Widgets Magazine
15
Dec / 2017
Friday

ആദ്യമായി കൊച്ചുമകളെ പീഡിപ്പിച്ചത് കഴിഞ്ഞ വേനലവധിക്ക്; പിന്നെ നടന്നതിങ്ങനെ 

20 MARCH 2017 10:36 AM IST
മലയാളി വാര്‍ത്ത

മന:സാക്ഷിയെ ഞെട്ടിച്ച കുണ്ടറ പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തായി. കഴിഞ്ഞ വേനല്‍ അവധിക്കാലത്താണ് വിക്ടര്‍ ഡാനിയേല്‍ പേരക്കുട്ടിയായ പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. പിതാവ് ജോസിനെതിരെ കുണ്ടറ പൊലീസ് പീഡനക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഷീജ മക്കളെയും കൂട്ടി തൊട്ടടുത്ത് തന്നെയുള്ള വിക്ടര്‍ ഡാനിയേലിന്റെ വീട്ടില്‍ താമസത്തിനെത്തുകയായിരുന്നു. 

സ്വന്തം വീട് വാടകയ്ക്ക് നല്‍കിയ ശേഷമാണ് ഇവര്‍ അച്ഛന്റെയും അമ്മയുടെയും ഒപ്പം എത്തിയത്. വിക്ടറിന്റെ സ്വഭാവ ദൂഷ്യം വ്യക്തമായറിയാമെങ്കിലും പേരക്കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറുമെന്ന് ഷീജ കരുതിയില്ല. അമ്മൂമ്മ ലത സുഖമില്ലാതെ ആശുപത്രിയില്‍ അഡ്മിറ്റാവുകയും ഷീജ ജോലിക്ക് പോവുകയും ചെയ്ത ഏപ്രില്‍ മാസത്തിലെ ഒരു പകല്‍ നേരത്താണ് വിക്ടര്‍ പെണ്‍കുട്ടിയെ ആദ്യമായി ഉപദ്രവിച്ചത്. ഒമ്പത് വയസ് മാത്രം ഉണ്ടായിരുന്ന കുട്ടി എതിര്‍ക്കുകയും പിന്നീട് അമ്മൂമ്മയോട് പരാതി പറയുകയും ചെയ്തു

ചേച്ചിയോടും അപ്പൂപ്പന്‍ ഇതേപോലെ പെരുമാറിയതോടെയാണ് അമ്മയോട് പരാതി പറഞ്ഞത്. എന്നാല്‍ വിക്ടര്‍ വീട്ടിലുള്ള എല്ലാവരെയും ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും പെണ്‍കുട്ടികളെ പീഡിപ്പിക്കുമ്പോള്‍ അമ്മയും അമ്മൂമ്മയും നേരില്‍ കണ്ടതായും പൊലീസിന് മൊഴി നല്‍കി. വിക്ടറിനെ ഭയന്ന് എതിര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്. 

കുട്ടികളോടുള്ള ഉപദ്രവം കൂടി വന്നപ്പോള്‍ ഷീജ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. ഇവിടെ താഴത്തെനില വാടകയ്ക്ക് കൊടുക്കുകയും മുകളില്‍ ഷീജയും മക്കളും താമസിക്കുകയും ചെയ്തു. എന്നാല്‍ വിക്ടര്‍ ഇവിടെ എത്തിയും പീഡിപ്പിക്കാന്‍ ശ്രമിച്ചു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. ജനുവരി 15ന് രാവിലെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് പെണ്‍കുട്ടി കത്തെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്തത്. സഹോദരി നോക്കി നില്‍ക്കെയായിരുന്നു ആത്മഹത്യാ കുറിപ്പ് എഴുതിയതെന്നും പൊലീസ് പറഞ്ഞു. ജനലഴിയില്‍ തൂങ്ങി മരിച്ച അനിലയുടെ മൃതദേഹം സാധാരണ ആത്മഹത്യയെന്ന തരത്തില്‍ പൊലീസ് എഴുതിത്തള്ളുകയും ചെയ്തു. എന്നാല്‍ കേസ് വീണ്ടും കുത്തിപ്പൊക്കിയതോടെ വിക്ടറിന്റെ ക്രൂരതകള്‍ പുറത്ത് വരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമല പോളിന്റെ വിവാദ ഗ്ലാമറസ് ഗാനം എത്തി  (6 hours ago)

ഓഖി ദുരന്തത്തില്‍ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സമഗ്ര പദ്ധതി  (6 hours ago)

ബസിനുള്ളില്‍ കമിതാക്കളുടെ ലീലകള്‍ അതിരുവിട്ടു; സംഭവം കായംകുളത്ത്  (7 hours ago)

യുഡിഎഫിന്റെ പടയൊരുക്കം സമാപന സമ്മേളനത്തില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു  (7 hours ago)

നഗ്‌നയായി ഒപ്പം കുളിക്കണമെന്ന് നിര്‍മ്മാതാവിന്റെ ആവശ്യം... നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍  (8 hours ago)

കാമുകന്റെ പിറന്നാളാഘോഷിക്കാനെത്തിയ പെണ്‍കുട്ടിക്ക് സംഭവിച്ചത്?  (8 hours ago)

എം.ജി ശ്രീകുമാറിന് മോഹന്‍ലാലിന്റെ മറുപടി?  (9 hours ago)

ചാനൽ അഭിമുഖത്തിനെത്തിയ രാഹുൽ ഗാന്ധിക്കെതിരെ പെരുമാറ്റ ചട്ട ലംഘനം; വോട്ട് ചെയ്‌ത ശേഷം റോഡ് ഷോ നടത്തിയ നരേന്ദ്ര മോദിക്കെതിരെ നടപടിയില്ല; ഭരണ പാർട്ടിയുടെ കയ്യിലെ പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോൺഗ്ര  (9 hours ago)

യുവതിയും സുഹൃത്തും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവുകളുണ്ടെന്ന് ഉണ്ണി മുകുന്ദന്‍  (10 hours ago)

കാതോർത്ത് രാഷ്ട്രീയ കേരളം; മുന്നണി പ്രവേശം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നു മാണി  (10 hours ago)

അച്ഛനും മകളും കളിച്ചു കളിച്ചു കളി കാര്യമായി...  (10 hours ago)

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം; സൂപ്പർ താരം തിരിച്ചെത്തുന്നു  (11 hours ago)

സംഘടനയിൽ പ്രതീക്ഷ ഇല്ല; വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമർശനവുമായി പിസി വിഷ്ണുനാഥ്  (11 hours ago)

എന്റെ ഭാര്യയെ പരിഹസിക്കുന്നവരോ  (11 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്  (12 hours ago)

Malayali Vartha Recommends