Widgets Magazine
20
Aug / 2017
Sunday

സനീഷിന്റെ ലഹരി കച്ചവടം പ്രധാനമായി ചലച്ചിത്ര ലൊക്കേഷനുകളില്‍

21 APRIL 2017 12:13 PM IST
മലയാളി വാര്‍ത്ത

നഗരത്തില്‍ വന്‍ലഹരി മരുന്നു ശേഖരവുമായി പിടിയിലായ കുമ്പളം സ്വദേശി ബ്ലായിത്തറ സനീഷ് (32) നിരവധി തവണ ലഹരി കടത്തിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍. ഗോവയില്‍ നിന്നെത്തിച്ച മുന്തിയ ഇനം ലഹരി മരുന്നുകള്‍ പ്രധാനമായും വിലപ്ന നടത്തിയിരുന്നത് നിശാപാര്‍ട്ടികളിലും സിനിമാ ഷൂട്ടിംഗ് സൈറ്റുകളിലായിരുന്നുവെന്നും പ്രതി മൊഴി നല്‍കിയതായി എക്‌സൈസ് ഉദ്യോസ്ഥര്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി കൊച്ചിയിലേക്ക് ലഹരി എത്തിച്ച് വില്പന നടത്തിയിരുന്ന സനീഷിന്റെ മൊബൈല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാല്‍ ലഹരിക്കടത്തിലെ വലിയ സംഘങ്ങളെ കണ്ടെത്താന്‍ കഴിയുമെന്നാണ് എക്‌സൈസിന്റെ പ്രതീക്ഷ.

ലഹരി ചില്ലറ വില്പനക്കാരുമായി സൗഹൃദം സ്ഥാപിച്ച് നിശാപാര്‍ട്ടികള്‍ക്കായി വലിയ അളവില്‍ ലഹരി ആവശ്യമുണ്ടെന്ന് ധരിപ്പിപ്പിച്ചാണ് എക്‌സൈസ് സനീഷിനെ വലയിലാക്കിയത്. വന്‍ തോതില്‍ ഇയാള്‍ മുഖേന ലഹരിക്കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നീരീക്ഷണത്തിലായിരുന്നു സനീഷ്. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളായിരുന്നു പ്രധാനമായും ഇയാളുടെ ലഹരി വില്പന.

ഡാന്‍സ് പാര്‍ട്ടികളില്‍ വിതരണം ചെയ്യുന്നതിനായി ഗോവയില്‍ നിന്നു കാറില്‍ കൊണ്ടുവന്ന 83.75 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നുകളുമായാണ് ഇയാളെ വ്യാഴാഴ്ച കുണ്ടന്നൂരില്‍ പിടികൂടിയത്. കൊക്കെയ്ന്‍, ഹാഷിഷ് ഓയില്‍, എംഡിഎംഎ എന്നീ ലഹരിമരുന്നുകളാണു പിടിച്ചെടുത്തത്.

വ്യാഴാവ്ച പുലര്‍ച്ചെ 5.30-ഓടെ കുണ്ടന്നൂര്‍ ട്രാഫിക് സിഗ്‌നല്‍ പരിസരത്തുനിന്നാണു സനീഷ് പിടിയിലായത്. ഗോവയില്‍നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ഒരു ഗ്രാമിന് 6,000 രൂപ നിരക്കിലാണ് കൊച്ചിയില്‍ വില്‍ക്കുന്നതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏറെനാളായുള്ള നിരീക്ഷണത്തിനൊടുവിലാണു തൊണ്ടിമുതല്‍ സഹിതം ഇയാളെ പിടികൂടാനായത്.

വിപണിയില്‍ 50 ലക്ഷം രൂപ വിലവരുന്ന കാല്‍ കിലോഗ്രാം ഹാഷിഷ് ഓയില്‍, 25 ലക്ഷം രൂപ വിലവരുന്ന 47 ഗ്രാം എംഡിഎംഎ ക്രിസ്റ്റല്‍, ഏഴു ലക്ഷം രൂപ വിലവരുന്ന 11 ഗ്രാം കൊക്കെയ്ന്‍, 1.75 ലക്ഷം വിലവരുന്ന ദ്രാവക രൂപത്തിലുള്ള എം.ഡി.എം.എ എന്നിവയാണ് ഇയാളുടെ കാറില്‍ നിന്നു കണ്ടെടുത്തത്. ലഹരിമരുന്നുകള്‍ കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച കാര്‍, ഇലക്ട്രോണിക് ത്രാസ്, ലഹരിമരുന്ന് പകര്‍ന്നു നല്‍കാനുള്ള പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ വില്‍ക്കുന്നതിനായി വിദേശത്തുനിന്നു വരെ ലഹരിമരുന്ന് എത്തിച്ചിരുന്നതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ നാരായണന്‍കുട്ടി പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോമസ് ചാണ്ടിക്കും അൻവറിനും എതിരെ അന്വേഷണം വേണമെന്ന് വി എസ്  (20 minutes ago)

"കാർബൺ" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി  (24 minutes ago)

മാപ്പ് ചോദിച്ച് തല അജിത്ത്  (45 minutes ago)

ജനപ്രിയ സീരിയല്‍ തട്ടിയെടുക്കാന്‍ സ്വകാര്യ ചാനലിന്റെ ശ്രമം; ഉപ്പും മുളകിനും വില്ലനായി മലയാള സിനിമയിലെ ഹാസ്യ നടന്‍?  (1 hour ago)

കെ.കെ.ശൈലജ ടീച്ചർക്ക് പറ്റിയ ഒരു പറ്റേ  (1 hour ago)

ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങി, ഒടുവിൽ പൊങ്ങിയത് ഗുരുവായൂരിൽ കാമുകനുമായി; രഹസ്യ വിവാഹത്തിനെത്തിയ യുവതിയെ കണ്ട ബന്ധുക്കൾ ചെയ്തതോ ഇങ്ങനെ...  (1 hour ago)

അറ്റ്‌ലസ് രാമചന്ദ്രനെ അഴിക്കുള്ളില്‍ തളച്ചിടുന്നതിന് പിന്നില്‍ മലയാളി പ്രവാസിയുടെ ഇടപെടല്‍? ; അറ്റ്ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?  (2 hours ago)

താന്‍ അന്ന് അരയില്‍ ടവ്വല്‍ വെച്ചതെന്തിനെന്ന്! പരസ്യമായി വിശദീകരണം നല്‍കി ശ്രീശാന്ത്  (2 hours ago)

നിവിന്‍ പോളിക്കെതിരായ ആരോപണത്തിൽ മറുപടിയുമായി ശ്യാമപ്രസാദ്  (3 hours ago)

കാമുകനുമായി ചേര്‍ന്ന് സ്വന്തം ഭര്‍ത്താവിനെയും നൊന്ത് പ്രസവിച്ച പെണ്‍കുഞ്ഞിനേയും കൊന്ന താടക  (3 hours ago)

പിണങ്ങിപ്പോയ ഭാര്യ കുഞ്ഞിന്റെ വസ്ത്രങ്ങളെടുക്കാന്‍ തിരികെ എത്തിയപ്പോള്‍ ഭർത്താവും ബന്ധുക്കളും ചേര്‍ന്ന് ചെയ്ത ആ ക്രൂരത അവളുടെ ജീവനെടുത്തു  (3 hours ago)

അങ്ങനെ സ്‌റ്റെവിന്‍ എസ്‌ഐ ആയി; നന്ദി, ചെന്നൈ പൊലീസ് നൂറു നന്ദി  (3 hours ago)

ജനകീയ വിചാരണയുമായി ബിജെപി നേതാവിന്റെ മാളിക  (3 hours ago)

സണ്ണി ലിയോണിനെ ഇനിയും കണ്‍കുളിര്‍ക്കെ കാണാം  (4 hours ago)

ഗൾഫിലെ ഫ്ലാറ്റുകളിലെ ഇടപാടുകളിൽ കോടികള്‍ കൊയ്ത് കോഴിക്കോട്ടുകാരി...  (4 hours ago)

Malayali Vartha Recommends