Widgets Magazine
13
Dec / 2017
Wednesday

ജന്മനാ കാഴ്ചയില്ലാത്ത കണ്‍മണിയും മണികണ്ഠനും ഇന്ന് വിവാഹിതരാകും

21 APRIL 2017 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

'പോയി സൈകാട്രിസ്റ്റിനെ കാണെടോ' താങ്കള്‍ ഇന്ത്യക്കാരനാണെന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിച്ച് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള

വയസ് 28 ആണെങ്കിലും ദിവസം ചെല്ലും തോറും വൃദ്ധയായി മാറുന്ന അവസ്ഥ; ഈ സുന്ദരിക്ക് സംഭവിച്ചത്...

പുള്‍ അപ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

ഇത്തവണ ന്യൂ ഇയർ ആഘോഷിക്കാൻ തിരുവനന്തപുരത്തെയോ എറണാകുളത്തെയോ വൻകിട സെറ്റപ്പിൽ ജോയിൻ ചെയ്യാൻ ആലോചിക്കുന്നവർ ശ്രദ്ധിക്കുക ,ചിലപ്പോൾ അകത്തായെന്നു വരും

സെക്‌സില്‍ നിന്നും സ്ത്രീകള്‍ ആഗ്രഹിക്കുന്നത് അതാണ്, സെക്‌സിലേര്‍പ്പെടുമ്പോള്‍ പുരുഷന്മാരില്‍ നിന്നും സ്ത്രീകള്‍ ചില കാര്യങ്ങള്‍ ആഗ്രഹിക്കുന്നു, എന്തൊക്കെയാണെന്നല്ലേ

ഇരുട്ടിന്റെ ലോകത്തു നിന്നു ഹൃദയവെളിച്ചത്തിലൂടെ പരിചയപ്പെട്ട കണ്‍മണിയും മണികണ്ഠനും ഇനിയെന്നും ഒപ്പം. ജന്മനാ കാഴ്ചയില്ലാത്ത, യാക്കര ശാസ്താ നഗര്‍ രാങ്ങാട്ട് വീട്ടില്‍ കണ്‍മണി എന്ന ചിത്രലേഖയും കോഴിക്കോട് വേങ്ങേരി എടാമണ്ണില്‍ സ്വദേശി മണികണ്ഠനും ഇന്നു വിവാഹിതരാകുന്നു. 

കണ്ണില്‍ വെളിച്ചം കെടുത്തിയാണ് ഇരുവരെയും ദൈവം ഭൂമിയിലേക്കു പറഞ്ഞയച്ചതെങ്കിലും എന്തിനെയും നേരിടാനുള്ള ഇച്ഛാശക്തി പകരം നല്‍കിയിരുന്നു. ആ ശക്തിയാണ് ഇവരുടെ വെളിച്ചം. കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി കഴിഞ്ഞ ചിത്രലേഖ ഗവ.മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെയാണു പ്ലസ് ടു പാസായത്. വിവാഹം കഴിഞ്ഞ് തുടര്‍ന്നു പഠിക്കാനാണ് ആഗ്രഹമെന്ന് അവര്‍ പറയുന്നു. 

ചിത്രലേഖയെ വീട്ടുകാരും കൂട്ടുകാരികളും സ്‌നേഹത്തോടെ വിളിക്കുന്നതു കണ്‍മണി എന്നാണ്. സംഗീതവും നൃത്തവും അഭ്യസിച്ചിട്ടുണ്ട്. കോഴിക്കോട് ചെറുവത്തൂര്‍ ഗവ.ഹൈസ്‌കൂളില്‍ ഇംഗ്ലിഷ് അധ്യാപകനാണ് മണികണ്ഠന്‍. ഫെഡറേഷന്‍ ഓഫ് ദ് ബ്ലൈന്‍ഡ് സംസ്ഥാന കമ്മിറ്റിയുടെ മൂന്നു ദിവസം നീണ്ടു നിന്ന സംഗമത്തിലാണു ചിത്രലേഖ മണികണ്ഠനെ പരിചയപ്പെട്ടത്. കാഴ്ചയില്ലാത്ത ലോകത്തുനിന്നു വാക്കുകളിലൂടെ അവര്‍ തിരിച്ചറിഞ്ഞു. 

ഒരു തവണ കേട്ടാല്‍ ചിത്രലേഖ ആരുടെയും ശബ്ദം മറക്കില്ല. അങ്ങനെ മണികണ്ഠന്റെ ശബ്ദം എപ്പോഴും മനസ്സില്‍ തങ്ങിനിന്നു. സ്നേഹിക്കാനും മനസ്സിലാക്കാനും അവര്‍ക്കു കാഴ്ച വേണ്ടിയിരുന്നില്ല. ഒടുവില്‍ ഇഷ്ടം പറഞ്ഞറിയിച്ചു. വീട്ടുകാര്‍ സമ്മതം മൂളിയതോടെ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. യാക്കരയില്‍ ചുമട്ടുതൊഴിലാളിയായ വേലായുധനാണു ചിത്രലേഖയുടെ അച്ഛന്‍. അമ്മ സന്ധ്യ സ്വകാര്യ ആശുപത്രിയിലെ കന്റീന്‍ ജീവനക്കാരിയാണ്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണപ്രസാദാണു സഹോദരന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷമം തോന്നുന്നുവെങ്കില്‍ നിങ്ങള്‍ സ്വന്തമായി സിനിമ എടുക്കു....  (9 minutes ago)

കുറിഞ്ഞിപ്പൂക്കാലത്തെ വരവേല്‍ക്കാന്‍ വനം വകുപ്പ്  (37 minutes ago)

സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രമാണോ? നടി സുമലതയുടെ മറുപടി...  (58 minutes ago)

പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യ; ഇന്ത്യക്ക് തിരിച്ചടി ; വില വർധനവിന് സാധ്യത  (1 hour ago)

ഇത് മധുര പ്രതികാരം; വമ്പൻ ജയവുമായി ടീം ഇന്ത്യ  (2 hours ago)

രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത്... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നടത്തും  (2 hours ago)

ഗുജറാത്തിൽ വിധിയെഴുത്ത് നാളെ ;രാഹുലിനെതിരെ ആരോപണവുമായി ബിജെപി  (2 hours ago)

റോബിന്‍ഹുഡ് സ്‌റ്റൈലില്‍ മോഷണം... ഒടുവില്‍ പിടിയിലായത് ഇങ്ങനെ  (2 hours ago)

വിവാദം മനപ്പൂർവം സൃഷ്ടിച്ചത്; പർവതിക്കെതിരെ സംവിധായകന്‍ അനില്‍ തോമസ്  (3 hours ago)

കൊച്ചി അത്ഭുതപ്പെടുത്തുന്നു ;മറ്റൊരു റെക്കോർഡുകൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്  (3 hours ago)

ചാലക്കുടി രാജീവ് വധം: സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം  (4 hours ago)

പെന്‍ഷന്‍ പ്രായം കൂട്ടാൻ അനുവദിക്കില്ല; തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല  (4 hours ago)

ശക്തമായ വാക്‌പോരിനിടയിലും കൈ കൊടുത്ത് മോദിയും മൻമോഹനും  (5 hours ago)

പാർട്ടി പ്രതിസന്ധിയിൽ ;നിലപാടിലുറച്ച് വീരേന്ദ്രകുമാർ  (5 hours ago)

ചരിത്രം കുറിച്ച് രോഹിത് ശർമ്മ; ഇന്ത്യക്ക് കൂറ്റൻ സ്കോർ  (6 hours ago)

Malayali Vartha Recommends