നിങ്ങള്‍ക്കു മുമ്പ് വന്ന ആള് നിങ്ങളുടെ ബില്‍ അടക്കുന്ന ഹോട്ടല്‍

നിങ്ങള്‍ ആ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോവുന്നു. ആവശ്യമുള്ളതെല്ലാം ഓര്‍ഡര്‍ ചെയ്യുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം നിങ്ങള്‍ക്കു പതിവുപോലെ ബില്ലും ലഭിക്കുന്നു. ബില്ലിലാകട്ടെ ആകെ തുക പൂജ്യം എന്നെഴുതിവെച്ചിരിക്കുന്നു. ഇതെന്ത് മറിമായം എന്നത്ഭുതപ്പെട്ടു നിങ്ങള്‍ കാശ് കൗണ്ടറില്‍ പോയി കാര്യം തിരക്കുന്നു. അപ്പോള്‍ അവര്‍ പറയുന്നു. ' നിങ്ങള്‍ക്ക് മുമ്പ് ഭക്ഷണം കഴിച്ചയാള്‍ നിങ്ങളുടെ ബില്‍ അടച്ചുകഴിഞ്ഞു. നിങ്ങള്‍ക്ക് ഇനി ഇവിടെ അടുത്ത വരാന്‍ പോവുന്നവരുടെ ബില്‍ അടക്കാം. അത് എത്ര എന്നൊന്നുമില്ല. എത്ര ചെറുതായാലും വലുതായാലും.'
എങ്ങനെയുണ്ട് സംഭവം? വെറുതെ പുളു പറയാതെ എന്നായിരിക്കും അല്ലേ ? എന്നാല്‍ ഇങ്ങനെ ഒരു റെസ്റ്റോറന്റ് സത്യത്തില്‍ ഉണ്ട്. അഹമ്മദാബാദ് ടൗണിലെ സേവാ കഫേയാണ് ഈ ഏറെ വ്യത്യസ്തതയും കൗതുകവും തോന്നിപ്പിക്കുന്ന ഭക്ഷണശാല. ' നിങ്ങളിവിടെ അതിഥിയാണ്. കസ്റ്റമര്‍ അല്ല ' എന്നതാണ് സേവാ കഫെയുടെ മോട്ടോ. മറ്റൊരു പ്രത്യേകതയുമുണ്ട് ഈ ഭക്ഷണശാലക്ക്. ഇവിടെ തൊഴില്‍ ചെയ്യുന്നവര്‍ . അതില്‍ എല്ലാവരുമുണ്ട്. വീട്ടമ്മമാര്‍ മുതല്‍ കോളേജ് വിദ്യാര്‍ഥികള്‍ വരെ. നിങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്നു സേവനമനുഷ്ടിക്കാം.
ആഴ്ചയില്‍ ആറു ദിവസം രാത്രി 7 മണി മുതല്‍ 10 മണിവരെ വെറും മൂന്നു മണിക്കൂര്‍ മാത്രമാണ് സേവാ കഫെ പ്രവര്‍ത്തിക്കുക. തിങ്കളാഴ്ച അവധിയാണ്. വിജയകരമായ ഈ സംരഭം ബാംഗ്ലൂര്‍ , കൊല്‍ക്കത്ത , മുംബൈ , പൂനെ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലും അമേരിക്കയിലും ബ്രാഞ്ചുകള്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha