ബഗ്ഗുകള്‍ വിറ്റ് ചെറുപ്പക്കാരന് സമ്പാദിച്ചത് കോടികള്‍!
കംപ്യൂട്ടര്‍ മാല്‍വെയര്‍ കച്ചവടത്തിലൂടെ യുവാവ് സ്വന്തമാക്കിയത് നാലു ലക്ഷം ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 32.8 കോടി രൂപ). കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ തകര്‍ക്കാന്‍ ശേഷിയുള്ള മാല്‍വെയര്‍(ബഗ്ഗ്) നിര്‍മിച്ച് വില്പന നടത്തിയാണ് ആദം മഡ് എന്ന വ്യക്തി കോടീശ്വരനായത്.
പതിനഞ്ചാം വയസ്സിലാണ് ആദം ഈ മാള്‍വെയര്‍ വികസിപ്പിച്ചെടുക്കുന്നത്. തുടര്‍ന്ന് ഡാര്‍ക്ക് വെബില്‍ ലിസ്റ്റ് ചെയ്ത് സൈബര്‍ കുറ്റവാളികള്‍ക്ക് വില്‍ക്കുകയായിരുന്നു. കുറ്റകൃത്യം കണ്ടെത്തിയതോടെ ആദമിനെ അറസ്റ്റ് ചെയ്തു തടവിലാക്കി. ഇപ്പോള്‍ 20 വയസ്സുള്ള ആദമിന്റെ കേസ് കോടതിയിലാണ്.
112,000 സൈബര്‍ കുറ്റവാളികള്‍ക്കാണ് മാല്‍വെയര്‍ വിറ്റത്. ഇതിലൂടെ ഏകദേശം 666,000 ഐഡി അഡ്രസ്സുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ആഢംബര ജീവിതം നയിക്കാന്‍ പണം കണ്ടെത്താന്‍ വേണ്ടിയാണ് ചെറുപ്രായത്തില്‍ തന്നെ ആദം മാല്‍വെയര്‍ നിര്‍മിച്ചിരുന്നത്.
2015-ലാണ് ആദം അറസ്റ്റിലാകുന്നത്. ടെക് ലോകത്തെ ഒട്ടുമിക്ക സംവിധാനങ്ങളെയും ആക്രമിക്കാന്‍ ശേഷിയുള്ള മാല്‍വെയറാണ് ആദം വില്പന നടത്തിയിരുന്നത്. മൈന്‍ക്രാഫ്റ്റ്, എക്സ്ബോക്സ് ലൈവ്, മറ്റു കംപ്യൂട്ടര്‍ ഗെയിം നെറ്റ്വര്‍ക്കുകളും ആക്രമിക്കപ്പെട്ടു.
https://www.facebook.com/Malayalivartha