യുവാവ് പെണ്‍കുട്ടിക്ക് തന്റെ ഫോണ്‍ നമ്പര്‍ കുറിപ്പിലെഴുതി നല്കി,വിളി വന്നത് പോലീസ് സ്റ്റേഷനില്‍ നിന്ന്!
ആകാശ് എന്ന 23-കാരന് പയ്യന് ഇനി ഒരു പെണ്‍കുട്ടികളെയും ശല്യം ചെയ്യില്ല! അത്തരത്തിലൊരു പണിയാണ് യുവാവിന് കിട്ടിയിരിക്കുന്നത്. പെണ്‍കുട്ടി പോകുന്നതും കാത്ത് വഴിയരികില്‍ നില്ക്കാറുള്ള ആകാശ് ഒരു ദിവസം തന്റെ ഫോണ്‍ നമ്പര്‍ ഒരു ചെറിയ പേപ്പറില്‍ എഴുതി യുവതിയുടെ ബാഗില്‍ നിക്ഷേപിക്കുകയായിരുന്നു.
പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ: തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പെണ്‍കുട്ടി താമസിക്കുന്ന ഫ്ലാറ്റിനരികില് ഇയാള്‍ വരികയും പുറത്ത് നിന്ന് കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ച് നമ്പര്‍ തരുമോ എന്ന് ചോദിച്ചു. എന്നാല്‍ യുവതി ഇത് ശ്രദ്ധിക്കാന്‍ പോയില്ല.
അടുത്ത ദിവസം വഴിയരികില്‍ വെച്ച് ഇയാള്‍ തന്നെ തടഞ്ഞുനിര്‍ത്തുകയും ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ഇയാള്‍ നിര്‍ബന്ധപൂര്‍വ്വം അയാളുടെ ഫോണ്‍ നമ്പര്‍ ഒരു പേപ്പറിലെഴുതി ബാഗിലിടുകയായിരുന്നു.
സംഭവത്തെക്കുറിച്ചറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാരും കൂട്ടുകാരും യുവതിയേയും കൊണ്ട് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. അവിടെ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി പോലീസ് ആകാശിനെ വിളിച്ചുവരുത്തി. അപ്പോഴാണ് താന്‍ കെണിയിലായ വിവരം മനസ്സിലായത്. ഇയാള്‍ക്കെതിരെ സെക്ഷന്‍ 354 പ്രകാരം കേസെടുത്തു. ഇപ്പോള്‍ പയ്യന് അകത്താണ്!
https://www.facebook.com/Malayalivartha