ഭര്‍ത്താവിന് സെക്സ് മാത്രം മതിയെന്ന് ഭാര്യ
കുടുംബ ബന്ധം സെക്സിന് മാത്രമുള്ളതാണോ എന്നാണ് ഈ ഭാര്യയുടെ ചോദ്യം. കുറേക്കാലും അയാളുടെ ഇഷ്ടത്തിന് കൂട്ടു നിന്നു. അവസാനം ചേട്ടന്റെ അമിതമായ ആസക്തിയ്ക്കെതിരെ യുവതി രംഗത്തെത്തി. നിരന്തരം ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുന്ന ഭര്‍ത്താവിനെതിരെ യുവതി കുടുംബകോടതിയില്‍ പരാതിനല്‍കി.
വഡോദരയിലെ നാല്‍പ്പതുകാരിയാണ് പരാതിക്കാരി. പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും നടപടി ഉണ്ടാവാത്തിനാലാണ് കോടതിയിലെത്തിയതെന്നാണ് യുവതി പറയുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലിനോക്കുന്നയാണ് യുവതിയുടെ ഭര്‍ത്താവ്.
2005 മേയിലായിരുന്നു വിവാഹം. അന്നുമുതല്‍ സെക്സിനായി നിരന്തരം പ്രേരിപ്പിക്കും. അസുഖമായാലും വിടില്ല. ഗര്‍ഭിണിയായപ്പോള്‍ ബലം പ്രയോഗിച്ച് സെക്സിലേര്പ്പെട്ടിരുന്നു. എതിര്‍ത്താല്‍ ക്രൂരമര്‍ദ്ദനമായിരുന്നു. കുട്ടികളുടെ മുന്നില്‍വച്ചുപോലും ലൈംഗിക ചേഷ്ടകളും ചെയ്തികളും നടത്താറുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
2010 ല്‍ ഗര്‍ഭിണിയായപ്പോള്‍ ആശുപത്രിയില്‍ പോകാനുള്ള പണംപോലും കൊടുത്തില്ല. സ്വന്തം വീട്ടില്‍ നിന്ന് ചെലവിനുള്ള പണം വാങ്ങാനായിരുന്നു ഉപദേശം. അടുത്തിടെയായി വീട്ടുചെലവിനുപോലും പണം കൊടുത്തിരുന്നില്ല. അപ്പോഴും നിത്യവും സെക്സ് വേണമെന്ന കാര്യത്തില്‍ മാത്രം നിര്‍ബന്ധമുണ്ടായിരുന്നു. സഹിക്കവയ്യാതെ പൊലീസിനെ സമീപിച്ചു. പക്ഷേ, പരാതി സ്വീകരിക്കാന്‍പോലും അവര്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ പരാതിയിലെ ആരോപണങ്ങള്‍ ഭര്‍ത്താവ് നിഷേധിച്ചു.
https://www.facebook.com/Malayalivartha