Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...

ലക്ഷ്യം 50 ലക്ഷം... നടിയെ ആക്രമിച്ചത് കാമുകിക്കൊപ്പം അടിച്ച് പൊളിക്കാനുള്ള പണം കണ്ടെത്താനെന്ന് സുനി

25 FEBRUARY 2017 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടെന്ന് പ്രതി സുനില്‍കുമാറിന്റെ മൊഴി. അതേ സമയം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതു കാമുകിയോടൊപ്പം ജീവിക്കാനുള്ള പണം കണ്ടെത്താനെന്നും മൊഴി നല്‍കി. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയുടെ അപകീര്‍ത്തികരമായ നടിയെ ഉപദ്രവിക്കാന്‍ മറ്റാരും ക്വട്ടേഷന്‍ നല്‍കിയിട്ടില്ലെന്നാണു പ്രതിയുടെ നിലപാട്.

എന്നാല്‍, അതിക്രമം ക്വട്ടേഷനാണെന്ന നടിയുടെയും ബന്ധുക്കളുടെയും നിലപാട് അന്വേഷണ സംഘവും തള്ളിക്കളഞ്ഞിട്ടില്ല. ഇതു ക്വട്ടേഷനാണെന്ന് ആക്രമണത്തിനിടെ സുനില്‍കുമാര്‍ നടിയോടു പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന സൂചനയും അതിക്രമത്തിനു ശേഷം ഒളിവില്‍ പോകും മുന്‍പ് സുനില്‍കുമാര്‍ കൂട്ടുപ്രതികള്‍ക്കു നല്‍കിയിരുന്നു.

അതേസമയം, കൂടുതല്‍ ചോദ്യംചെയ്യാനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് സമര്‍പ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കും. പ്രതികള്‍ അറസ്റ്റിലായി 24 മണിക്കൂര്‍ കഴിയുംമുന്‍പ്, ഇന്നലെ ഉച്ചയ്ക്കു 2.30നു സുനില്‍കുമാറിനെയും കൂട്ടുപ്രതി തലശേരി സ്വദേശി വിജീഷിനെയും അന്വേഷണ സംഘം ആലുവ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ നേരിട്ടു ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആദ്യഘട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്നലെ പുലര്‍ച്ചെ പ്രതികളുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം തെളിവെടുപ്പു നടത്തിയ ശേഷമാണു മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കിയത്.

അതിനിടെ, യുവനടിയെ ആക്രമിച്ചവര്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനാകാത്തത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ഫോണിനെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്കു പള്‍സര്‍ സുനി വ്യക്തമായ മറുപടി നല്‍കിയില്ല. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുത്തെങ്കിലും മൊബൈല്‍ ഫോണ്‍ സംബന്ധിച്ചു പരസ്പരവിരുദ്ധമായ മറുപടികളാണു സുനില്‍കുമാര്‍ നല്‍കിയത്. കീഴടങ്ങാന്‍ കോടതിയിലേക്ക് ഒളിച്ച് എത്തും മുന്‍പ് മൊബൈല്‍ ഫോണ്‍ വെണ്ണല ഭാഗത്തെ അഴുക്കുചാലില്‍ ഉപേക്ഷിച്ചെന്നാണു പ്രതിയുടെ മൊഴി. ഈ പ്രദേശത്തെ അഴുക്കുചാലുകള്‍ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

കേസിലെ നിര്‍ണായക തെളിവാണ് ഈ ഫോണ്‍. പൊലീസ് പിന്തുടരുന്ന വിവരം അറിഞ്ഞ് ഒളിവില്‍പോകുന്നിനു മുന്‍പ്, സുനി അടുപ്പക്കാരിയായ യുവതിയുടെ വീടിന്റെ മതില്‍ രാത്രി ചാടിക്കടക്കുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. കുറ്റകൃത്യത്തിനു മുന്‍പും ശേഷവും സുനി നടത്തിയ രഹസ്യ നീക്കങ്ങള്‍ ഈ യുവതിയുടെ അറിവോടെയാണെന്ന നിഗമനത്തിലാണു പൊലീസ്. നഗരത്തില്‍ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ യുവതിയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളുടെ വക്കാലത്ത് എടുക്കാതെ പ്രതികളെ ഒളിവില്‍ പോകാനും അഭിഭാഷകനെന്നു തെറ്റിധരിപ്പിക്കുന്നവിധം വസ്ത്രം ധരിപ്പിച്ചു കോടതിയില്‍ കീഴടങ്ങാനും ഒത്താശ ചെയ്ത അഭിഭാഷകനും പൊലീസിന്റെ നിരീക്ഷണത്തിലാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (36 minutes ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (1 hour ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (1 hour ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (1 hour ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (7 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (7 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (7 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (7 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (7 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (7 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (7 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (7 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (8 hours ago)

Malayali Vartha Recommends