നദിയില്‍ മുങ്ങിയ കാറില്‍ നിന്ന് അത്ഭുതകരമായി നാല് പേര് രക്ഷപ്പെട്ടു
മഹാരാഷ്ട്രയിലെ തലോജയ്ക്ക് സമീപം ഗോട്ട്ഗാവില്‍ തിങ്കളാഴ്ച വൈകിട്ട് കുത്തിയൊഴുകുന്ന നദിയില്‍ വീണുപോയ കാറില്‍ നിന്ന് നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
മുങ്ങിപ്പോയ കാറിന്റെ മുകളിലേക്ക് വലിഞ്ഞുകയറിയാണ് രണ്ട് കുട്ടികളടക്കം നാലുപേര്‍ ജീവിതം തിരിച്ചുപിടിച്ചത്.
അഷ്റഫ് ഖലീല്‍ ഷേഖ്, ഭാര്യ ഹാമിദ, ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവര്‍ സഞ്ചരിച്ച കാറാണ് ഗോട്ട്ഗാവിലെ പാലത്തില്‍ നിന്ന് തെന്നിമാറി നദിയിലേക്ക് പതിച്ചത്.
നദിയിലേക്ക് വീണ കാര്‍ ഭാഗ്യത്തിന് കല്ലുകളില്‍ തട്ടിനിന്നു. ഇതിനിടെ മനസാന്നിദ്ധ്യം കൈവിടാതെ അഷ്റഫും കുടുംബവും കാറിന്റെ മുകളിലേക്ക് വലിഞ്ഞുകയറി.
അപകടവാര്‍ത്ത കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ പിന്നീട് കയര്‍ ഉപയോഗിച്ച് കരയിലേക്കെത്തിച്ചത്.
നാലംഗ കുടുംബം അപകടത്തില്പ്പെട്ടതിന്റെയും അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും അതിസാഹസികമായതായിരുന്നു.
https://www.facebook.com/Malayalivartha