ഇടി മിന്നലേറ്റ യാത്രാ വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് എങ്ങനെ? ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു
വിമാനത്തില്‍ ഇടിമിന്നല്‍ ഏറ്റുള്ള അപകടങ്ങള്‍ ഉണ്ടാകാറുള്ളത് വാര്‍ത്തകളില്‍ പലപ്പോഴും ലോകം മുഴുവന്‍ ആകാഷയോടെ ഉറ്റുനോക്കാറുണ്ട്. യാത്രക്കാര്‍ക്കെല്ലാം അപകടം സംഭവിച്ച് വന്‍ നാശനഷ്ടം വരുത്തി വയ്ക്കുന്ന അത്തരം അപകട വാര്‍ത്തകള്‍ പലപ്പോഴും നമുക്ക് നിരാശ മാത്രം തരുമ്പോള്‍ ഇതാ ആകാശത്ത് പറക്കുമ്പോള്‍ മിന്നല്‍ പിണരേറ്റ് ഉണ്ടാകാമായിരുന്ന വലിയ അപകടം ഒഴിവാകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു.
ജനുവരി 2ന് ആയിരുന്നു സംഭവം. മോസ്കോ വിനുകോവോ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ബോയിങ് 747 യാത്രാ വിമാനം ആണ് തലനാരിഴയ്ക്ക് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സ്റ്റോം ചെയ്സര്‍ ഫൊട്ടോഗ്രഫര്‍ ജൂലിയ മുസിന പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ലോകം മുഴുവനുമുള്ള ആളുകള്‍ അത്ഭുതത്തോടെ നോക്കുകയാണ്.
ബോയിങ് 747 പറന്നു നീങ്ങുമ്പോള്‍ മിന്നല്‍ വീഴുന്നതും പിന്നീട് അപകടം കൂടാതെ മുന്നോട്ട് പോകുന്നതും കാണാം. ശക്തിയായ ഇടിമിന്നല്‍ വിമാനത്തിന്റെ വശങ്ങളില് ഏറ്റിരുന്നുവെങ്കിലും വിമാനത്തിന്റെ നിര്‍മാണത്തിന്റെ ഗുണമേന്മ വിമാനത്തെയും ഒപ്പം അതിലെ യാത്രക്കാരെയും അത്ഭുത പൂര്‍വം രക്ഷപെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha