വനിതാ ഹോസ്റ്റലില്‍ നിന്നും അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നയാള്‍ ക്യാമറയില്‍ കുടുങ്ങി
വനിതാ ഹോസ്റ്റല്‍ പരിസരത്ത് അതിക്രമിച്ചു കടന്നു സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിയ്ക്കുന്ന യുവാവ് കാമറയില്‍ കുടുങ്ങി. ബംഗളൂരുവിലെ മഹാറാണി കോളേജ് ഹോസ്റ്റലിലാണ് സംഭവം.സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിയ്ക്കുക മാത്രമല്ല ഇയാള്‍ അത് ധരിയ്ക്കുന്ന ദൃശ്യങ്ങളും കാണാം.
കോളേജ് ഹോസ്ററലിനകത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തെ കുറിച്ച് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.എന്നിട്ടും കോളേജ് അധികൃതരുടെ ഭാഗത്തോട് നിന്നോ പോലീസിന്റെ ഭാഗത്ത് നിന്നോ യാതൊരുവിധ നടപടികളും ഉണ്ടായില്ല.
അതിനിടെയാണ് ഒരാള്‍ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയത്. ഇയാളെ ഹോസ്റ്റലിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും രണ്ടു യുവതികളും ചേര്‍ന്ന് പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും അയാള്‍ നിഷ്പ്രയാസം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങളും കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha