൂടാ...ട്രംപിന് പുടിന്‍ സമ്മാനിച്ച പന്തില്‍ ചാരയന്ത്രം? പരിശോധന തുടങ്ങി  (45 minutes ago)

കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇന  (47 minutes ago)

അവധിമാത്രം മതിയോ....അവധി തേടി വിളിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി ടി വി അനുപമ; 'അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങളുടെ കോള്‍ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക'  (1 hour ago)

മുഖ്യനെ കണ്ടവരുണ്ടോ...'പ്രളയത്തില്‍ ജനം വലയുമ്പോള്‍ മുഖ്യമന്ത്രി കര്‍ക്കിടക ചികിത്സയിലാണോ?'; ദുരിതശ്വാസ പ്രവര്‍ത്തനം ഒച്ചിന്റെ വേഗതയിലെന്ന് ഡല്‍ഹില്‍ ഇരുന്ന് ചെന്നിത്തലയുടെ വിമര്‍ശനം  (1 hour ago)

നിപ വൈറസിനെ പ്രതിരോധിച്ച നേതൃത്ത്വ മികവിന് കേരളത്തിന് ഉത്തര്‍പ്രദേശില്‍ ആദരം; വാരാണസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ മന്ത്രി കെ.കെ ശൈലജ പുരസ്‌  (3 hours ago)

ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ മുഖ്യ പണി പ്രശ്‌ന പരിഹാരത്തിനായി വരുന്ന സ്ത്രീകളെ മയക്കുമരുന്നു നല്‍കി പീഠിപ്പക്കല്‍; പീധന വേളയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ പ്രധാ  (3 hours ago)

തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രൂപവല്‍കരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രവര്‍ത്തക സമിതി ചുമതലപ്പെടുത്തി  (4 hours ago)

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈഗീകാരോപണം അന്വേഷണ സംഘം മെല്ലെപ്പോക്ക് നടത്തുന്നതായി ആക്ഷേപം; ബിഷപ്പിന്റെ പരാതി പരിശോധിച്ചശേഷം തുടര്‍നടപടി മതിയെന്ന നിലപാടില്‍ പോലീസ്; പൊലീസിന്റെ അനാസ്ഥ സമ്മര്‍ദം മൂലമാണെന്നും  (4 hours ago)

ചരക്ക് ലോറി സമരം നാല് ദിവസം പിന്നിടുന്നു; നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍  (5 hours ago)

സൗദിയിലെ ജനവാസമേഖലയില്‍ ചിമ്പാന്‍സി അറങ്ങി; അരമണിക്കൂറോളം ആശങ്ക സൃഷ്ടിച്ച് കറങ്ങിനടന്ന ചിമ്പാന്‍സിയെ ഉദ്യോഗസ്ഥര്‍ പിടികൂടി; വീഡിയോ കാണാം  (5 hours ago)

Malayali Vartha Recommends