Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

ഡിജിറ്റല്‍ അനന്തരാവകാശം: മരിച്ച മകളുടെ ഫെയ്‌സ്ബുക് അക്കൗണ്ടിനായി അമ്മ കോടതി കയറി, വിജയിച്ചു

19 JULY 2018 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഡിജിറ്റല്‍ വസ്തുക്കളുടെ പാരമ്പര്യാവകാശം സംബന്ധിച്ച് നീണ്ട നാളായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍ക്ക് വീണ്ടും ശക്തി നല്‍കുകയാണ്, മകളുടെ മരണശേഷം ഫെയ്‌സ്ബുക്കിന്റെ അവകാശം മാതാവിനുണ്ടെന്ന ജര്‍മന്‍ കോടതി വിധി. മരണപ്പെട്ട ഒരാളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ പിന്നീടുള്ള ഉടമ ആരാകണമെന്നത് മര്‍മ്മ പ്രധാനമായ ഒരു ചോദ്യമാണ്. തങ്ങളുടെ സ്വകാര്യതാനയത്തിന് വിരുദ്ധമാണെന്ന് അവകാശപ്പെട്ട് അക്കൗണ്ടിലേക്ക് നാളിതുവരെ പ്രവേശനം നിഷേധിച്ച ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.

2012-ല്‍ മരണപ്പെട്ട 15-കാരിയുടെ ഫെയ്‌സ്ബുക് അക്കൗണ്ട് അമ്മക്ക് കൈമാറാനാണ് കോടതി ഉത്തരവിട്ടത്. ഡയറി, സ്വകാര്യമായ കത്തുകള്‍ എന്നിവയിന്‍മേലുള്ള അനന്തരാവകാശം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്നതു പോലെ തന്നെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ അന്തരാവകാശവും ലഭിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും ഇന്ത്യയില്‍ 200 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. ഇന്‍സ്റ്റാഗ്രാമിനാകട്ടെ 60 ദശലക്ഷവും. ഇത്രയേറെ പേര്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണെങ്കിലും ഇന്ത്യയില്‍ ഇതുവരെ ഡിജിറ്റല്‍ അനന്തരാവകാശം സംബന്ധിച്ച് വ്യക്തമായ ഒരു നയം വന്നിട്ടില്ല, അവകാശം ചോദിച്ചും ആരും വന്നിട്ടില്ല.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ ഏറ്റവും വലിയ വെര്‍ച്വല്‍ ശവപ്പറമ്പായി ഫെയ്‌സ്ബുക് മാറുമെന്ന വിലയിരുത്തലും ഇതിനോട് ചേര്‍ത്ത് വായിക്കണം. ജീവിച്ചിരിക്കുന്നവരുടെ പ്രൊഫൈലുകളെക്കാള്‍ മരണമടഞ്ഞവരുടെ പ്രൊഫൈലുകളാകും നിലവിലുണ്ടാകുക എന്നതാണ് ഇത്തരമൊരു അനുമാനത്തിന് കാരണം. മരണമടഞ്ഞ ഒരാളുടെ അക്കൗണ്ട് ഓര്‍മയായി സൂക്ഷിക്കാന്‍ ഫെയ്‌സ്ബുക് ഇപ്പോള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ അക്കൗണ്ടിലേക്ക് ലോഗ്-ഇന്‍ ചെയ്യാന്‍ ആരെയും അനുവദിക്കില്ല. ഒരു ലെഗസി കോണ്‍ടാക്റ്റിന് പ്രൊഫൈല്‍, കവര്‍ ഫോട്ടോകള്‍ മാറ്റുന്നതുള്‍പ്പെടെയുള്ള ചെറിയ കാര്യങ്ങള്‍ നടത്താനാകും. സ്വകാര്യ ഫോട്ടോകള്‍, കുടുംബ വിഡിയോകള്‍, സൗഹാര്‍ദ്ദപരമായ പോസ്റ്റുകള്‍ എന്നിവയുടെ കാര്യത്തില്‍ നിലവിലുള്ള സാഹചര്യത്തില്‍ ആര്‍ക്കും അധികാരം ലഭിക്കില്ല. എന്നാല്‍ ഇത്തരം അമൂല്യ വസ്തുക്കള്‍ നിയമപരമായുള്ള അനന്തരാവകാശികള്‍ക്ക് കൈമാറാന്‍ നടപടികള്‍ വേണമെന്ന് സൈബര്‍ ലോകത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അനന്തരാവകാശികള്‍ സമീപിച്ചാല്‍ മരണമടഞ്ഞവരുടെ ഡിജിറ്റല്‍ സ്വത്തുക്കള്‍ കൈമാറാന്‍ സമൂഹമാധ്യമങ്ങള്‍ ബാധ്യസ്ഥരാകുന്ന ചട്ടം വേണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് ഏറെയായി. നിയമപരമായി ഡിജിറ്റല്‍ അനന്തരാവകാശം തെളിയിക്കാതെ സമൂഹമാധ്യമങ്ങള്‍ ഇത്തരമൊരു ആവശ്യത്തിന് വഴങ്ങാന്‍ സാധ്യത കുറവാണ്. ഇതാകട്ടെ ഏറെ സമയമെടുക്കുന്ന പ്രക്രിയയുമാണ്.

ഡിജിറ്റല്‍ അനന്തരാവകാശം സംബന്ധിച്ച് ഫെയ്‌സ്ബുക്കിനോട് അടുത്തു നില്‍ക്കുന്ന സമീപനമാണ് ട്വിറ്ററിനുമുള്ളത്. അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യിക്കാന്‍ മരണപ്പെട്ടയാളുടെ അടുത്ത ബന്ധുവിനെ സഹായിക്കാമെന്നല്ലാതെ അക്കൗണ്ടിലേക്ക് പ്രവേശനമനുവദിക്കാന്‍ കഴിയില്ലെന്നാണ് ട്വിറ്ററിന്റെ നിലപാട്.

മരണമടഞ്ഞവരുടെ അക്കൗണ്ടുകള്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സുരക്ഷയുടെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഇത് വലിയ കാര്യമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. മരണമടഞ്ഞവരുടെ ഡിജിറ്റല്‍ രേഖകള്‍ നിയമപരമായ അന്തരാവകാശികള്‍ക്ക് പൂര്‍ണാധികാരത്തോടെ കൈമാറാനുള്ള നിയമപ്രക്രിയയുടെ രൂപീകരണത്തിന് ജര്‍മന്‍ കോടതി വിധി കരുത്തേകുമെന്നാണ് വിലയിരുത്തല്‍.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (9 minutes ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (9 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (11 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (12 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (12 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (12 hours ago)

ദൃശ്യങ്ങൾ പുറത്ത്  (12 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (12 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (14 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (14 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (15 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (15 hours ago)

Malayali Vartha Recommends