Widgets Magazine
15
Dec / 2017
Friday

മലയാളിയുടെ ലൈംഗിക ശേഷിക്കുറവിനെ മരുന്ന് കമ്പനികള്‍ ചൂഷണം ചെയ്യുന്നു; ഒരു വര്‍ഷം 200 കോടി

20 MARCH 2017 09:31 AM IST
മലയാളി വാര്‍ത്ത

ലിംഗവര്‍ദ്ധക യന്ത്രം, ശേഷിക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ മലയാളിയുടെ ലൈംഗിക ശേഷിക്കുറവിനെ മരുന്ന് കമ്പനികള്‍ ചൂഷണം ചെയ്ത് വര്‍ഷന്തോറും സമ്പാദിക്കുന്നത് 200 കോടിയിലധികം രൂപ. മധ്യവയസ്‌ക്കരാണ് ഇവരുടെ കെണിയില്‍ വീഴുന്നവരിലധികവും. കേരളത്തിലെമ്പാടും ലൈംഗിക രോഗങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ചികില്‍സ നടത്തുന്നവരുണ്ട്. ഇവരില്‍ ഭൂരിഭാഗവും വ്യാജന്‍മാരാണ് എന്നതാണ് സത്യം. പലപ്പോഴും പരാതികള്‍ വന്ന് പരിശോധന നടത്തുമ്പോഴാണ് ഇത്തരക്കാര്‍ വലയിലാകുന്നത്. വയാഗ്രയും മുസ്‌ലിപവറുമായിരുന്നു ഒരു കാലത്ത് മലയാളിയുടെ ലൈംഗിക ശേഷിക്കുറവിനെ പിടിച്ചുയര്‍ത്തിയിരുന്നത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി പോലും ഉത്തേജക മരുന്ന് നിര്‍മിക്കുന്നുണ്ട്.

വയാഗ്ര ലോകമെമ്പാടുമുള്ളവരെ ഉത്തേജിപ്പിച്ച നീലഗുളികയുടെ കഥ ഏറ്റവും കൂടുതല്‍ പറഞ്ഞത് മാധ്യമങ്ങളായിരുന്നു. എഴുപത് പിന്നിട്ടവര്‍ പോലും വയാഗ്രയുടെ ഇരകളായി. എന്നാല്‍ ആദ്യത്തെ അഭിനിവേശം കെട്ടടങ്ങും മുമ്പ് പലര്‍ക്കും ഭീതിയായി. വയാഗ്ര കഴിക്കുമ്പോള്‍ രക്തപ്രവാഹം അമിതമാകും അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദ്ദത്തിനും വഴിവയ്ക്കും. ഇതോടെ മധ്യവയസ്‌ക്കരും വൃദ്ധരും അങ്കലാപ്പിലായി. രണ്ടും കല്‍പ്പിച്ച് ഗുളിക ഒഴിവാക്കാതിരുന്നവരുമുണ്ട്. വയാഗ്ര പോലെ തന്നെ ചൂടപ്പം പോലെ വിറ്റ് പോയ സാധനമാണ് മുസ്‌ലി പവര്‍ എക്‌സ്ട്രാ. മലയാളിയായിരുന്നു ഇതിന് പിന്നില്‍. ജോസ് മാത്യു എന്ന ബിസിനസുകാരന്‍ രാജസ്ഥാനില്‍ പോയി മുസ്‌ലി കിഴങ്ങ് കൃഷി ചെയ്താണ് ഈ മരുന്ന് തയ്യാറാക്കി വിപണിയിചെത്തിച്ചത്. 

വയാഗ്രയും മുസ്്‌ലിപവറും വരുന്നതിന് മുമ്പ് പുരാതനമായ ജിന്‍സെംഗ് എന്ന ചൈനീസ് ദിവ്യാഔഷധം മാര്‍ക്കറ്റ് കീഴടക്കിയിരുന്നു. ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ തുര്‍ക്കി സുല്‍ത്താന്‍ ഉപയോഗിച്ചിരുന്ന ജിന്‍സെംഗിന്റെ വീരകഥകള്‍ ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തിയിരുന്നു. ഇതിനൊക്കെ പിന്നില്‍ ചില സ്ഥാപിത താല്‍പര്യക്കാരായിരുന്നു. അടിസ്ഥാന ആവശ്യമായ ലൈംഗികതയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ മനുഷ്യന്‍ തയ്യാറാകുമെന്ന് ഉറപ്പുള്ള ഇവര്‍ പലരീതികളിലൂടെ ഇരകളെ വലയിലാക്കുകയായിരുന്നു. ലാഡന്‍മാരും മന്ത്രവാദികളും ദിവ്യന്‍മാരും നാട്ടൈ്വദ്യന്‍മാരും ഒക്കെ പലതരം ലൈംഗിക ഉത്തേജന മരുന്നുകളും ഏലസുകളും മറ്റും കാലാകാലങ്ങളായി വില്‍ക്കുന്നുണ്ട്. ഇതൊക്കെ കണ്ണുമടച്ച് വാങ്ങാന്‍ ആളുണ്ട് എന്നതാണ് സത്യം. 

കേരളത്തില്‍ 10 ശതമാനത്തിലധികം പേര്‍ക്ക് ലൈംഗിക ശേഷിക്കുറവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതില്‍ പകുതിപ്പേരും ചികില്‍സ തേടാറില്ല. ഇവര്‍ നാട്ട് ചികില്‍സയും ലാഡ ചികില്‍സയും സ്വയം ചികില്‍സയുമാണ് നടത്തുന്നത്. ലൈംഗിക അനുഭൂതിക്കായി മനുഷ്യന്‍ പരീക്ഷിച്ച് നോക്കാത്ത വഴികളില്ല. മുട്ടനാടിന്റെ വൃഷണം, കാണ്ടാ മൃഗത്തിന്റെ കൊമ്പ്, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്നവരുണ്ട്. മെലോയ്‌ഡെ ഫാമിലിയില്‍ പെട്ട പച്ചനിറമുള്ള വണ്ട് ഉല്‍പ്പാദിപ്പിക്കുന്ന ദ്രവം ചൊറിച്ചിലുണ്ടാക്കുന്നതാണ്. എന്നാല്‍ കന്നുകാലികളെ ഇണചേര്‍ക്കാന്‍ ഇവ ഉപയോഗിച്ചിരുന്നു. ഉദ്ധാരണ ശേഷി കൂട്ടാന്‍ ഈ ദ്രവം സഹായകമാണ്. ഇത് മനസിലാക്കിയ മനുഷ്യന്‍ പിന്നീട് ഇവ ഉപയോഗിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ അളവില്‍ കൂടുതല്‍ ഉപയോഗിച്ചവര്‍ക്ക് കടുത്ത ദേഹാസ്വാസ്ഥ്യം കണ്ടു തുടങ്ങി. 

നാട് വിദ്യകള്‍ കാക്കത്തൊള്ളായിരത്തോളം വരും. പാല്‍ മുതക്കിന്‍ കിഴങ്ങ്, നായ്ക്കരുണപ്പൊടി, ഉഴുന്ന് പൊടിയും പാലും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം, മുരിങ്ങയ്ക്കായ വിഭവങ്ങള്‍ അങ്ങനെ പോകുന്നു. ആയൂര്‍വേദ ഔഷധങ്ങള്‍ക്ക് ലോകമെമ്പാടും പ്രചാരമുണ്ടെങ്കിലും കേരളത്തിലെ ലൈംഗിക ഉത്തേജന മരുന്നുകള്‍ക്ക് ആഗോളമാര്‍ക്കറ്റില്‍ ഇനിയും കാര്യമായ ചലനം സൃഷ്ടിക്കാനായിട്ടില്ല. കാമശാസ്ത്രത്തിലടക്കം പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടായതിനാല്‍ ആധുനിക സമൂഹം ഇവ വായിക്കുകയല്ലാതെ പ്രായോഗികമാക്കില്ല. 

യോനിയിലേക്ക് വീഴുന്ന ബിജം തിരികെ ലിംഗത്തിലേക്ക് വലിച്ചെടുത്ത് എത്രനേരം വേണമെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിയുമെന്ന് ഹഠയോഗ പ്രദീപികയില്‍ പറയുന്നു. ലിംഗത്തിനുള്ളില്‍ കടത്താന്‍ കഴിയുന്ന ലോഹദണ്ഡ് യോഗി നിര്‍മിക്കുന്നു. ദണ്ഡിന്റെ ഉള്‍ഭാഗം പൊള്ളയാണ്. ദണ്ഡ് ലിംഗദ്വാരത്തില്‍ കടത്തി പരിശീലിക്കും. കാലക്രമേണ ദണ്ഡ് മുഴുവനും ഉള്ളിലാക്കാന്‍ യോഗിക്ക് കഴിയും. അത് വഴി ജലം ലിംഗത്തിലൂടെ ഉള്ളിലേക്ക് വലിക്കാന്‍ കഴിയും. അതുപോലെ തന്നെ യോനിയില്‍ സ്രവിച്ച ബീജവും തിരിച്ച് ലിംഗത്തിലേക്ക് വലിക്കാമെന്നാണ് പറയുന്നത്. എന്നാല്‍ ഇതിനൊക്കെ ആരെങ്കിലും മെനക്കെടുമോ? 

ഉള്ളം കാലില്‍ കുരുമുളക് കുഴമ്പ് പുരട്ടിയ ശേഷം ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ സംഭോഗം മണിക്കൂറുകളോളം നീണ്ട് നില്‍ക്കുമെന്നാണ് പറയുന്നത്. ഇവയിലുള്ള വിശ്വാസക്കുറവോ, ചെയ്യാനുള്ള റിസ്‌ക്കോ കാരണം ആരുമിത് പരീക്ഷിക്കാറില്ല. എന്നാല്‍ വാല്‍സ്യായനന്റെ കാമശാസ്ത്രത്തില്‍ ചില അപകടരഹിതമായ വിദ്യകള്‍ പറയുന്നുണ്ട്: സുര്യനുദിക്കുമ്പോള്‍ തേന്‍ ചേര്‍ത്ത പാല്‍ കഴിക്കുക, മത്തങ്ങാക്കുരു, ബദാം, കരിമ്പിന്‍ വേര്, മുളനാരുകള്‍ എന്നിവ പൊടിച്ച് തേനിനൊപ്പം ചാലിച്ച് കഴിക്കുക. ശരിയായ രീതിയില്‍ ആഴത്തില്‍, സാവധാനത്തില്‍ ശ്വസിക്കുക. ഇവയൊക്കെ ഫലപ്രദമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമല പോളിന്റെ വിവാദ ഗ്ലാമറസ് ഗാനം എത്തി  (6 hours ago)

ഓഖി ദുരന്തത്തില്‍ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സമഗ്ര പദ്ധതി  (6 hours ago)

ബസിനുള്ളില്‍ കമിതാക്കളുടെ ലീലകള്‍ അതിരുവിട്ടു; സംഭവം കായംകുളത്ത്  (7 hours ago)

യുഡിഎഫിന്റെ പടയൊരുക്കം സമാപന സമ്മേളനത്തില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു  (7 hours ago)

നഗ്‌നയായി ഒപ്പം കുളിക്കണമെന്ന് നിര്‍മ്മാതാവിന്റെ ആവശ്യം... നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍  (7 hours ago)

കാമുകന്റെ പിറന്നാളാഘോഷിക്കാനെത്തിയ പെണ്‍കുട്ടിക്ക് സംഭവിച്ചത്?  (8 hours ago)

എം.ജി ശ്രീകുമാറിന് മോഹന്‍ലാലിന്റെ മറുപടി?  (9 hours ago)

ചാനൽ അഭിമുഖത്തിനെത്തിയ രാഹുൽ ഗാന്ധിക്കെതിരെ പെരുമാറ്റ ചട്ട ലംഘനം; വോട്ട് ചെയ്‌ത ശേഷം റോഡ് ഷോ നടത്തിയ നരേന്ദ്ര മോദിക്കെതിരെ നടപടിയില്ല; ഭരണ പാർട്ടിയുടെ കയ്യിലെ പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോൺഗ്ര  (9 hours ago)

യുവതിയും സുഹൃത്തും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവുകളുണ്ടെന്ന് ഉണ്ണി മുകുന്ദന്‍  (10 hours ago)

കാതോർത്ത് രാഷ്ട്രീയ കേരളം; മുന്നണി പ്രവേശം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നു മാണി  (10 hours ago)

അച്ഛനും മകളും കളിച്ചു കളിച്ചു കളി കാര്യമായി...  (10 hours ago)

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം; സൂപ്പർ താരം തിരിച്ചെത്തുന്നു  (11 hours ago)

സംഘടനയിൽ പ്രതീക്ഷ ഇല്ല; വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമർശനവുമായി പിസി വിഷ്ണുനാഥ്  (11 hours ago)

എന്റെ ഭാര്യയെ പരിഹസിക്കുന്നവരോ  (11 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്  (12 hours ago)

Malayali Vartha Recommends