Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച റജീന അവസാനം 3 മക്കളോടൊപ്പം ട്രെയിന്‍ പാളത്തില്‍ ചതഞ്ഞരഞ്ഞു

26 APRIL 2017 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട് പുതിയങ്ങാടി കോയറോഡിനു സമീപം പള്ളിക്കണ്ടി റെയില്‍വേ ട്രാക്കില്‍ ഞായറാഴ്ച്ച തീവണ്ടി തട്ടി യുവതിയും മൂന്ന് പെണ്‍കുട്ടികളും മരിച്ച സംഭവത്തില്‍ നാട്ടുകാരുടേയും ബന്ധുക്കളുടേയും ഞെട്ടല്‍ മാറിയിട്ടില്ല. മലപ്പുറം തിരൂരങ്ങാടി വികെ പടി സ്വദേശി പടിഞ്ഞാറ്റില്‍ പുത്തന്‍വീട്ടില്‍ രാജേഷിന്റെ ഭാര്യ ഭാവന(38), മക്കളായ ഐശ്വര്യ(12), നന്ദിനി(10), വിസ്മയ (8) എന്നിവരെയാണ് ഞായറാഴ്ച രാവിലെ ആറരയോടെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വയനാട് കമ്പളക്കാട് പടിഞ്ഞാറത്തറ സ്വദേശിനിയാണ് മരിച്ച ഭാവന. മുസ്ലിം കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഭാവനയുടെ പഴയ പേര് റജീനയെന്നായിരുന്നു. രാജേഷുമായുള്ള പ്രണയം വിവാഹത്തിലെത്തുകയും പിന്നീട് ഭാവനയായി ജീവിക്കുകയുമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ രാജേഷ് മരപ്പണിക്കായി വയനാട്ടില്‍ എത്തിയതായിരുന്നു. ഇവിടെ നിന്നും റജീനയെ പരിചയപ്പെട്ടു. ഈ അടുപ്പം പ്രണയമായി വളര്‍ന്ന് വിവാഹത്തിലെത്തി. 14 വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. റജീനയെ സ്വന്തമാക്കാനായി മുസ്ലിംമാണെന്ന് രാജേഷ് വീട്ടുകാരെ വിശ്വസിപ്പിച്ചു. ഇരുവരും ഒരുമിച്ചു ജീവിതം ആരംഭിച്ചു.

പ്രണയ ലോകത്ത് നിന്നും ജീവിത യാഥാര്‍ത്ഥ്യങ്ങളിലെത്തിയപ്പോള്‍ രാജേഷിനോടൊപ്പമുള്ള റെജീനയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. രാജേഷിന്റെ മദ്യപാനവും വഴക്കും സ്വത്തിനായുള്ള ആര്‍ത്തിയും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. റെജീനയുടെ കുടുംബവുമായി കൂടുതല്‍ അകന്നു. ഇതിനോടകം രണ്ട് പെണ്‍കുട്ടികള്‍ക്ക് റജീന ജന്മം നല്‍കിയിരുന്നു. മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ചുമക്കുമ്പോഴാണ് റജീനയുടെ വീട്ടുകാരുമായുണ്ടായ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് രാജേഷും കുടുംബവും തിരൂരങ്ങാടി മമ്പുറത്തിനടുത്ത വി കെ പടിയില്‍ എത്തുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി വാടക ക്വാര്‍ട്ടേഴ്‌സില്‍ ഇവര്‍ ഇവിടെ താമസിച്ചു വരികയായിരുന്നു. ഭാവനയെന്നാണ് ഇവിടെ റജീന അറിയപ്പെട്ടിരുന്നത്. മൂന്ന് കുട്ടികളെയും സമീപത്തെ ഇരിമ്പുഞ്ചോല സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. കൂടുതല്‍ കൂട്ടുകെട്ടോ സൗഹൃദവലയമോ രാജേഷിന് ഉണ്ടായിരുന്നില്ല.
ഹനുമാന്‍ സേനയുടെ സജീവ പ്രവര്‍ത്തകനായി ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്ഷേത്ര ഭൂമികള്‍ പിടിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് നല്‍കാമെന്നു പറഞ്ഞായിരുന്നു രാജേഷിന്റെ നേതൃത്വത്തില്‍ ഹനുമാന്‍ സേന രംഗത്തെത്തിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടെയുള്ള ഹനുമാന്‍ സേനക്കാരെല്ലാം പൊലീസ് കേസ് നേരിട്ടു. ഇതോടെ ഹനുമാന്‍ സേനയില്‍ നിന്ന് പിന്നോട്ടടിച്ചു.

ആശാരിപ്പണിക്കാരനായിരുന്ന രാജേഷ് തന്റെ തൊഴില്‍ ചെയ്ത് കുടുംബത്തെ പോറ്റിപ്പോന്നു. എന്നാല്‍ മദ്യപിച്ചെത്തി ഭാവനയെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ പതിവായിരുന്നു. പുറത്ത് ആരോടും കൂടുതല്‍ മിണ്ടാത്ത പ്രകൃതമാണ് രാജേഷിന്. ഭാവന വീടുവിട്ടിറങ്ങിയത് രാജേഷിന്റെ ഉപദ്രവം സഹിക്കവയ്യാതെ തന്നെയാകാമെന്നാണ് അയല്‍വാസികള്‍ സംശയിക്കുന്നത്. ഭാവന വീടുവിട്ടിറങ്ങിയ ശേഷം രാജേഷ് പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. റെയില്‍വേ ട്രാക്കില്‍ മൃതദേഹങ്ങള്‍ കിടന്ന ദിവസം ഉച്ചയോടെയാണ് തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ രജേഷ് എത്തി മിസ്സിങ് വിവരം അറിയിച്ചത്. ഭാര്യയും കുട്ടികളും വീടുവിട്ടിറങ്ങിയ ശേഷം കണ്ണൂരിലെ ഒരു ടെലഫോണ്‍ ബൂത്തില്‍ നിന്ന് കോള്‍ വന്നിരുന്നതായും ഇതന്വേഷിച്ച് കണ്ണൂരില്‍ പോയിരുന്നതായും സമീപവാസികളോട് രാജേഷ് പറഞ്ഞിട്ടുണ്ട്. അതേസമയം നാലുപേരും ഒരേ സമയം െ്രെടന്‍ തട്ടി മരിക്കാന്‍ സാധ്യതയില്ലെന്നും മൃതദേഹത്തിന് കൂടുതല്‍ കേടുപാട് പറ്റിയിട്ടില്ലെന്നും ഇത് സംശയം ഇരട്ടിപ്പിക്കുന്നതായും ഭാവനയുടെ ബന്ധുക്കള്‍ പറയുന്നു. മരണത്തിനു കാരണം ഭര്‍ത്താവ് രാജേഷ് തന്നെയെന്ന് ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ തറപ്പിച്ച് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (3 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (3 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (3 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (3 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (3 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (3 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (4 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (4 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (4 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (7 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (8 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (8 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (10 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (10 hours ago)

Malayali Vartha Recommends