പെട്ടുപോയത് ജോലി തേടിവന്ന പെണ്‍കുട്ടി... പേടിയോടെ തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ വീട്ടുകാര്‍
എ.കെ.ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന് കരുതുന്ന യുവതിയെ കണ്ടെത്താന്‍ പോലീസിന്റെ ഊര്‍ജ്ജിത ശ്രമം. അതേസമയം പെണ്‍കുട്ടിയും അവരുടെ വീട്ടുകാരും അങ്കലാപ്പിലാണ്. തങ്ങളുടെ മകളെ ഓര്‍ത്താണ് അവരുടെ പ്രാര്‍ത്ഥന. ഒരു വിവരവുമില്ല. വീട്ടില്‍ ഫോണ്‍ ചെയ്താല്‍ കുടുങ്ങുമെന്നതിനാല്‍ അതും ഒഴിവാക്കിയിട്ടുണ്ട്. ഫോണ്‍ സ്വിച്ചോഫാണ്.
തിരുവനന്തപുരം കണിയാപുരം സ്വദേശിനിയായ യുവതിയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇവരുടെ വീടുള്‍പ്പടെ രഹസ്യന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ മന്ത്രിയെ വിളിക്കാനുപയോഗിച്ച ഫോണുള്‍പ്പടെ സ്വിച്ച് ഓഫാണ്. ഇവര്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ നമ്പര്‍ അടുത്ത ദിവസം വരെ ഓണായിരുന്നു. തലസ്ഥാനത്ത് തന്നെയുള്ള മൊബൈല്‍ ടവറിന് കീഴില്‍ ഇവരുടെ രണ്ടാമത്തെ നമ്പറുണ്ടായിരുന്നു.
യുവതിയെ തിരിച്ചറിയുകയും ഇവരുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലടക്കം വ്യപകമായി പ്രചരിക്കുകയും ചെയ്ത സാഹചര്യത്തില്‍ യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാക്കുകയും ഫേസ്ബുക്ക് അക്കൗണ്ടടക്കം ഡി ആക്ടീവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഹണിട്രാപ്പുകാരിയെ കണ്ടെത്താന്‍ യുവതി വിളിച്ചതും യുവതിയെ അവസാനം വിളിച്ചതുമായ ഫോണ്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. യുവതിയെ ചാനലുമായി ബന്ധപ്പെട്ടവര്‍ തന്നെ മാറ്റിയതാണെന്ന വാദവും ശക്തമാണ്. സംഭവം വലിയ വിവാദമായിട്ടും പരാതിക്കാരി രംഗത്തുവരാത്ത സാഹചര്യത്തില്‍ ഹണി ട്രാപ്പ് എന്ന് ഉറപ്പിച്ച് തന്നെയാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്.
ഹണിട്രാപ്പ് തെളിഞ്ഞാല്‍ ഏതൊക്കെ വകുപ്പനുസരിച്ച് കേസെടുക്കാമെന്ന് നിയമോപദേശം അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പരാതി നല്കിയാല് കേസെടുക്കുന്ന കാര്യം ഡിജിപി മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലും ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇവരെ രക്ഷിക്കാനുള്ള ശ്രമം പോലീസില്‍ നിന്ന് തന്നെ ഉണ്ടാകുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഉന്നത പോലീസ് ഉദ്യോസ്ഥരുമായി അടുത്ത ബന്ധമുള്ളവരായതിനാല്‍ ഇവരെ രക്ഷിക്കാനുള്ള നീക്കം ഉണ്ടാവുമെന്ന് അറിയാവുന്നതു കൊണ്ടാണ് മുഖ്യമന്ത്രി തന്നെ ഇടപെട്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവം ഹണിട്രാപ്പാണെങ്കില്‍ ഒരു തരത്തിലുമുള്ള സഹായവും ചാനല്‍ പ്രവര്‍ത്തകര്‍ക്ക് പോലീസില്‍ നിന്ന് ലഭിക്കരുതെന്നും അങ്ങനെ ഉണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നുള്ള മുന്നറിയിപ്പും ആഭ്യന്തര വകുപ്പില്‍ നിന്ന് പോയിട്ടുണ്ട്.
https://www.facebook.com/Malayalivartha