Widgets Magazine
28
Apr / 2017
Friday

മോഹന്‍ലാലിനെ പരിഹസിച്ച കെ.ആര്‍.കെയ്‌ക്കെതിരെ നടി ശരണ്യയുടെ ചുട്ട മറുപടി

21 APRIL 2017 04:50 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിനെ പരിഹസിച്ച കെ.ആര്‍.കെയ്‌ക്കെതിരെ നടി ശരണ്യ മോഹന്‍. ഇത്തരം കോമാളികളെ സമൂഹമാധ്യങ്ങളില്‍ നിന്നു തന്നെ നിരോധിക്കണമെന്നും ഇയാള്‍ ആരാണെന്നും ശരണ്യ ചോദിക്കുന്നു. മോഹന്‍ലാലിനെപ്പോലൊരു മഹാനടനെ വിമര്‍ശിക്കാന്‍ മാത്രം എന്തുയോഗ്യതയാണ് കെ.ആര്‍.കെയ്ക്ക് ഉള്ളതെന്നും ശരണ്യ ചോദിച്ചു.

കെ.ആര്‍.കെയ്‌ക്കെതിരെ സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ആഷിക് അബു, രൂപേഷ് പീതാംബരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.'മോഹന്‍ലാല്‍ ഛോട്ടാ ഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുമെന്നുമുള്ള ട്വീറ്റ് ആണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ ആരാധകരുട കടന്നാക്രമണമായിരുന്നു. കെ.ആര്‍.കെയുടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ സൈബര്‍ ആക്രമണം ആരംഭിച്ചു. 

എന്നാല്‍ ഇതിലൊന്നും കുലുങ്ങുന്നവനല്ല താനെന്ന് കെ.ആര്‍.കെ വീണ്ടും തെളിയിക്കുന്നു. മോഹന്‍ലാലിനെതിരെ കൂടുതല്‍ പരിഹാസ ട്വീറ്റുമായി കെ.ആര്‍.കെ വീണ്ടുമെത്തി. മോഹന്‍ലാല്‍ ഭീമനാകരുതെന്നും ഈ ജോക്കര്‍ ഭീമനെ അവതരിപ്പിച്ചാല്‍ അത് വലിയൊരു അപമാനമാകുമെന്നും കെ.ആര്‍.കെ പറയുന്നു. ഇന്ത്യയില്‍ ഭീമനെ അവതരിപ്പിക്കാന്‍ കഴിയുന്ന ഏക സൂപ്പര്‍താരം പ്രഭാസ് ആണെന്നും കെ.ആര്‍.കെ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Latest News
Most Read
Malayali Vartha Recommends
MalayaliVartha_300x250_GL