പാറയ്ക്കുള്ളില്‍ ജയില്‍ ജീവിതത്തിനൊരുങ്ങി ഒരു ഫ്രഞ്ചുകാരന്!
കലാകാരന്മാരുടെ ആവിഷ്കാരത്തിന്റെ വഴികള്‍ എന്നും വേറിട്ടതാണ്. എട്ടു ദിവസം തുടര്‍ച്ചയായി തന്റെ രൂപത്തില്‍ പാറയില്‍ നിര്‍മ്മിച്ച അച്ചില്‍ ഇരുന്ന് അത്ഭുതമാവുകയാണ് എബ്രഹാം പോയിന് ചെവല് എന്ന ഫ്രഞ്ച് പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ്. ലോകത്തെ തിരിച്ചറിയാന്‍ എന്നാണു ഈ കലാവിഷ്ക്കാരത്തിന്റെ ദൗത്യം.
ഫെബ്രുവരി 22-ന് ആരംഭിച്ചിരിയ്ക്കുന്ന എട്ടുദിവസത്തെ ഈ ജയില്‍ ജീവിതത്തിനു ശേഷം ഇദ്ദേഹം മാര്‍ച്ച് ഒന്നിന് മാത്രമേ പുറത്ത് വരുകയുള്ളൂ. കൃത്യം ഒരാള്‍ക്ക് ഇരിയ്ക്കുന്ന രീതിയില്‍ കടക്കാവുന്ന സ്ഥലമേ ഇതിലുള്ളൂ. ഈ ഏകാന്തവാസം താന്‍ സ്വയം തിരിച്ചറിയാനും അതുവഴി ലോകത്തെ മനസ്സിലാകാനും വേണ്ടി തിരഞ്ഞെടുത്തതാണ് എന്നാണു ഈ കലാകാരന് പറയുന്നത്.പാരീസിലെ ഒരു ഗാലറിയില്‍ ആണ് ഈ ഒറ്റയാള്‍ പ്രകടനം ഉള്ളത്. ശാരീരികമായും മാനസികമായും നല്ല തയ്യാറെടുപ്പോടെ മാത്രമേ ഇത് ചെയ്യാന്‍ പറ്റുകയുള്ളൂ.അകത്തുള്ള ഈ കലാകാരന്റെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നു എന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ജൂസ്,സൂപ്പ് തുടങ്ങിയ അത്യാവശ്യം ഭക്ഷണ സാധനങ്ങള്‍ അകത്ത് തന്നെ ശേഖരിച്ചിട്ടുണ്ട്.മലമൂത്ത്ര വിസര്‍ജ്ജ്യങ്ങള്‍ അകത്ത് തന്നെ ശേഖരിയ്ക്കപ്പെടും. ദുര്‍ഗന്ധത്തില്‍ ഒരു അംശം പാറ വലിച്ചെടുക്കും എന്നും പിന്നെയുള്ളത് തനിയ്ക്ക് സഹിയ്ക്കാവുന്നത്തെ ഉള്ളൂ എന്നുമാണ് ഇയാള്‍ പറയുന്നത്.
https://www.facebook.com/Malayalivartha