ഇന്ത്യയില്‍ നിന്നൊരു കൊച്ചു മെസ്സി; കളി പഠിക്കാന്‍ ഇനി ബയണ്‍ മ്യുണിക്ക് അക്കാഡമിയിലേക്ക്
അര്‍ജന്റീനയുടെ ഇതിഹാസ താരം മെസിക്ക് ഇന്ത്യയില്‍ നിന്നും ഒരു ചെറു പതിപ്പ്. ഭുവനേശ്വറില്‍ നിന്ന് ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്കിലേക്ക് പറക്കാനൊരുങ്ങി ഇന്ത്യയുടെ അത്ഭുത ബാലന്. പതിനൊന്നു വയസുകാനായ ചന്ദന്‍ നായിക് എന്ന ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്ന കൊച്ചുമിടുക്കന് ഇന്ത്യക്ക് തന്നെ അഭിമാനമായത് ഇങ്ങനെയാണ്. കഠിനപരിശ്രമത്തിലൂടെ ജര്‍മ്മനിയിലെയും ലോകത്തെ തന്നെ പ്രമുഖ ഫുട്ബോള്‍ ക്ലബുമായ ബയേണ്‍ മ്യൂണിക്കിലേക്ക് സെലക്ഷന് നേടി. ഇനി വരുന്ന രണ്ട് മാസക്കാലം ക്ലബിനു വേണ്ടി കളിക്കാന്‍ ബയേണ്‍ മ്യൂണിക്ക് അക്കാദമിയുടെ കളിക്കാരനായി ചന്ദനുമുണ്ടാകും.
അര്‍ജന്റീനയുടെ പ്രാന്തപ്രദേശത്തില്‍ നിന്നും ഉയര്‍ന്നു വന്ന് ലോകത്തിനെ തന്നെ വിസ്മയിപ്പിക്കുന്ന ഫുട്ബോള്‍ താരമായി മെസി വളര്‍ന്നതു പോലെ ഇന്ത്യയിലെ ചേരിയില്‍ നിന്നും നമുക്കും ഒരു ഇതിഹാസ താരത്തെ പ്രതീക്ഷിക്കാമെന്നാണ് പതിനൊന്നുകാരനായ ചന്ദന്‍ നായികിന്റെ നേട്ടം സൂചിപ്പിക്കുന്നത്.
ഭുവനേശ്വറിലെ ദരിദ്ര ചേരിയില്‍ ജനിച്ച ചന്ദന്‍ നായിക് ഓര്‍മ്മവച്ചനാള്‍ മുതല്‍ കാണുന്നത് താന്‍ താമസിക്കുന്ന ചേരിയിലെ ദുരിതങ്ങളാണ്. എങ്കിലും മനസ്സില്‍ കയറിപ്പറ്റിയ ലയണല്‍ മെസിയോടുള്ള ചന്ദന്റെ കടുത്ത ആരാധന അവന്റെ ഉള്ളിലെ ഫുട്ബോള്‍ താരത്തെ പുറത്തുകൊണ്ടു വന്നു. ഇന്ത്യയിലെ ഫുട്ബോളിന് തന്നെ മുതല്‍ക്കൂട്ടാകുന്ന അഭിമാന നേട്ടം സ്വന്തമാക്കിയ ചന്ദനെ കുറിച്ച് പരിശീലകനായ ജയദേവ് പറയുന്നതിങ്ങനെ:
'ചന്ദന്‍ വളരെ ചെറുതായിരുന്നപ്പോള്‍തന്നെ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. അതുകൊണ്ടുതന്നെ അവന് ഞങ്ങള്‍ പ്രത്യേക പരിഗണന നല്കി. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ചന്ദന്‍ ഇവിടെ പരിശീലനം നല്കി വരുന്നുണ്ട്. ഒഡീഷയില്‍ നടന്ന സെലക്ഷന് പരിപാടിയിലെ നിയമപ്രകാരം 1416 വയസിനിടയിലുള്ളവരെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ പതിനൊന്നുകാരനായ ചന്ദന്റെ പ്രകടനം സെലക്ഷന് കമ്മിറ്റിയെ പോലും അത്ഭുതപ്പെടുത്തി. മാത്രമല്ല ചെന്നൈയില്‍ നടന്ന മത്സരത്തില്‍ സുനില്‍ ഛേത്രിയടക്കമുള്ള പ്രമുഖ ഫുട്ബോള്‍ താരങ്ങളെപ്പോലും ചന്ദന്‍ അത്ഭുപ്പെടുത്തിയിരുന്നു. കൂടാതെ ജര്‍മ്മനിയിലെ പരിശീലനം ചന്ദന്‍ പുത്തന്‍ അനുഭവമായിരിക്കുമെന്നും പരിശീലകന് പറയുന്നു. ലോക പ്രശസ്ത പരിശീലകനായ ഫിലിപ്പ് ലാമിന്റെ കീഴിലാണ് ചന്ദന്‍ പരിശീലനം നേടുക. ഭുവനേശ്വറിലെ സബാര്‍ സാഹിയെന്ന ദരിദ്ര ഗ്രാമാന്തരീക്ഷത്തിലാണ് ചന്ദന്‍ ജനിച്ചതും വളര്‍ന്നതും. ചെറുപ്പത്തില്‍ പിതാവ് ഉപേക്ഷിച്ചുപോയ ചന്ദന്റെ കുടുംബം പുലര്‍ത്തുന്നത് അമ്മയാണ്. അവന്റെ കഷ്ടപ്പാടുകള്‍ക്കും കഴിവിനും കാലം കാത്തുവച്ച പ്രതിഫലമാണ് ബയേണിലേക്കുള്ള യാത്ര. ജര്‍മ്മനിയില്‍ നടക്കാന്‍ പോകുന്ന ജൂനിയര്‍ ഫുട്ബോള്‍ ടൂര്ണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം കുട്ടികളില്‍ ഒരാളാണ് ചന്ദന്‍.
'ഒരുപാട് സന്തോഷമുണ്ട്. ഇന്ത്യന്‍ ടീമിന് വേണ്ടി എനിക്ക് കളിക്കണം. എന്റെ പരിശീലകനോടും ഒരുപാട് നന്ദിയുണ്ട്' ചന്ദന്‍ തന്റെ സന്തോഷം മറച്ചുവയ്ക്കുന്നില്ല. അതേസമയം ചന്ദനെ കണ്ടെത്തുമ്പോള്‍ അവന് ജനന സര്‍ട്ടിഫിക്കറ്റ് പോലും ഉണ്ടായിരുന്നില്ല. ജര്‍മ്മനിയിലേക്ക് പറക്കാനായി അവന് എല്ലാ രേഖകളും ഇല്ലാതെ പറ്റില്ലല്ലോ. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പാസ്പോര്‍ട്ട് ലഭിക്കുന്നതിന് മികച്ച സഹകരണം ഉണ്ടായതാണ് ഈ വരുന്ന 25ാം തിയ്യതി ജര്‍മ്മനിയിലേക്ക് പറക്കാന്‍ ചന്ദനെ സഹായിച്ചതെന്ന് ജയദേവ് പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 120 കുട്ടികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha