മഞ്ഞില്‍ മറഞ്ഞ് 50 ആണ്ട്
ഇന്ത്യന്‍ വ്യോമസേനയുടെ എ എന്‍ 12 വിമാനം ഹിമാചല്‍പ്രദേശിലെ ലാഹോള്‍ വാലിയിലെ മഞ്ഞില്‍ മറഞ്ഞത്്് അര നൂറ്റാണ്ട് മുമ്പായിരുന്നു. സോവിയറ്റ് യൂണിയന് നിര്‍മിച്ച എ എന്‍ 12 വിമാനം 1968 ഫെബ്രുവരി ഏഴിനാണ് ഇവിടത്തെ മലനിരകളില്‍ തകര്‍ന്നുവീണത്.
എന്നാല്‍ അപകടത്തില്‍ ഇതുവരെ കണ്ടെത്താനാകാത്ത പട്ടാക്കളക്കാരില് ഒരാളുടെ മൃതദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടെടുത്തിരുന്നു. മൃതദേഹവും വിമാനാവശിഷ്ടങ്ങളും കണ്ടെത്തിയത് ലേ മേഖലയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏതാനും പര്‍വ്വതാരോഹകരാണ്.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ രാജീവ് റാവത്ത് പറഞ്ഞത്, സമുദ്രനിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തിലുള്ള ധാക്ക മഞ്ഞുമലയില്‍ ശുചീകരണം നടത്തവെയാണ് ദ്രവിച്ച മൃതശരീരം ലഭിച്ചതെന്നാണ്.
വിമാനത്തിന്റെ അവശിഷ്ടങ്ങളായിരുന്നു ആദ്യം കണ്ടെത്തിയത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ തലകിഴായി കിടക്കുന്ന നിലയില്‍ സൈനികന്റെ തണുത്തുറഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ മാസം 11-ന് മൃതദേഹം കണ്ടെത്തിയെങ്കിലും പര്‍വ്വതാരോഹക സംഘം മലയിറങ്ങി റോഡില്‍ എത്തിയശേഷം 15-ന് മാത്രമാണ് ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ ഒന്നിലും സ്പര്‍ശിച്ചിട്ടില്ല. അവയുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ആര്‍മി അധികാരികള്‍ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മൗണ്ടനീറിംഗ് ഫൗണ്ടേഷനും ഒഎന്‍ജിസിയും സംയുക്തമായാണ് മഞ്ഞുമലകളിലെ മാലിന്യങ്ങള്‍ നീക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ടൂറിസ്റ്റുകളും പര്വ്വതാരോഹകരുമാണ് ഈ ദൗത്യത്തിലെ പങ്കാളികള്‍.
https://www.facebook.com/Malayalivartha