വാട്സ്ആപ്പില്‍ ജോലി ചെയ്യുന്നത് വെറും 80 എന്‍ജിനീയര്‍മാര്‍ മാത്രം; പേ ടിഎം പോലെ ഡിജിറ്റല്‍ പണമിടപാടും ആരംഭിക്കുമെന്നു സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്
പുതിയ സ്റ്റാറ്റസായി. ഇനി പുതുപുത്തന്‍ സംവിധാനങ്ങളിലേക്കുള്ള മുന്നേറ്റം. ഇതൊക്കെയാണെങ്കിലും വാട്സ്ആപ്പിനു പിന്നിലുള്ളത് വെറും എണ്‍പത് എന്‍ജിനീയര്‍മാരുടെ അധ്വാനമാണെന്ന് അറിഞ്ഞിട്ടുണ്ടോ? കൈവെള്ളയില്‍ ആശയവിനിമയനത്തിന്റെ വമ്പന്‍ ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത് അത്രയും പേര് ചേര്‍ന്നാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത് വാട്സ്ആപ്പിന്റെ സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍. പേടിഎമ്മിനു സമാനമായി ഡിജിറ്റല്‍ പണമിടപാട് വാട്സ്ആപ്പിലൂടെ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും ബ്രയാന്‍ പറഞ്ഞു.
എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പാണ് ബ്രയാനും ജാന്‍ കോവുമും ചേര്‍ന്നു വാട്സ്ആപ് ആരംഭിച്ചത്. ഇന്ന് ലോകത്താകെയുള്ള 120 കോടി ഉപയോക്താക്കളില്‍ ഇരുപതു കോടിയും ഇന്ത്യയിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കാന്‍ വാട്സ്ആപ് ആലോചിക്കുകയാണെന്നും ദില്ലിയിലെത്തിയ ബ്രയാന്‍ പറഞ്ഞു. പേടിഎം പോലുള്ള ഒരു ഡിജിറ്റല്‍ സംവിധാനമാണ് ഉടനടിയായി വാട്സ്ആപ്പ് ഇന്ത്യയിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഈ വര്‍ഷം സ്റ്റാറ്റസില്‍ പുതിയ സങ്കേതം കൊണ്ടുവരികയെന്നതായിരുന്നു ലക്ഷ്യം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍, വോയ്സ് കോളിംഗ്, വീഡിയോ കോളിംഗ് തുടങ്ങിയ സങ്കേതങ്ങള്‍ മുന്‍ വര്‍ഷങ്ങളിലായി യാഥാര്‍ഥ്യമാക്കി. ഇന്നലെ സ്റ്റാറ്റസില്‍ പുതിയ സങ്കേതം കൊണ്ടുവന്നപ്പോള്‍ ഉപയോക്താക്കളുടെ പ്രതികരണം അത്ര മികച്ചതായിരുന്നില്ല. ഇതേ സംവിധാനം സ്നാപ്ചാറ്റിലും ഇന്സ്റ്റഗ്രാമിലുമുണ്ടെന്നാണ് പലരും പ്രതികരിച്ചത്. എന്നാല്‍ എന്താണ് കാര്യമെന്ന് പലരും മനസിലാക്കാത്തതിന്റെ പോരായ്മയാണെന്നും അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നും ബ്രയാന്‍ പറഞ്ഞു. ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഒരുക്കുന്നതു സംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദുമായി ബ്രയാന്‍ കൂടിക്കാ!ഴ്ച നടത്തിയിരുന്നു.
ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഔദ്യോഗിക കാര്യങ്ങള്‍ക്കായി മെസേജിംഗ് സംവിധാനം ഒരുക്കുന്നതാണ് വാട്സ്ആപ്പിനു മുന്നിലുള്ള മറ്റൊരു പദ്ധതി. ഫേസ്ബുക്ക് ഏറ്റെടുത്തതോടെ വന്ന വന്‍ നിക്ഷേപം വന്‍ തോതില്‍ വളരാന്‍ വാട്സ്ആപ്പിനെ സഹായിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയാനും അത്തരം വാര്ത്താപ്രചാരകരെ റിപ്പോര്‍ട്ട് ചെയ്യാനും സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചും വാട്സ്ആപ് ആലോചിക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യക്കു നല്കിയ അഭിമുഖത്തിലാണ് വാട്സ്ആപ്പില്‍ എണ്‍പത് എന്ജിനീയര്മാത്രമാണു പ്രവര്‍ത്തിക്കുന്നതെന്നു ബ്രയാന്‍ പറഞ്ഞത്. അതെങ്ങനെയാണ് സാധിക്കുന്നതെന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി. സ്മാര്‍ട്ടായതും അഭിരുചിയുള്ളതുമായവരെ മാത്രമാണ് ജോലിക്കെടുക്കുന്നത്. പദ്ധതികളും ലക്ഷ്യങ്ങളും നിറവേറ്റാന്‍ തക്കശേഷിയുള്ളവരും അച്ചടക്കമുള്ളവരുമാണ് വാട്സ്ആപ്പിന്റെ പിന്നിലെ സാങ്കേതിക വിദഗ്ധരെന്നും ബ്രയാന്‍ വ്യക്തമാക്കി
https://www.facebook.com/Malayalivartha