ധീരതയ്ക്ക് മുമ്പില്‍ മുട്ടുമടക്കി സംഘപരിവാര്‍... മംഗളൂരില്‍ എത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയേണ്ടെന്ന് സംഘപരിവാര്‍
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ധീരമായ തീരുമാനത്തിന് മുമ്പില്‍ പതറി സംഘപരിവാര്‍. മംഗളൂരില്‍ എത്തുന്ന പിണറായി വിജയനെ തടയേണ്ടെന്ന് സംഘപരിവാര്‍ തീരുമാനം. കേരള മുഖ്യമന്ത്രിയെ തടയില്ലെന്ന് തീരുമാനിച്ചതായി ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ഹര്‍ത്താലിലൂടെ പ്രവര്‍ത്തകര്‍ക്കിടയിലുള്ള പ്രതിഷേധം അറിയിക്കാനാണ് ഉദ്ദേശിച്ചത് എന്നും സംഘപരിവാര്‍ നേതാവ് പറഞ്ഞു.
അതേ സമയം മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരില്‍ നിന്ന് യാത്ര തിരിച്ചു . മലബാര്‍ എക്സ്പ്രസിലാണ് യാത്ര . കനത്ത സുരക്ഷയാണ് തീവണ്ടിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് . മുഖ്യമന്ത്രിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത് .
കന്നഡ ദിനപ്പത്രത്തിന്റെ ഓഫീസ് നിര്‍മ്മാണ ഉദ്ഘാടനത്തിനും സി.പി.എം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദറാലി ഉദ്ഘാടനത്തിനുമായാണ് മുഖ്യമന്ത്രി പിണറായി വിജയന് മംഗളുരിവിലെത്തുന്നത്. മംഗളുരുവില്‍ പോലീസ് ആക്ട് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha