Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും

ജെല്ലിക്കെട്ടിലെ കാണാത്ത കെട്ട്... കലാപമുണ്ടാക്കി പനീര്‍ ശെല്‍വത്തെ പുകച്ച് ചാടിക്കാന്‍ ശ്രമം; മുഖ്യമന്ത്രിയായി സാക്ഷാല്‍ ശശികല തന്നെ എത്തും; അണിയറ കഥകള്‍ ഇങ്ങനെ 

24 JANUARY 2017 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ജെല്ലിക്കെട്ട് പ്രക്ഷോപം ഒരു വികാരമാകുമ്പോള്‍ പുറത്താകുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വമായിരിക്കും. നിരോധനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷവും തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് ഇല്ലായിരുന്നു. പക്ഷെ അന്നൊന്നുമില്ലാത്ത പ്രക്ഷോപവും അക്രമവുമാണ് ഇപ്പോള്‍ ഉണ്ടായത്.

വീണ്ടും ജെല്ലിക്കെട്ട് നടക്കണമെന്ന് വാദം വന്നപ്പോള്‍ അതിനെ പിന്താങ്ങി നടപ്പാക്കിയത് മുഖ്യമന്ത്രി കൂടിയായ പനീര്‍ ശെല്‍വമാണ്. പനീര്‍ ശെല്‍വം ഡല്‍ഹിയില്‍ പോയി കേന്ദ്ര നേതാക്കളെ കണ്ട് ജെല്ലിക്കെട്ടിന്റെ ആവശ്യകത വിവരിച്ചു. തമിഴ് മക്കളുടെ പാരമ്പര്യം  നിലനിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടത്. തമിഴ് നാട്ടില്‍ ഒരു കൂട്ടിന് വേണ്ടി കാത്തിരിക്കുന്ന നരേന്ദ്ര മോഡി ശെല്‍വത്തിന്റെ നിലപാടിനെ അംഗീകരിച്ചു. അങ്ങനെ ജെല്ലിക്കെട്ടിനെപ്പറ്റി സുപ്രീം കോടതി ഉടന്‍ വിധി പറയരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഓര്‍ഡിനന്‍സ് രാഷ്ടപതി അംഗീകരിക്കുകയും ചെയ്തു. 

എല്ലാം കഴിഞ്ഞ് വിജയശ്രീലാളിതനായി മധുരയിലെത്തിയ പനീര്‍ ശെല്‍വത്തെ കാത്തിരുന്നത് തികഞ്ഞ രാഷ്ട്രീയ പരാജയമായിരുന്നു. ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്ത് ലോക ശ്രദ്ധ നേടാമെന്നുള്ള മോഹം ചില നേതാക്കള്‍ ഇടപെട്ട് ഇല്ലാതാക്കി.

ജനങ്ങള്‍ തന്നെ ശെല്‍വത്തെ ആട്ടിയോടിച്ചു. ആകെ നാണം കെട്ട് ചെന്നൈയിലെത്തിയ പനീര്‍ ശെല്‍വത്തെ കാത്തിരുന്നത് അശാന്തിയായിരുന്നു. ജെല്ലിക്കെട്ടില്‍ 3 പേര്‍ മരണമടഞ്ഞതോടെ പനീര്‍ ശെല്‍വത്തിന്റെ കണക്കുകൂട്ടല്‍ കൈവിട്ടുപോയി.



തമിഴ്‌നാട്ടിലെ സാധാരണക്കാരെ എന്നും സ്വാധീനിച്ച സിനിമാ താരങ്ങള്‍ വരെ സമരത്തില്‍ പങ്കാളികളായി. നാട്ടിലെല്ലാം ജെല്ലിക്കെട്ടിന്റെ പേരില്‍ കലാപമാണ്. ചരിത്ര വിജയമായ ജെല്ലിക്കെട്ട് വിജയം അവസാനം കൈവിട്ടുപോയി. തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും അവധിയിലാണ്. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. പല ട്രെയിനുകളും വഴി തിരിച്ചു വിടുന്നു.

ഇങ്ങനെ തമിഴ്‌നാട് കത്തുമ്പോള്‍ ചിരിക്കുന്ന ഒരാളുണ്ട്. ജയലളിതയുടെ വിശ്വസ്തയായ തോഴിയും എ.ഡി.എം.എം.കെ. ജനറല്‍ സെക്രട്ടറിയുമായ ശശികല. ഇനി ശശികലയുടെ നാളുകളാണ്. കലാപം കൊഴുത്ത് ജനങ്ങളില്‍ നിന്ന് ശെല്‍വം ഒറ്റപ്പെടുമ്പോള്‍ ശശികല മുഖ്യമന്ത്രിയായി അവതരിക്കും. അതിനുള്ള പടയൊരുക്കങ്ങളാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നടക്കുന്നത്.

പോലീസും ശെല്‍വത്തെ കൈവിട്ടു കഴിഞ്ഞു. പോലീസുകാരും കലാപത്തിന് സഹായം നല്‍കുന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ജെല്ലിക്കെട്ട് സമരത്തിനിടെ പൊലീസുകാരന്‍ വാഹനം കത്തിക്കുന്ന വിഡിയോയാണ് പുറത്തായത്. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസുകാരിലൊരാള്‍ ഓട്ടോറിക്ഷ കത്തിക്കുന്ന ദൃശ്യമാണ് പ്രദേശിക ചാനല്‍ പുറത്ത് വിട്ടത്.

ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭം ഇപ്പോള്‍ തന്നെ കൈവിട്ട അവസ്ഥയിലാണ്. പനീര്‍ ശെല്‍വത്തിന് ഇനി കാഴ്ചക്കാരന്റെ റോളാകും. എല്ലാം ചിന്നമ്മ തന്നെ ഏറ്റെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (7 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (11 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (14 minutes ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (21 minutes ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (27 minutes ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (28 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (34 minutes ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (46 minutes ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (53 minutes ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (54 minutes ago)

ഇനിയൊരടി ഇസ്രായേൽ അനങ്ങിയാൽ തീരും  (1 hour ago)

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (1 hour ago)

ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി...  (1 hour ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി  (1 hour ago)

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജെഇഇ മെയിന്‍ 2024 സെഷന്‍ 2 ഫലങ്ങള്‍ പുറത്ത്.... ജെഇഇ അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി  (1 hour ago)

Malayali Vartha Recommends