അനുഷ്കയുടെ ബാല്യകാല കാമുകനെവിടെ?
ബാല്യത്തില്‍ തനിക്കൊരു കാമുകനുണ്ടായിരുന്നെന്ന് അനുഷ്കാ ശര്‍മ. അതിസുന്ദരനായ അവന്റെ പേര് അര്ജുന് എന്നായിരുന്നു. ഒരു ദിവസം പോലും അവനെ കാണാതെ ഉറങ്ങാന്‍ കഴിയില്ലായിരുന്നെന്ന് താരം പറയുന്നു. ഇന്റര്‍വെല്ലിന് ഞങ്ങള്‍ ഏതെങ്കിലും ഒഴിഞ്ഞകോണിലിരുന്ന് സംസാരിക്കുമായിരുന്നു. അവന്റെ ഗന്ധം ഇന്നും മനസിലുണ്ടെന്നും താരം പറഞ്ഞു. പക്ഷെ, അവന് ഇന്നെവിടെയുണ്ടെന്ന് അറിയില്ല. ഇന്നിപ്പോ പലരും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നുണ്ട്. എന്നാല്‍ അതിനോട് താല്പര്യമില്ലെന്ന് താരം പറഞ്ഞു.
മുമ്പ് രണ്‍ബീറുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ എന്റെ സുഹൃത്താണ്. അയാളുമായി ബന്ധപ്പെടുത്തി എത്രയോ സ്ത്രീകളെ ചേര്‍ത്ത് വാര്‍ത്തകള്‍ വരുന്നു. പക്ഷെ, അയാളും ഞാനും പ്രണത്തിലാണെന്ന് കേള്‍ക്കുന്നത് വെറുപ്പാണ്. എന്നാല്‍ അയാളെന്റെ സുഹൃത്താണ്.
വിരാട് കോഹ് ലി ഇടയ്ക്കിടെ തന്റെ വീട്ടില്‍ വരുന്നതാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയെന്നും താരം കുറ്റപ്പെടുത്തി. ഒരിക്കല്‍ പുതിയ വീട് വാങ്ങിയപ്പോള്‍ എല്ലാവരെയും വിളിച്ച് ഒരു ചടങ്ങ് നടത്തിയിരുന്നു. ആ പാര്‍ട്ടിക്ക് വിരാട് കോഹ് ലിയും വന്നിരുന്നു. രാത്രി ഇവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. അന്ന് മുതല്‍ തുടങ്ങിയതാണ് ഇത്തരം അനാവശ്യ വാര്‍ത്തകള്‍. കോഹ് ലിയുമായി പ്രണയത്തിലാണെങ്കില്‍ എന്റെ വീട്ടുകാര്‍ക്കില്ലാത്ത പ്രശ്നം മാധ്യമങ്ങള്‍ക്കെന്തിനാണ്. ഓരോ വ്യക്തിയുടെയും സ്വകാര്യതയെ മാനിക്കേണ്ടതാണ്. അതാണ് നമ്മള് മറ്റുള്ളവര്‍ക്ക് നല്കുന്ന ബഹുമാനം. അതിനുള്ള മര്യാദ മാധ്യമങ്ങള്‍ കാണിക്കണമെന്നും അനുഷ്ക ആവശ്യപ്പെട്ടു.
താന്‍ നായ്ക്കുട്ടിയെ വാങ്ങിയത് പോലും വാര്‍ത്തയായെന്ന് താരം പറഞ്ഞു. മുപ്പത്ദിവസം പ്രായമായ പോമറേനിയന്‍ നായ്ക്കുട്ടിയാണ് അനുഷ്കയ്ക്ക് ഉള്ളത്. നായ്ക്കുട്ടി ഉറങ്ങാത്തത് കാരണം കഴിഞ്ഞ ആഴ്ച ഒരു ദിവസം താന്‍ ഉറങ്ങിയില്ലെന്നും താരം വ്യക്തമാക്കി. ഇതെല്ലാം എന്റെ സ്വകാര്യതകളാണ്. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ വിലപ്പെട്ട വാര്‍ത്തകളും സംഭവങ്ങളും മുംബയില്‍ നടക്കുന്നു. അതിനെ തേടി ആരും പോകുന്നില്ലെന്നും താരം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha