വി.എസ് അച്യുതാനന്ദന് വീണ്ടും നടനാകുന്നു!
ഭൂമാഫിയകള്‍ക്കെതിരായ പോരാട്ടവുമായി വി.എസ് അച്യുതാനന്ദന് വീണ്ടും വെള്ളിത്തിരയില്‍. മനു സി.കണ്ണൂര്‍ സംവിധാനം ചെയ്യുന്ന കുട്ടികളുടെ സിനിമ, 'ഭൂമിയുടെ മക്കളി'ലാണ് വി.എസ് വേഷമിടുന്നത്. കവയത്രി സുഗതകുമാരിയും പരിസ്ഥിതി പ്രാധാന്യമുള്ള സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
കുന്നിടിച്ചുനിരത്തി വെള്ളമൂറ്റാനെത്തുന്ന മാഫിയ സംഘത്തിനെതിരെ വി.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചെറുത്തുനില്‍പ്പാണ് ഭൂമിയുടെ മക്കള്‍ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. പരിസ്ഥിതി പാഠങ്ങള്‍ കുട്ടികള്‍ക്കു പകര്ന്നുനല്കുന്ന അധ്യാപികയായാണ് കവയത്രി സുഗതകുമാരി വേഷമിടുന്നത്.
കരകുളം യു.പി സ്കൂളിലെ കുട്ടികളും അധ്യാപകരുമാണ് പ്രധാനവേഷങ്ങളില്‍.. മാധ്യമപ്രവര്‍ത്തകനായ ഫിര്‍ദൗസ് കായല്‍പ്പുറം തിരക്കഥയും ഗാനരചനയും നിര്‍വഹിച്ചിരിക്കുന്ന ചിത്രം മോഹന്‍കുമാറാണ് നിര്‍മിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha