Widgets Magazine
17
Aug / 2017
Thursday

വിവാഹവേദിയില്‍ വരന്‍ സിംഹപ്പുറത്തേറി എത്തി!

20 MARCH 2017 12:29 PM IST
മലയാളി വാര്‍ത്ത

വിവാഹം ആഘോഷമാക്കാന്‍ കുതിരപ്പുറത്തും ആനപ്പുറത്തും ഒക്കെ കയറി വരാറുണ്ട് വരന്‍. ഇതിനായി വ്യത്യസ്തങ്ങളായ മാര്‍ഗങ്ങളാണ് ഓരോരുത്തരും സ്വീകരിക്കാറുള്ളത്. വിശിഷ്ടാതിഥികളുടെ സാന്നിധ്യം ഉറപ്പാക്കുക, കോടികള്‍ മുടക്കിയുള്ള വിവാഹവേദി ഒരുക്കുക, വിലകൂടിയ ആഹാരപാനീയങ്ങള്‍ വിളമ്പുക തുടങ്ങിയവയാണ് ഇവയില്‍ ചിലത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വിവാഹമാണ് കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ മുള്‍ട്ടാനില്‍ നടന്നത്.

സിംഹത്തിന്റെ 'അകമ്പടി' യോടെയാണ് ഇവിടെ വരന്‍ വിവാഹവേദിയിലെത്തിയത്. വരന്‍ സഞ്ചരിച്ച വാഹനത്തില്‍ പ്രത്യേക കൂട്ടിലാക്കിയാണ് സിംഹത്തെ വിവാഹവേദിയില്‍ എത്തിച്ചത്. സിംഹക്കൂട്ടിന് മുകളിലായി പ്രത്യേക ഇരിപ്പിടം ഒരുക്കിയായിരുന്നു വരന്‍ ഇരുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് ഇതിലൂടെ സാധിച്ചതെന്നായിരുന്നു ഈ വരവിനെക്കുറിച്ചുള്ള വരന്റെ പ്രതികരണം.

ഇതിനു പുറമേ മറ്റ് ആഡംബരങ്ങള്‍ കൊണ്ടും ഈ വിവാഹം ശ്രദ്ധപിടിച്ചു പറ്റിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വധുവിനെപ്പോലെ തന്നെ നിറ ആഭരണങ്ങള്‍ ധരിച്ചായിരുന്നു വരനും അതിഥികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. 15,000 പേര്‍ പങ്കെടുത്ത വിവാഹച്ചടങ്ങില്‍ വൈവിധ്യവും വിലകൂടിയതുമായ ആഹാരപാനീയങ്ങളാണ് വിളമ്പിയത്.

അഞ്ചുകോടിയുടെ സ്ത്രീധനമാണ് വരന് വധുവിന്റെ വീട്ടുകാര്‍ നല്‍കിയത്. കൂടാതെ വരന്റെ സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ബൈക്കുകള്‍ സമ്മാനമായി നല്‍കുകയും ചെയ്തു. ഈ അത്യാഡംബര വിവാഹത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് പാകിസ്താനിലെ നികുതി വകുപ്പ്. മാര്‍ച്ച് 24-നുള്ളില്‍ വ്യക്തമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. സാമൂഹിക മാധ്യമങ്ങളിലും ഈ ധൂര്‍ത്ത് വിവാഹത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ട്ടിക്കിടെ നാലാം നിലയില്‍ നിന്നും വീണ് എയര്‍ഹോസ്റ്റസ് മരിച്ചു  (7 hours ago)

മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം.. മുരുകന്റെ രണ്ടു മക്കള്‍ക്കും അഞ്ചു ലക്ഷം രൂപ വീതം  (8 hours ago)

വധഭീഷണിയെ പുച്ഛിച്ച് തള്ളി ദീപ നിശാന്ത്...  (8 hours ago)

വന്‍ പ്രൊജക്ടുകള്‍ക്ക് മുന്നോടിയായി മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക്  (8 hours ago)

സ്വകാര്യ ബസ് സൂചനാ പണിമുടക്ക് വെള്ളിയാഴ്ച, ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്  (9 hours ago)

സ്വാശ്രയ പ്രവേശനം അനിശ്ചിതത്വത്തിൽ ; രണ്ട് കോളേജുകള്‍ കരാറില്‍ നിന്ന് പിന്മാറി  (9 hours ago)

കാമുകനു വേണ്ടി തട്ടിപ്പ് നടത്തി... അവസാനം പോലീസ് പിടിയിലായി  (9 hours ago)

കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു  (10 hours ago)

തെരുവുനായ്ക്കള്‍ക്ക് നീല നിറം ; സത്യാവസ്ഥ ഇതാണ്  (10 hours ago)

വാടക നല്‍കിയില്ല...രജനികാന്തിന്റെ ഭാര്യയുടെ സ്‌കൂള്‍ പൂട്ടി  (10 hours ago)

ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട 30ൽ അധികം ഫയലുകൾ അപ്രത്യക്ഷമായത് നഗരസഭയിൽനിന്ന് .  (10 hours ago)

പ്രസംഗത്തില്‍ രാജ്യത്തെ സൂചിപ്പിക്കാന്‍ ഹിന്ദുസ്ഥാന്‍ എന്ന പദം ഉപയോഗിച്ചതിനെതിരെ അഭിഭാഷക .  (11 hours ago)

ശോഭനയും തന്റെ നിലപാട് വ്യക്തമാക്കുന്നു  (11 hours ago)

മനോജിന്റെ മരണത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു  (11 hours ago)

'മോഹനം' ഷോ നടത്തി പിരിച്ചെടുത്ത 25 ലക്ഷം ഇതുവരെ കൈമാറിയില്ലെന്ന് ഭാര്യ, ടി എ റസാഖിനെ മറന്ന് ചലച്ചിത്രലോകം  (12 hours ago)

Malayali Vartha Recommends