ഇവളെന്തിനുള്ള പുറപ്പാടായിരുന്നു... വിദ്യാഭ്യാസ കാലത്ത് ഉണ്ടായിരുന്നത് നിരവധി കാമുകന്മാര്; അതിലൊരു കാമുകന് മരിച്ചതിലും ദുരൂഹത
ഒരെണ്ണം പുറത്ത് വരുമ്പോഴാണ് മൂടി വച്ച പലതും പുറത്തുവരുന്നതെന്ന വിശ്വാസം ഫലിച്ചു. ഓസ്ട്രേലയയിലെ മെല്‍ബണില്‍ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന സാം എബ്രഹാമിനെ വധിച്ച ഭാര്യ സോഫിയുടെ വഴിവിട്ട ബന്ധങ്ങള്‍ പുറത്താകുന്നു.
സോഫിയക്ക് കോളേജ് വിദ്യാഭ്യാസ കാലത്ത് നിരവധി കാമുകന്മാര് ഉണ്ടായിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട് . കോട്ടയംകാരനായ അതിലൊരു കാമുകന് നാട്ടില്‍ വച്ച് ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. ഇതിലും ദുരൂഹതകള്‍ കാണുകയാണ് നാട്ടുകാര്‍.
സാമും സോഫിയയും തമ്മില്‍ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബെംഗളൂരുവില്‍ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയില്‍ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്ട്രോണിക് ബിരുദം നേടിയശേഷം ടെക്നോപാര്‍ക്കില്‍ ജോലി നേടി. പിന്നീട് സാം ഒമാന്‍, ദുബായ് എന്നിവിടങ്ങളില്‍ ജോലി നോക്കി.
ഓസ്ട്രേലിയന്‍ കമ്പനിയില്‍ ജോലിക്കുള്ള ടെസ്റ്റില്‍ പാസായ സോഫിയ 2012ല്‍ അവിടേക്ക് പോയി. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായില്‍ നല്ല ജോലിയില്‍ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാല്‍ സോഫിയക്ക് ആസ്ട്രേലിയയിലായിരുന്നു താല്പര്യം. ഇതിനെ തുടര്‍ന്ന് 2013ല്‍ സാം ആസ്ട്രേലിയയിലെത്തി ഒരു കമ്പനിയില്‍ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തില്‍ ആഴ്ചയില്‍ മൂന്നുദിവസം പോയാല്‍ മതി.
കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. പ്രണയത്തിലായി. സാമിന്റെയും കുടുംബത്തിന്റെയും വില്ലനായി അരുണ്‍. സോഫിയയുമായി ചേര്‍ന്ന് സാമിനെ വകവരുത്താന്‍ പല വട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തില്‍ സാമിന് കഴുത്തിനും കൈകള്‍ക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പൊലീസില്‍ അറിയിച്ചിരുന്നു. ഇതും കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായകമായി. സാമിന് ഭീഷണികളുണ്ടായിരുന്നുവെന്ന തിരിച്ചറിവ് മെല്‍ബണ്‍ പൊലീസിന് വന്നത് ഇങ്ങനെയാണ്.
സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പൊലീസിന് അജ്ഞാത യുവതിയുടെ ഫോണ്‍സന്ദേശം ലഭിക്കുന്നത്. സോഫി എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. സോഫിയെ നിരീക്ഷിച്ചാല്‍ സാം എബ്രഹാം എന്ന മലയാളി യുവാവിന്റെ മരണത്തിനു ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. സാമിന്റെ സംസ്കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉള്‍പ്പെടെ പലരും നിരീക്ഷിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയും മുന്‍പേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയില്‍ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോണ്‍ സംഭാഷണമെത്തിയത്. സാമിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ചില സൂചനകള്‍ ലഭിച്ചിരുന്ന പൊലീസ് ഈ സന്ദേശത്തെ ഗൗരവമായെടുത്തു.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന് അരുണ്‍ കമലാസനന്റെയും പദ്ധതി അതോടെ തകര്‍ന്നു. ഭാര്യയുടെ വഴിവിട്ട പോക്കിനെപറ്റി സാം മെല്‍ബണിലുള്ള സോഫിയുടെ ബന്ധുക്കളെയും നാട്ടിലെ സ്വന്തം ബന്ധുക്കളെയും അറിയിച്ചിരുന്നു. ചില അടുത്ത സുഹൃത്തുക്കള്‍ക്കും ഇതില്‍ സംശയം ഉണ്ടായിരുന്നു .
https://www.facebook.com/Malayalivartha