മനുഷ്യനെ ചൊവ്വയില്‍ ഇറക്കാന്‍ ഉറച്ച് ട്രംപ്
ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് കൂടുതല്‍ അനുമതികള്‍ നല്കാന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചു.
ട്രംപ് ഒപ്പുവെച്ച പുതിയ നിയമം അനുസരിച്ച് ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള പദ്ധതികളും ബഹിരാകാശ ഏജന്‍സി നാസയാണ് നടപ്പിലാക്കുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്നാണ് നാസ പറയുന്നത്.
ബഹിരാകാശത്തിന്റെ കൂടുതല്‍ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സ്പേസ് ക്യാപ്സ്യൂള്‍ പദ്ധതി ഓറിയോണ്‍ വികസിപ്പിക്കാനും നാസ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ മനുഷ്യന് ബഹിരാകാശത്ത് താണ്ടിയ ദൂരത്തേക്കാള്‍ അധികം യാത്ര ചെയ്യാന്‍ ഓറിയോണിന് സാധിക്കും.
https://www.facebook.com/Malayalivartha