മുസ്ലീം രാഷ്ട്രങ്ങളെ കൈയ്യിലെടുക്കുന്നതിന്റെ ആദ്യ വിജയം... പ്രോട്ടോക്കോള്‍ മറികടന്ന് അബുദാബി കിരീടാവകാശിയെ നരേന്ദ്രമോഡി വിമാനത്താവളത്തില്‍ സ്വീകരിച്ചു
റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് പ്രധാനമന്ത്രി നേരന്ദ്ര മോഡി ഉജ്ജ്വല സ്വീകരണം നല്കി. യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്ന് മോഡി വിമാനത്താവളത്തിലെത്തിയാണ് സ്വീകരിച്ചത്. മുസ്ലീം രാഷ്ട്രങ്ങളെ കൈയ്യിലെടുക്കുന്നതിന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.
ഇന്ത്യയുഎഇ ബന്ധങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ കുടിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യായുടെ ഇന്ത്യാ സന്ദര്‍ശം. 16 കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെയ്ക്കും. കഴിഞ്ഞ ഫെബ്രുവരിയിലും ഷെയ്ഖ് മുഹമ്മദ് ഇന്ത്യയിലെത്തിയിരുന്നു. പ്രതിരോധം, സുരക്ഷ മേഖലകളില്‍ ഉഭയക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും സംബന്ധിച്ചുള്ള പ്രഖ്യാപനം ഈ സന്ദര്‍ശനത്തില്‍ ഉണ്ടായിരിക്കും. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha