പ്രായ പൂര്‍ത്തിയാകാത്ത ചെറുക്കനും പ്രായപൂര്‍ത്തിയായ പെണ്ണിനും ഇപ്പം കെട്ടണം പുലിവാല് പിടിച്ച് രജിസ്ട്രാര്‍
കോട്ടയം കറുകച്ചാല്‍ രജിസ്ട്രാര്‍ ഓഫീസിലാണ് സംഭവം. കോന്നി സ്വദേശിയായ യുവാവാണ് ബന്ധുക്കളോടൊപ്പം വിവാഹം രജിസ്റ്റര്‍ ചെയ്യാനായി കറുകച്ചാല്‍ രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. കുത്രപ്പള്ളി സ്വദേശിനിയായ യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. യുവതിയെ വിവാഹം കഴിക്കാനായാണ് യുവാവും ബന്ധുക്കളും ഓഫീസിലെത്തിയത്. എന്നാല്‍ യുവാവിനെ രജിസ്ട്രാന്‍ വിവാഹം ചെയ്യാന്‍ അനുവദിച്ചില്ല. യുവാവിന് പ്രായം തികയാത്തതാണ് കാരണം. യുവാവിന്റെ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ യുവാവിന് വിവാഹപ്രായമായ 21 വയസ് തികഞ്ഞിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
യുവാവിന് 21 വയസ് തികയാന്‍ ഒരു മാസം കൂടി കഴിയണം. അതിനാല്‍ ഒരു മാസം കഴിഞ്ഞേ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകുവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതേസമയം യുവതിയ്ക്ക് വിവാഹപ്രായമായ 18 വയസ് തികഞ്ഞിരുന്നു.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെ യുവാവ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ബഹളം വെച്ചു. വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ച യുവാവ്, ഇപ്പോള്‍ തന്നെ യുവതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വാശിപിടിച്ചു. ഇപ്പോള്‍ തന്നെ യുവതിയെ വിവാഹം കഴിക്കണമെന്ന് വാശിപ്പിടിച്ച യുവാവിനെ ഒടുവില്‍ ബന്ധുക്കള്‍ ഇടപെട്ടാണ് അനുനയിപ്പിച്ചത്. ഒരു മാസം കഴിഞ്ഞാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാമെന്നാണ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha